കെയ്റോസ് ജൂൺ ലക്കത്തിൽ

P3
കൂടെയുള്ള ദൈവത്തെ തിരിച്ചറിയാനും അവനിൽ സന്തോഷിക്കാനും ഓർമ്മപ്പെടുത്തുകയാണ് ഇത്തവണ എഡിറ്റേഴ്സ് റൂമിൽ… തിരിച്ചറിയണം രുചിച്ചറിയണം

P6
കുഞ്ഞുങ്ങളാരും സ്വയം കൊല്ലുന്നില്ല. അമ്മയുടെ ഉദരത്തിലായാലും നവജാതരായാലും അവർ കൊല്ലപ്പെടുകയാണ്…. ഷിഫ്റാ,പൂവാ … ദൈവത്തിന്റെ മൗനത്തിൽ ഡോ. മാർട്ടിൻ എൻ. ആന്റണി

P10
മുറിവേറ്റ സൗഖ്യദായകരുടെ കൂട്ടായ്മയാണ് ജീസസ് യൂത്ത് …. എഡ്ഡി സ്പീക്കിംഗിൽ ഡോ. എഡ്വേർഡ് എടേഴത്ത്

P14
പുതു മനസ്സുകളുടെ വ്യത്യസ്തമായ വീക്ഷണങ്ങളും നിലപാടുകളും കണ്ടുകൊണ്ട് കവർ സ്റ്റോറിയിൽ നൈസിൽ രാജേഷ് എഴുതുന്നു എന്തിന് ഞാൻ വിവാഹം കഴിക്കണം ?

P 16
വിവാഹം വേണ്ടെന്നും വേണമെന്നും രണ്ടു വാദങ്ങളുണ്ട് പുതിയ കാലത്തിൽ…. കവർ സ്റ്റോറിയിൽ ആന്റണി സച്ചിൻ പറയുന്നത് വിവാഹം കഴിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.

P20
സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും തന്റെ യാത്രയിൽ കണ്ട കാഴ്ചകളും പങ്കുവയ്ക്കുന്നു … മൈ സ്റ്റോറിയിൽ വിൻസന്റ് ജോസ്….. യാത്രയിൽ കണ്ട കാഴ്ചകൾ.

P26
പന്ത്രണ്ട് വർഷത്തോളം വിശ്വാസ പരിശീലനം ലഭിച്ച കത്തോലിക്കനായ തനിക്ക് ഒരു ദൈവവചനം പോലും കൃത്യമായി പറയാൻ പറ്റുന്നില്ലല്ലോ എന്ന ഇച്ഛാഭംഗത്തിന്റെയും അതു പരിഹരിച്ചതിന്റേയും കഥ പറയുകയാണ് ആന്റി ജോയ്…. ഒരു തവണയെങ്കിലും

P34
അല്പം കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി ആളുകളെ കുറിച്ചുള്ള ജോസഫ് അന്നംകുട്ടി ജോസിന്റെ അനുഭവക്കുറിപ്പുകളാണ് ബുക്ക് ഷെൽഫിലെ പുസ്തക നിരൂപണത്തിൽ…. ദൈവത്തിന്റെ ചാരന്മാർ

P36
വിവാഹത്തിനുമുമ്പ് ശാരീരിക ബന്ധമോ?…. ടീൻസ്പിരിറ്റിൽ ബിനീഷ് …. കളപ്പുരക്കൽ… ഈ കുറിപ്പുകൾ നമുക്ക് ഏറെ ഉപകരിക്കും.

P39
ശാസ്ത്രത്തിന്റെ നിർണായക വഴിത്തിരിവുകളിൽ മറഞ്ഞിരിക്കുന്ന കത്തോലിക്കാസഭയുടെ സംഭാവനകൾ ഓർക്കുമ്പോൾ മറന്നു പോകാതെ ഓർക്കേണ്ട ഒരു വ്യക്തിത്വമാണ് ഇസ്മായേൽ ബുല്ലിയാൽഡുസ്

P40
കാവ്യഭംഗിയുള്ള ഒരു കടങ്കഥപോലെ … ഉയർപ്പിന്റെ ഗീതകം പോലെ ഒരു ഭ്രാന്തൻ തൂക്കത്തിന്റെ കഥ …. 21 ഗ്രാംസ്… സിനി ടോക്സിൽ ശരത് വെൺപാല എഴുതുന്നു.

P44
പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുന്ന കുട്ടികളാണ് തുമ്പാട്ട് ഗ്രാമത്തിലെ കുട്ടികൾ. അവരുടെ കഥയാണ് സ്മാർട്ട് കിഡ്സിൽ ആൽഡ്രിൻ ജോസഫ് പറയുന്നത് …. അസരണം