വളര്‍ന്ന വഴികള്‍ ഒരുവന് നിര്‍ണായകമായ സ്വാധീനമാകുമെന്ന് നമുക്കറിയാം. ഒരു ഗ്രൂപ്പിനെ സംബന്ധിച്ചു അതു തന്നെയാണു യാഥാര്‍ഥ്യം. ജീസസ്യൂത്ത് മുന്നേറ്റം രൂപം കൊണ്ടത് ഏറെ പ്രത്യേകതകളുണ്ടായിരുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നല്ലോ. രണ്ടുമൂന്നു പതിറ്റാണ്ടുകൊണ്ട് ദേശീയവും അന്തര്‍ദേശീയവുമായി …
Read More
ഞാന്‍ ദേവഗിരി കോളേജില്‍ ഡിഗ്രി പഠിക്കാന്‍ കയറിയ കാലം. വീട്ടിലേക്ക് സ്ഥിരമായി പാല് വാങ്ങുന്നത് ഞാനായിരുന്നു. വൈകിട്ട് കുര്‍ബാന കഴിഞ്ഞ് നടന്നു വരുന്ന വഴിക്ക് പാല് വാങ്ങുകയായിരുന്നു പതിവ്. പള്ളിയില്‍ നിന്നു വരുന്നതുകൊണ്ട് കവര്‍ കൈയ്യില്‍ കരുതാന്‍ മറന്നുപോകും. മറന്നുപോകുന്ന ദിവസങ്ങളില്‍ …
Read More
പേരു കേട്ട ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചവരാണു അല്ലെങ്കില്‍ തലമുറകളായി ക്രൈസ്തവ പാരമ്പര്യം ഉള്ളതാണു എന്റെ കുടുംബം എന്നൊക്കെ ഊറ്റം കൊള്ളുവരാണു നമ്മില്‍ പലരും. തെല്ലു അഹങ്കാരത്തോടെ ഈ അവകാശവാദം മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കാനും നാം മടിക്കാറില്ല. അപരന്റെ കുറവും എന്റെ ഉന്നതിയും എടുത്തുകാണിക്കാനുള്ള …
Read More
നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നമുക്ക് എന്നും വിലയുള്ളതാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിയാന്‍ പോലും സമയമില്ലാത്ത വിധം നാം നമ്മുടെ സ്വപ്നങ്ങള്‍ക്കു പിന്നാലെ പായുകയാണ്. ഈ തിരക്കിട്ട പാച്ചിലിനിടയില്‍ എപ്പഴോ അറിയാതെ തന്നെ ചിലകാഴ്ചകള്‍ മനസ്സിനെ തൊട്ടു. 4172 കുടുംബങ്ങള്‍ താമസിക്കുന്ന എന്റെ …
Read More
‘കുട്ടികളേ, ലോകത്ത് കഷ്ടപ്പാടനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്ന് അറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍’ കാനഡയിലെ ഒണ്ടാറിക്കടുത്ത് ഹോളിക്രോസ് സ്കൂളിലെ ഒന്നാം ക്ലാസ്സ് കൊളൂറിയാന് എന്ന കൊച്ചുകുട്ടി ടീച്ചറിന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുകയാണ്.
‘കുട്ടികളെ നമ്മുടെ ഒരു സെന്റ് നാണയമുണ്ടെങ്കില്‍ ആഫ്രിക്കയിലെ കുട്ടികള്‍ക്ക് പെന്‍സില്‍ വാങ്ങാം. …
Read More
ഈയടുത്ത കാലത്ത് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അജ്ഞത ധാരാളം മനുഷ്യരില്‍ ഇന്നും നിലനില്ക്കുന്നുവെന്നുള്ളത്. താന്‍ കടന്നുപോയാലും ഭൂമിയിലെ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കാന്‍ ഒരു സഹായകനെ അയക്കുമെന്ന് ഈശോ ശിഷ്യന്മാരോടു വാഗ്ദാനം ചെയ്തതിന്റെ പ്രാധാന്യം വേണ്ട വിധത്തില്‍ …
Read More
ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഏതാനും ചെറുപ്പക്കാര്‍ എന്നെ കാണാന്‍ വന്നു. അതിലൊരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി. സാധാരണയില്‍ നിന്നും വ്യത്യസ്തമായ പെരുമാറ്റമായിരുന്നു അയാളുടേത്. ആ യുവാവുമായി കൂടുതല്‍ സംസാരിക്കണമെന്ന ചിന്ത എന്റെ മനസ്സി ലുണ്ടായി. …
Read More
ഒരു പട്ടാളക്കാരനെ യുദ്ധമേഖലയില്‍നിന്ന് പെട്ടെന്ന് തിരിച്ചുവിളിച്ച് അവന്റെ മരിക്കാറായ പിതാവിനെ കാണാന്‍ വിട്ടു. അവന്റെ പിതാവിന് സ്വന്തമായുണ്ടണ്ടായിരുന്നത് അവന് മാത്രമായിരുന്നു.
ആശുപത്രിയിലെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ ചെന്നപ്പോഴാണ് അര്‍ധബോധാവസ്ഥയില്‍ ട്യൂബുകള്‍ ഘടിപ്പിച്ചു കിടന്നിരുന്ന ആ വൃദ്ധന് തന്റെ പിതാവല്ലെന്നും, എന്നാല്‍ സ്വന്തം …
Read More
സുവിശേഷം പങ്കുവയ്ക്കുന്നതിന് ആവശ്യം സമയമോ കഴിവോ ഒന്നുമല്ല മറിച്ച് മനാണ്. ഹൃദയങ്ങള്‍ അറിയുന്ന ദൈവം ബാക്കിയെല്ലാം നമുക്ക് അനുകൂലമാക്കി തരും. ഇങ്ങനെ പറയാന്‍ കാരണം, കഴിഞ്ഞ കുറച്ചുകാലമായി ഇടവകയിലെ ജീസസ്യൂത്ത് കൂട്ടായ്മയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ച പ്രചോദനം തന്നെ. നെയ്യാറ്റിന്‍കര സോണിലെ …
Read More
കരിസ്മാറ്റിക് നവീകരണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വം. ദീര്‍ഘകാലം ജീവജ്വാല മാസികയുടെ ചീഫ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. നിലവില്‍ കേരളാ സര്‍വീസ് ടീമിന്റെ വൈസ് ചെയര്‍മാനായി കേരളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. തിരക്കേറിയ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും ഇടവക പ്രവര്‍ത്തനങ്ങളില്‍ സജീവം. …
Read More