24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ …
Read More
കെയ്റോസ് ഡിസംബർ ലക്കം
മറ്റുള്ളവർക്ക് ദൈവ ദർശനത്തിൻ്റെ വഴികാട്ടുവാൻ, നക്ഷത്രമാകാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു ചിന്താശകലം… എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ… ‘നക്ഷത്രങ്ങൾ പറയുന്നത് ‘
ദൈവത്തിന് നൽകാൻ ജീവിതത്തിന്റെ സൗരഭ്യമാർന്ന യുവത്വം തന്നെയാണ് വേണ്ടത്. ബോണി ചെല്ലാനത്തിൻ്റെ ‘ICU …
Read More
കിഴക്കുനിന്ന് മരുഭൂമികള്‍ താണ്ടിഅവര്‍ അന്വേഷിച്ചു വന്നത് രക്ഷകനായ മിശിഹായെയാണ്. വഴികാട്ടാന്‍ ആശ്രയിച്ചത് നക്ഷത്രത്തെയും. വഴി മാറി സഞ്ചരിച്ചപ്പോള്‍ താരകത്തിന്റെ കൂട്ട് നഷ്ടമായെങ്കിലും തെറ്റു മനസ്സിലാക്കിയ ജ്ഞാനികള്‍ വീണ്ടും ആ താരകത്തിന്റെ വെള്ളിവെളിച്ചത്തില്‍ ദൈവിക സാന്നിധ്യത്തെ ദര്‍ശിച്ചു. അന്നുമുതല്‍ ദൈവിക മഹത്വം തേടുന്നവരുടെ …
Read More
റോസ് കഴിവും സാമര്‍ഥ്യവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള യുവതിയാണ്. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ അവള്‍ക്ക് സ്വന്തമായിരുന്നു. നല്ല ജോലി, ഉയര്‍ന്ന ജീവിതസൗകര്യം, ഉന്നതബന്ധങ്ങള്‍… അങ്ങനെ ഒത്തിരി ഉല്ലാസമുള്ള ജീവിതം.
ഒരിക്കല്‍ സ്പീഡ് പോസ്റ്റില്‍ അവള്‍ക്കൊരു ഗിഫ്റ്റ് ബോക്‌സ് വന്നു. അയച്ചതാരാണെന്നു …
Read More
കഴിഞ്ഞ മാസം കേരള താലന്ത് മിനിസ്ട്രികളുടെ നേതൃത്വംഒത്തുചേര്‍ന്നപ്പോള്‍ ഇനി എങ്ങനെ മുന്നേറണം എന്നതിനെപ്പറ്റി ചിന്തകള്‍ പങ്കുവയ്ക്കാന്‍ എന്നോടാവശ്യപ്പെട്ടു. സംഗീതം,കല, നാടക, മാധ്യമ മേഖലകളിലെ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കുറെ നാളായി സജീവമായി മുന്നേറുന്നു. ‘ഇനി എന്ത്?’ എന്നൊരുചോദ്യവുമായാണ് ഇപ്പോള്‍ അവര്‍ ഒത്തുകൂടിയത്. …
Read More
‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉത്പ 1, 1) ഈ ലോകത്തെഇത്രയും സൂക്ഷ്മവും മനോഹരവുമായി രൂപപ്പെടുത്തിയദൈവം തന്റെ സൃഷ്ടിയുടെ പരിസമാപ്തിയില്‍ സ്വന്തംഛായയിലും സാദൃശ്യത്തിലും മനുഷ്യനെ മെനെഞ്ഞെടുത്തു. ദൈവാംശമുള്ള മനുഷ്യന്‍ ആദിമുതലേ അവനിലുള്ള സര്‍ഗ വൈഭവംകൊണ്ട് രചനകളും നിര്‍മിതികളും സംഗീതാത്മകമായി നടത്തിക്കൊണ്ടിരിക്കുന്നു. …
Read More
അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ കബറിടത്തില്‍ വച്ച് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് തന്റെമൂന്നാമത്തെ ചാക്രികലേഖനം ഒപ്പുവയ്ക്കുകയുണ്ടായി. ‘എല്ലാവരും സഹോദരര്‍’ (Fratelli Tutti – ഫ്രത്തെല്ലി തൂത്തി) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ രേഖയുടെ മുഖ്യ പ്രതിപാദ്യ വിഷയം മനുഷ്യകുലത്തിന് …
Read More
ഭരണകൂട ഭീകരതയുടെ ഇരയായി തടവറയില്‍ കഴിയുന്നഎണ്‍പത്തിമൂന്ന് വയസ്സുകാരനായ ഫാ. സ്റ്റാന്‍ സ്വാമിചെയ്ത കുറ്റം മനുഷ്യനെ സ്‌നേഹിച്ചു എന്നതാണ്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ആദിവാസിജനവിഭാഗങ്ങളോട് ആര്‍ദ്രതയും പരിഗണനയും കാണിച്ചു എന്നതാണ് അദ്ദേഹം ചെയ്ത അപരാധം. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി അഹോരാത്രം പ്രയത്‌നിച്ച സാമൂഹ്യപ്രവര്‍ത്തകന്‍. …
Read More
ഉണ്ണി പിറക്കുമ്പോള്‍ എന്തുകൊണ്ടോ വിസ്മരിക്കപ്പെടുന്നത് അവന്‍കിടന്ന സുരക്ഷിത താവളമാണ്. അമ്മയുടെ ഉദരത്തിന്റെ കോട്ടയ്ക്കുള്ളില്‍ സുഖമായി കഴിഞ്ഞിരുന്ന കുഞ്ഞ് പുറത്തുവരുമ്പോള്‍ സര്‍വ കണ്ണുകളും ആ കുഞ്ഞുവായ്‌വക്ക് നേര്‍ക്കാവും. പാവം അമ്മ; പത്തുമാസത്തെ ജാഗ്രതയ്ക്കും ക്ലേശങ്ങള്‍ക്കും ശേഷം പ്രസവനിമിഷത്തോടെ കിട്ടുന്ന സമ്മാനംഇതാണ് – തള്ളയെ …
Read More
കത്തോലിക്കാ സഭയുടെ അംഗങ്ങളായ നമ്മള്‍ സഭയെ സ്‌നേഹിക്കാനും വളര്‍ത്താനും സംരക്ഷിക്കാനും വിളിക്കപ്പെട്ടവരാണ്. ഇന്നത്തെ ചുറ്റുപാടില്‍ക്രൈസ്തവ മൂല്യങ്ങള്‍ അതിന്റെ സത്ത ചോരാതെ ജീവിക്കുകയും സംരക്ഷിക്കുകയുംചെയ്യുകയെന്നത് അത്യാവശ്യമായിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍ സഭാ സ്‌നേഹമായി തെറ്റിദ്ധരിക്കുകയും അനുവര്‍ത്തിക്കുകയും ചെയുന്നത് സമുദായ സ്‌നേഹമാണ് .
ലോകം …
Read More