കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഞാന്‍ ക്ലാസ്സെടുക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ അടിച്ചു. എന്റെ രൂപതാധ്യക്ഷനാണ് വിളിക്കുന്നത്. ”ഉടന്‍ ഒന്ന് ഇങ്ങോട്ട് വരാമോ?” ഞാന്‍ ക്ലാസ്സിലാണ്. ”വിദേശ രാജ്യത്തുനിന്ന് ഒരു മെത്രാന്‍ സന്ദര്‍ശനത്തിനായി വന്നിട്ടുണ്ട്. അദ്ദേഹത്തിന് ജീസസ് യൂത്തിനെ കുറിച്ച് കുറേ ചോദ്യങ്ങളുണ്ട്. ഏറ്റം പറ്റിയ ആളെ തരാം എന്നു ഞാന്‍പറഞ്ഞിട്ടുണ്ട്.” വൈകുന്നേരം പിതാവിന്റെ അടുത്തെത്താം എന്നു ഞാന്‍ സമ്മതിച്ചു. ആ മെത്രാന് മുന്നേറ്റത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാനുണ്ടായിരുന്നു. ഒരു സുപ്രധാന ചോദ്യത്തിലേയ്ക്കാണ് അതെല്ലാം നയിച്ചത്, ”എന്റെ രൂപതയില്‍ ജീസസ് യൂത്ത് തുടങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതെങ്ങനെ വേണം?”

ഞാന്‍ മറ്റു പല പ്രസ്ഥാനങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു യൂണിറ്റ് ഒരുസ്ഥലത്ത് ആരംഭിക്കണമെന്ന് ആരെങ്കിലുംആവശ്യപ്പെടാന്‍ അതിനായി അവര്‍ക്കു വ്യക്തവും ലളിതവുമായ പടികളുണ്ട്. എന്നാല്‍ ജീസസ് യൂത്തിന്റെ കാര്യത്തില്‍അതത്ര സിമ്പിള്‍ അല്ല. ഉദാഹരണത്തിന്,ഞാന്‍ ഈ വിദേശ മെത്രാന്‍ തന്റെ രൂപതയില്‍ ജീസസ് യൂത്തിന് തുടക്കമിടാനായിഎന്നെ സമീപിച്ചപ്പോള്‍ എന്റെ ആദ്യ നീക്കംആ രാജ്യത്തെ തന്നെ മറ്റൊരു പട്ടണത്തിലെ ജീസസ് യൂത്ത് അംഗങ്ങളെ വിളിച്ച് ആപിതാവുമായി നല്ലൊരു ബന്ധം ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം ആ മെത്രാനോട് ഒരു കാര്യം ഞാന്‍ പറഞ്ഞു. അവിടെ ഒരു യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ട്. പിതാവിന്റെരൂപതയില്‍ നിന്ന് കുറച്ചു ചെറുപ്പക്കാരെ അതില്‍ പങ്കെടുക്കാന്‍ അയയ്ക്കുന്നതാകാം അവിടെ ഈ മുന്നേറ്റം ആരംഭിക്കുന്നതിന്റെ ആദ്യ പടി.[

ചുരുക്കത്തില്‍ അവിടെ ഒരു ഗ്രൂപ്പ് തുടങ്ങുന്നതിലുമുപരി ചില ബന്ധങ്ങള്‍ തുടങ്ങാനും അത് നല്ല സൗഹൃദങ്ങളായി വളരാനും സാധിക്കുകയാണ് മുന്നേറ്റത്തിന്റെനല്ല അടിത്തറ. ഒരു ജീസസ് യൂത്ത് യൂണിറ്റ്തുടങ്ങുന്നതിനെക്കാള്‍ മുന്നേറ്റത്തോടുബന്ധമുള്ള ചിലയാളുകള്‍ അവിടെ ഉണ്ടാകുകയും സാവധാനത്തില്‍ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഒരുവ്യത്യസ്ത ദര്‍ശനവുമുള്ള ചിലരെ വളര്‍ത്തിയെടുക്കുകയാണ് ഒരു സ്ഥലത്ത് ജീസസ് യൂത്ത് തുടങ്ങുന്നതിന്റെ പ്രാരംഭ നടപടി.

ചില മുന്നൊരുക്കങ്ങള്‍

അടുത്തയിടെ ഞങ്ങളുടെ ഫാമിലി സെല്ലിലെഒരു കുടുംബം അങ്ങുദൂരെ മറ്റൊരു രാജ്യത്തേക്കു കുടിയേറി. ബെന്‍സന്‍, സുമ, മൂന്നു കുട്ടികള്‍- പൂര്‍ണമായ ഈ പറിച്ചുനടലിനായി അവര്‍ ഏറെ തയ്യാറെടുപ്പുകള്‍നടത്തി. രണ്ടുപേരും മുന്നേറ്റത്തില്‍ ഏറെസജീവം, അതുകൊണ്ടുതന്നെ നാട്ടിലെസ്‌നേഹോഷ്മളമായ ജീസസ് യൂത്ത് കൂട്ടായ്മ വിട്ടുപേക്ഷിച്ചു പോകുകയായിരുന്നു അവര്‍ക്ക് ഏറ്റം വിഷമകരമായ ഒരു കാര്യം. പുതിയ നാട്ടിലെ ജോലിയും താമസവും ഒക്കെ തിരയുന്നതിനു മുമ്പേ തന്നെ അവിടെ ജീസസ് യൂത്ത് ഗ്രൂപ്പുണ്ടോ എന്നായി അവരുടെ അന്വേഷണം. താമസിയാതെ അവര്‍ ഒരു കാര്യം മനസ്സിലാക്കി അവര്‍ പോകാന്‍ ഒരുങ്ങുന്ന ആ പ്രദേശത്ത് ജീസസ് യൂത്ത് ഗ്രൂപ്പൊന്നും ഇല്ല. അങ്ങനെ അവര്‍ ചില മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിട്ടു.

ആത്മീയ ഒരുക്കം തന്നെയാണല്ലോ ഇതില്‍ആദ്യത്തേത്. തനിയേയും കൂട്ടുകാരുമൊത്തും ആ സ്ഥലത്തിനെ കര്‍ത്താവിന്റെ മുന്നില്‍ വയ്ക്കുക. ഒരു ഇടപെടലിനായി പ്രാര്‍ഥിക്കുക. അങ്ങനെ, ഞങ്ങള്‍ പലപ്രാവശ്യം ഒത്തുചേര്‍ന്ന് സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഞങ്ങളുടെ കൂട്ടുകാര്‍പോകാന്‍ തയ്യാറെടുക്കുന്ന സ്ഥലത്തിനു വേണ്ടി പ്രാര്‍ഥിച്ചു. ബന്ധങ്ങള്‍ ഉണ്ടാക്കുകസ്‌നേഹ ശൃംഖല ഒരുക്കുക എന്നതു രണ്ടാമത്തെ പടി. മുന്നേറ്റത്തില്‍ നേതൃനിരയിലുള്ള പലരുമായി ബെന്‍സനും സുമയും ഒന്നിച്ചിരുന്നു. ആ പ്രദേശത്തിന്റെ സാധ്യതകളെക്കുറിച്ചും അടുത്ത പ്രദേശങ്ങളില്‍നിന്ന് സഹായം ചോദിക്കാന്‍ സാധ്യതയുള്ളവരുടെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടില്‍ നിന്ന് പുറപ്പെടുന്നതിനുമുമ്പുതന്നെ ആ രാജ്യത്ത് മറ്റു പ്രദേശങ്ങളിലുള്ള ജീസസ് യൂത്ത് അംഗങ്ങളെ ബന്ധപ്പെട്ട് അവര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.”മറ്റുള്ളവര്‍ക്ക് ജീസസ് യൂത്തിനെ പരിചയപ്പെടാന്‍ പറ്റുന്ന എന്തെങ്കിലും ‘മെറ്റീരിയലുകള്‍’ കൈയിലുണ്ടോ? അവരുടെ മറ്റൊരുആവശ്യം ഇതായിരുന്നു. ഇതുതന്നെ മുന്നൊരുക്കങ്ങളിലെ മൂന്നാമത്തെ പ്രധാനപടി.

ആ സ്ഥലത്തെ ജീവിതത്തില്‍ മുഴുകുക, നല്ല സൗഹൃദം വളര്‍ത്തുക

ഒരു പുതിയ സ്ഥലത്ത് ജീസസ് യൂത്ത് തുടങ്ങുക എന്നത് പ്രധാനമായും സംഘടനാപരമായ ഒരു കാര്യമല്ല, മറിച്ച് അവിടെ ഊഷ്മളമായ സൗഹൃദം വളര്‍ത്തുകയാണ്.അത് ഏറെ സുന്ദരമാകാം എന്നാല്‍ അത്രഎളുപ്പമാകണമെന്നില്ല. മുന്നേറ്റം വളര്‍ന്നുവന്ന കഴിഞ്ഞ കാലങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍, ചിലപ്പോള്‍ ഏറെ അപ്രതീക്ഷിതമായ മേഖലകളില്‍ ജീസസ് യൂത്ത് പടര്‍ന്ന്വളര്‍ന്നിട്ടുണ്ട്. സാധാരണ ആരാണ് മുന്നേറ്റത്തെ പുതുമണ്ണില്‍ നട്ടുവളര്‍ത്തുന്നത്?പുതിയൊരു കോഴ്‌സു പഠിക്കാന്‍ എത്തിയഒരു വിദ്യാര്‍ഥി, പുതുതായി ജോലികിട്ടിഎത്തിയ ഒരാള്‍ അല്ലെങ്കില്‍ പുതുതാമസത്തിനായി എത്തിച്ചേര്‍ന്ന ഒരാളോ ഒരുകുടുംബമോ ഒക്കെയാണ് ഓരോ സ്ഥലത്തുംമുന്നേറ്റത്തിന്റെ വിത്തു പാകി വളര്‍ത്തിയിട്ടുള്ളത്. ഏറെ ലളിത സാധാരണമായ ഒരു രീതിയിലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഓരോ വിത്തു പാകി മുളയ്ക്കുന്നതിനും പുറകില്‍ ആരും കാണാതെപോകുന്ന ധാരാളം സ്വപ്നം കാണലുണ്ട്, ഉള്ളുരുകി പ്രാര്‍ഥനയുണ്ട്, ‘അങ്ങേ രാജ്യം വരാന്‍’ ക്രിയാത്മക പരിശ്രമമുണ്ട്.

ഒന്നാലോചിച്ചു നോക്കിയേ, ഒട്ടും പരിചയമില്ലാത്ത ഒരു പുതിയ സ്ഥലത്തേയ്ക്ക് താമസം മാറ്റുക ഏറെ മാനസിക സംഘര്‍ഷമുളവാക്കുന്ന കാര്യമാണ്. പക്ഷേ, പലജീസസ് യൂത്തിനും ഒരു സുവിശേഷവത്ക്കരണലക്ഷ്യം ഉള്ളിലുള്ളതുകൊണ്ട്ഈ പ്രവാസ യാത്ര പ്രതീക്ഷയുണര്‍ത്തുന്നസാഹസിക യജ്ഞമായി പരിണമിക്കും.പുത്തന്‍ നാട്ടിലെത്തിയ മറ്റു പല ജീസസ്യൂത്തിനെയുംപോലെ എന്റെ രണ്ടു സ്‌നേഹിതരും പുതിയ സാഹചര്യത്തില്‍ ഏറെതാത്പര്യത്തോടെ പുതുബന്ധങ്ങള്‍ ഉണ്ടാക്കി, അവിടത്തെ പ്രവര്‍ത്തനങ്ങളില്‍സജീവ പങ്കാളികളായി. നല്ല വിശേഷങ്ങളുമായി കൂടെക്കൂടെ ഫോണ്‍ വിളിഎത്തും, ”അടുത്തുള്ള പള്ളിയില്‍ പോയി, അച്ചനെ പരിചയപ്പെട്ടു, അവിടത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ നേതാക്കളെ അച്ചന്‍ പരിചയപ്പെടുത്തി, ഒരു കുടുംബ കൂട്ടായ്മയിലേക്ക് ചിലര്‍ ഞങ്ങളെ വിളിച്ചിട്ടുണ്ട്, ആഴ്ചതോറും അത്താഴത്തോടുകൂടിയുള്ള ഒരു ജപമാല കൂട്ടായ്മയും കുറച്ചുദൂരെയുണ്ട്, ഒരു സ്ത്രീ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ഇടവകയിലെ ഒരാളെ ഇന്നലെ പരിചയപ്പെട്ടു.” രണ്ടു മാസംകൊണ്ട് ഈ സ്‌നേഹിതര്‍പുതിയ സ്ഥലത്ത് കുറേ പുതു ബന്ധങ്ങള്‍ ഉണ്ടാക്കി, ഒരു ചെറിയ കൂട്ടായ്മയിലേക്ക് കുറച്ചു പേരെ ഒത്തുകൂട്ടാന്‍ വേണ്ട ഒരുക്കവുമായി.

ഇനിയാണ് മിക്കവാറും കാര്യങ്ങളുടെ ശരിയായ തുടക്കം. അധികാരികളുടെ ഒത്താശയോടെ മുന്നേറ്റത്തെക്കുറിച്ച് താത്പര്യംകാണിച്ചവരുടെ ഒരു ദിവസത്തെ ഒത്തുചേരല്‍. പിന്നെ ഒരു വാരാന്ത്യ ധ്യാനവുംഅതിന്റെ അവസാനത്തില്‍ ആഴ്ചതോറുംഒന്നിച്ചു വരാനുള്ള തീരുമാനവും. ഇനി കുറച്ചുപേര്‍ കൃത്യതയോടെ അവിടെ ഒന്നിച്ചുവരും. കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍മിക്കവാറും മറ്റൊരു പട്ടണത്തില്‍ ഒരു ജീസസ് യൂത്ത് പരിശീലനം വരുമ്പോള്‍ ഈ കൂട്ടായ്മയില്‍ നിന്ന് ചിലര്‍ അതില്‍ പങ്കെടുക്കും. സാവധാനത്തില്‍ അവരും മുന്നേറ്റത്തിന്റെ വ്യാപകമായ ശൃംഖലയുടെ ഒരു കണ്ണിയാകും. ഇത്രയൊക്കെയാകുമ്പോള്‍ അവിടെ ഒരു ജീസസ് യൂത്ത് ടീം രൂപീകൃതമാകും, അത് പ്രാദേശിക കൗണ്‍സിലുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ഏതാണ്ട് കുറേ മാസങ്ങള്‍ നീളുന്നഈ തീര്‍ഥയാത്രയുടെ ഇടയിലെ ഏതോ ഘട്ടത്തില്‍ ആ പുത്തന്‍ പ്രദേശത്ത് ജീസസ്യൂത്ത് രൂപീകൃതമാകുകയും ചെയ്യും.

പുതിയ സ്ഥലത്തെ മെത്രാന്‍ എന്റെ സുഹൃത്തിനോട് ഒരു ചോദ്യമുന്നയിച്ചു, ”എപ്പോഴാണ് ഒരാള്‍ ജീസസ് യൂത്തിന്റെ ഭാഗമാകുന്നത്?” കുറച്ച് പ്രശ്‌നം പിടിച്ചൊരു ചോദ്യം.ആ യാത്രയുടെ തുടക്കമായി ഒരാള്‍ ആദ്യമായി ബന്ധപ്പെടുമ്പോഴോ, അല്ലെങ്കില്‍ ഒരുജീസസ് യൂത്ത് കൂട്ടായ്മയില്‍ വന്നുതുടങ്ങുമ്പോഴോ, ഒരു പരിശീലനത്തിന്റെ സമാപനത്തില്‍ മുന്നേറ്റത്തിന്റെ ജീവിതവുമായി ചേര്‍ന്ന് ജ്ഞാനസ്‌നാന വാഗ്ദാനങ്ങള്‍
പുതുക്കുമ്പോഴോ, അതുമല്ലെങ്കില്‍ ഔപചാരിക ജീസസ് യൂത്ത് രൂപീകരണത്തിന്റെ ഒരു ഘട്ടത്തില്‍ വ്രതനവീകരണത്തോടെ പ്രതിബദ്ധതാ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴോ? ഈ ഓരോ പടിയിലും തനതായ പ്രത്യേകതകളോടെ ഒരാള്‍ മുന്നേറ്റത്തിന്റെ ഭാഗമായി മാറുന്നു എന്നു ചിന്തിക്കുന്നതല്ലേഏറെ മനോഹരം. ക്രിസ്തീയതയുടെ മറ്റുപല മേഖലകളിലുമെന്നപോലെ ജീസസ് യൂത്തും ബന്ധങ്ങളുടെ ആഴപ്പെടലും വിശുദ്ധിയിലും ദൗത്യനിറവിലുള്ള യാത്രയുമാണ്.ഒരു കാര്യം തീര്‍ച്ചയാണ്, മുന്‍പു സൂചിപ്പിച്ച ഓരോ പടിയും ആ സന്തോഷ സൗഹൃദ ലോകത്തിലേക്ക് പടവിറങ്ങുന്നതിന്റെ ഓരോ പ്രധാന കാല്‍വയ്പുകള്‍തന്നെ.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com