കാലം മാറുന്നതിനനുസരിച്ച് വിശ്വാസപരിശീലന രംഗത്തും മാറ്റങ്ങള്‍ക്കൊണ്ടു വന്നാല്‍ മാത്രമേ വിശ്വാസ പരിശീലനം എന്നതുകൊണ്ടണ്ട് സഭ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവുകയുള്ളു എന്നത് അനുഭവസാക്ഷ്യം. കാലാനുസൃതമായ വിശ്വാസപരിശീനത്തിനായി ലേഖകനും അദ്ദേഹത്തിന്റെ സണ്‍ഡേ സ്‌കൂളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ വിശ്വാസ സമൂഹത്തിനാകെ മാതൃകയാണ്.

വിശ്വാസ പരിശീലനം ഒരു സുവിശേഷവേല

സഭയുടെ ഏറ്റവും ചെറിയ പതിപ്പായ ഇടവകയില്‍ ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സുവിശേഷവേലയാണ് വിശ്വാസ പരിശീലനം നല്‍കുക എന്നത്. നമ്മുടെ കുഞ്ഞുങ്ങളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ ദൈവം നല്‍കുന്ന ഒരു അവസരമായാണ് ഇതിനെ ഞാന്‍ കാണുന്നത്. ഈ പരിശീലനം കേവലം കുഞ്ഞുങ്ങളില്‍ ഒതുങ്ങാതെ അവരുടെ കുടുംബങ്ങളെയും വിശുദ്ധിയിലേക്ക് നയിക്കാനുതകുന്ന വഴികള്‍ ഞാന്‍ തേടാറുണ്ടണ്ട്. നിരവധി കുടുംബങ്ങളിലേക്ക് കടന്നുചെന്ന് അവരെ ദൈവവിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടണ്ടുവരാന്‍ ഈശ്വരന്‍ അനുഗ്രഹിച്ചിട്ടുണ്ട്.

നിമിത്തമാകുന്നത് മിഷന്‍ ലീഗ്

സണ്‍ഡേ സ്‌കൂളില്‍ നാലാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികള്‍ അംഗങ്ങളായ
സംഘടനയാണ് മിഷന്‍ ലീഗ്. കഴിഞ്ഞ നാലു വര്‍ഷമായി ചെങ്ങളം ഇടവകയിലെ മിഷന്‍ ലീഗ് കോ-ഓര്‍ഡിനേറ്ററായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. മിഷന്‍ ലീഗിലൂടെ ധാരാളം വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. തത്ഫലമായി ഇടവകയില്‍ ധാരാളം ദൈവവിളികള്‍ ഉണ്ടണ്ടാകുന്നുണ്ട്. ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ദൈവവിളി സൗഹൃദ കൂട്ടായ്മ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. 35 കുട്ടികള്‍ ഇപ്പോള്‍ത്തന്നെ ഇതില്‍ അംഗങ്ങളാണ്. ദൈവവിളി സ്വീകരിക്കാന്‍ താത്പര്യമുള്ള കുഞ്ഞുങ്ങളെ ഒന്നിച്ചു ചേര്‍ത്ത് അവര്‍ക്ക് ആവശ്യമായ
പ്രോത്സാഹനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഈ കുഞ്ഞുങ്ങള്‍ക്ക് വൈദികരുടെ
ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. അവരെ സെമിനാരി സന്ദര്‍ശനത്തിനായി കൊണ്ടുപോകും, ഇടവകയില്‍ നിന്ന് വൈദികരാകാന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരമൊരുക്കുകയുംചെയ്യും. മറ്റു മിഷന്‍ സഭകളില്‍ പള്ളി പണിയാനും മറ്റു സേവനങ്ങള്‍ക്കും ഇവിടെനിന്ന് മിഷന്‍ലീഗിലെ വിദ്യാര്‍ഥികള്‍ പോകാറുമുണ്ട്. മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ പള്ളിമുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിരിക്കുന്നു. മിഷന്‍ ലീഗിന്റെ സപ്തതി വര്‍ഷമായിരുന്നതിനാല്‍ ഇടവകയില്‍ 70 ഇന കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പാക്കിപ്പോരുകയും ചെയ്യുന്നു. കുട്ടികള്‍ക്കുള്ള ജീവിതദര്‍ശന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതുകൊണ്ടണ്ടാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയിലെ മികച്ച മിഷന്‍ലീഗ് യൂണിറ്റായി ഞങ്ങളുടെ ഇടവക തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

അള്‍ത്താരക്കരികിലെ കുരുന്നുകള്‍

മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മറ്റൊരു പരിപാടിയാണ് അള്‍ത്താരക്കരികിലെ കുരുന്നുകള്‍. എല്ലാ ദിവസവും ദൈവാലയത്തില്‍ വരുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രോത്സാഹനമായി സൈക്കിള്‍ നല്‍കുന്നു. വിശ്വാസപരിശീലനത്തിന്റെ ഭാഗമായിത്തന്നെ മറ്റു വ്യത്യസ്തമായ ചില ക്ലാസ്സുകളും ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിവരുന്നു. അതിലൊന്നാണ് അടുക്കള അറിവുകള്‍. ഞങ്ങള്‍ അധ്യാപകര്‍ കുഞ്ഞുങ്ങളോടൊപ്പം ചേര്‍ന്ന് ചക്ക വെട്ടല്‍, കപ്പ പൊളിക്കല്‍, മുട്ട പൊരിക്കല്‍ തുടങ്ങി അടുക്കളയില്‍ അറിഞ്ഞിരിക്കേണ്ടണ്ട അത്യാവശ്യകാര്യങ്ങളില്‍ അവര്‍ക്ക് പരിശീലനം നല്‍കാറുണ്ട്.

ഇടവകയില്‍ ഒതുങ്ങേണ്ടണ്ടതല്ല മതാധ്യാപനം

ഈ വര്‍ഷം മതാധ്യാപക ദിനത്തില്‍ രൂപതയിലെ എല്ലാ സണ്‍ഡേ സ്‌കൂളുകളിലേക്കും ആശംസകള്‍ അറിയിച്ച് ഞങ്ങള്‍ കത്തുകള്‍ എഴുതിയിരുന്നു. ഇടവകയില്‍ രൂപതയിലെ എല്ലാ സണ്‍ഡേ സ്‌കൂളുകളെയും ഉള്‍ക്കൊള്ളിച്ച് മിഷന്‍ എക്‌സിബിഷന്‍ നടത്തി. ഇടവകയുടെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയില്‍ ഇന്നുവരെ പഠിപ്പിച്ചിട്ടുള്ള മതാധ്യാപകരുടെ സംഗമം നടത്തി.

പ്രവര്‍ത്തനത്തിലധിഷ്ഠിതമായ വിശ്വാസ പരിശീലനം

കുട്ടികള്‍ക്ക് പ്രവര്‍ത്തനാധിഷ്ഠിതമായ പരിശീലന മാണ് നല്‍കേണ്ടത്. അതാണ് ക്ലാസ്സിലിരുത്തി വെറുതെ പഠിപ്പിക്കുന്നതിനെക്കാള്‍ നല്ലത്. എല്ലാ ആഴ്ചയും കുട്ടികള്‍ക്ക് പുതിയ പുതിയ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നുണ്ടണ്ട്. വിശ്വാസ പരിശീലനം 12-ാം ക്ലാസ്സില്‍ അവസാനിക്കേണ്ടതല്ല. ഈ ബോധ്യം ഉള്‍ക്കൊണ്ടുകൊണ്ടണ്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഞങ്ങള്‍ കരുതല്‍ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 12-ാം ക്ലാസ്സില്‍ വേദപാഠം പഠിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഒരുമിച്ചുകൊണ്ടണ്ടുവന്ന് ഒരു സായാഹ്നം ഒന്നിച്ച് ഫലപ്രദമായി ചെലവഴിക്കാനുള്ള ഒരു പദ്ധതിയാണിത്. ഞങ്ങളുടെ ഇടവകയില്‍ ഇത്തരത്തില്‍ നിരവധി വ്യത്യസ്ത പരിപാടികള്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

മാതാപിതാക്കളുടെ പിന്തുണ

50 ശതമാനം മാതാപിതാക്കളും ഇടവകയിലെ വിശ്വാസ പരിശീലനത്തിന് പൂര്‍ണ പിന്തുണ നല്‍കാറുള്ളവരാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയും നിര്‍ബന്ധിക്കാറില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കാന്‍ ശ്രമിക്കാറുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിയുന്നത്ര പ്രോത്സാഹനം നല്‍കാന്‍
ഞങ്ങള്‍ ശ്രമിക്കും. കുഞ്ഞു മിഷണറി അവാര്‍ഡ് അത്തരത്തിലൊന്നാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന മാതാപിതാക്കള്‍ വളരെ കുറവാണ്. കുട്ടിക്കൂട്ടായ്മ, കാര്‍ഷിക കൂട്ടായ്മയ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.

സഹപ്രവര്‍ത്തകരോട് പറയാനുള്ളത്

ഒരു വിശ്വാസ പരിശീലകന് നമ്മളെത്തന്നെ എത്രമാത്രം വിശുദ്ധീകരിക്കാന്‍ പറ്റുന്നുവോ അതിനനുസരിച്ച് നമ്മള്‍ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് ആ വിശുദ്ധി പകരും. പറഞ്ഞുകൊടുക്കുന്നതിലുപരി ജീവിതത്തില്‍ കാണിച്ചുകൊടുക്കുക. അതിനിടയാകുമ്പോള്‍ കുഞ്ഞുങ്ങളില്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുക. ഓരോ അധ്യാപകനും ഒരു മാതൃകാ വിശ്വാസിയാകണം. ഞാന്‍ ഒരു ദിവസമെങ്കിലും കുര്‍ബാന പുസ്തകമില്ലാതെ പള്ളിയില്‍ വന്നാല്‍ അത് ചോദ്യം ചെയ്യണമെന്ന് ഞാന്‍ കുഞ്ഞുങ്ങളോട് പറയാറുണ്ട്. നമ്മള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമൊക്കെ ആളുകള്‍ ഉണ്ടണ്ടാകും. എന്നാല്‍ അതിനെയൊക്കെ ധൈര്യപൂര്‍വം നേരിടാനുള്ള ഒരു തന്റേടം ഉണ്ടാകണം. അവിടെ കര്‍ത്താവാണ് നമുക്ക് മാതൃക.

(കഴിഞ്ഞ 23 വര്‍ഷമായി കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകയിലെ മതാധ്യാപകനും KCCRST സെക്രട്ടറിയുമാണ് ലേഖകന്‍)

 

സെബാസ്റ്റ്യന്‍ ജോസ്‌