Image

ANUBHAVAM

അനുഗ്രഹ ദിനങ്ങള്‍  കരുണയുടേയും തിരിച്ചറിവിന്റേയും
3 years ago

അനുഗ്രഹ ദിനങ്ങള്‍ കരുണയുടേയും തിരിച്ചറിവിന്റേയും

ദൈവം ഇപ്പോഴും കൂടെയുണ്ട് എന്നഅറിവും തിരിച്ചറിവും കുഞ്ഞുനാള്‍ മുതല്‍എന്റെ മാതാപിതാക്കളിലൂടെ ദൈവം എനിക്ക് തന്ന കൃപയാണ്. ”ഞാന്‍ നിന്റെകൂടെ ഉണ്ട്” എന്ന വചനം ആയിരംവട്ടം വായിക്കുകയും ധ്യാനിക്കുകയും പ്രസംഗിക്കുകയും ചെറിയ ചെറിയ അനുഭവങ്ങളിലൂടെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ ദൈവംഎന്നെ ഈ …
Read More

ദൈവത്തിന്റെ  മനസ്സുള്ളവര്‍
3 years ago

ദൈവത്തിന്റെ മനസ്സുള്ളവര്‍

സാമ്പത്തിക കാര്യങ്ങളില്‍ അത്ഭുതവഴികള്‍ കണ്ടവയായിരുന്നു ഈ കഴിഞ്ഞ നാളുകളെല്ലാം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളും അതിനോടുള്ള വിശ്വസ്തതയും ദൈവതിരുമുമ്പില്‍ എത്രയോ വിലപ്പെട്ടതാണെന്ന് ഞാന്‍അനുഭവിച്ചറിഞ്ഞ നാളുകള്‍.

1988-89 കാലയളവ് മുതല്‍ യുവജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ പല പരിപാടികളിലും പങ്കെടുക്കുമ്പോഴെല്ലാം അതിലെ സാമ്പത്തിക …
Read More

ഒരു ജീവിത  പ്രളയകഥ
4 years ago

ഒരു ജീവിത പ്രളയകഥ

പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്.

അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ”അക്കാ, നാന്‍ ഗര്‍പ്പമാക ഇരുക്കിറേനെന്റ്രു നിനക്കിറേന്‍, റൊമ്പ സര്‍ദ്ദിയും സ്സീണവും. ആണാ, ഇന്ത വിഷയം എന്നുടെ …
Read More

ആലുവാപ്പുഴ പഠിപ്പിച്ചത്‌
4 years ago

ആലുവാപ്പുഴ പഠിപ്പിച്ചത്‌

സഹ്യപര്‍വതത്തില്‍ നിന്ന് ഉത്ഭവിച്ചു മധ്യകേരളത്തിലൂടെ 244 കിലോമീറ്റര്‍ ദൂരം ഒഴുകി പശ്ചിമതീരത്തു ചേരുന്ന പെരിയാര്‍-ഞങ്ങളുടെ ആലുവാപ്പുഴ. കേരളത്തിലെ നീളംകൂടിയ നദികളില്‍ ഒന്ന്. കേരളത്തിന്റെ ജീവനാഡി. പ്രശാന്തസുന്ദരമായി ഒഴുകുന്ന ആ നദീതീരത്താണ് മൂന്നു വര്‍ഷമായി ഞങ്ങളുടെ കുടുംബത്തിന്റെ താമസം. മുന്‍പ് പലതവണ പെരിയാറിന്റെ തീരത്തുകൂടി …
Read More

മരുഭൂമിയില്‍ നിന്നും  കൃപയുടെ ഫൈവ്സ്റ്റാര്‍
4 years ago

മരുഭൂമിയില്‍ നിന്നും കൃപയുടെ ഫൈവ്സ്റ്റാര്‍

‘ദൈവം പലപ്പോഴും ശുഭകാര്യങ്ങളില്‍ നമുക്ക് തീരെ പരിചിതമല്ലാത്ത ആളാണ്. എന്നാല്‍, പരിഹരിക്കാനാവാത്ത, മനസ്സിലാക്കാനാനാത്ത എന്തൊക്കെയോ കാര്യങ്ങള്‍. ചില്ലുപാത്രങ്ങള്‍ ഉടയും പോലെ പൊടിഞ്ഞുവീഴുമ്പോള്‍ നമ്മള്‍ അയാളെ പരിചയപ്പെടുന്നു”

ബോബി ജോസ് കട്ടിക്കാട്ടിലച്ചന്‍ മനുഷ്യന് ദൈവത്തോടുള്ള സമീപനത്തെക്കുറിച്ച് നിരീക്ഷിക്കുമ്പോള്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്. എന്തോ, ഈ നിരീക്ഷണം …
Read More

തുടങ്ങും മുന്‍പ്
4 years ago

തുടങ്ങും മുന്‍പ്

കുറച്ചു നാളുകള്‍ക്കു മുമ്പ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ ഉയര്‍ന്ന മേലധികാരിയുമായി സംസാരിച്ചിരുന്നു. സംസാരത്തിനിടയ്ക്ക് ആത്മീയ ജീവിതത്തിലെ ചില കാര്യങ്ങള്‍ കടന്നുവന്നു. നല്ല ദൈവവിശ്വാസമുള്ള പാശ്ചാത്തലമാണ് ചെറുപ്പത്തില്‍ ഉണ്ടായിരുന്നതെങ്കിലും ജോലിക്കു കയറിയശേഷം പ്രാര്‍ഥനയും ആത്മീയജീവിതവും നന്നേ കുറഞ്ഞുപോയി എന്നതായിരുന്നു ആ വ്യക്തിയുടെ വിഷമം. …
Read More

ആദ്യ ശമ്പളം
4 years ago

ആദ്യ ശമ്പളം

പഠിച്ചൊരു നിലയിലെത്തണം. കൈയില്‍ ശമ്പളം എണ്ണി വാങ്ങിക്കണം. എന്നിട്ട് കണ്‍കുളിര്‍ക്കെ അതിലേക്ക് തന്നെ നോക്കി നില്‍ക്കണം. പിന്നെ വീട്ടിലേക്കൊരോട്ടം. കാശ് അപ്പനെ ഏല്‍പിച്ച് വിശ്വസ്തയായ മകളാണ് എന്ന് അപ്പന്റെ മുഖത്തുനിന്ന് വായിച്ചെടുക്കണം. ചെറുപ്പത്തിലെപ്പോഴോ അറിഞ്ഞോ അറിയാതെയോ കണ്ട കിനാക്കളില്‍ ഇങ്ങനെ ഒരു …
Read More

“നീ മരിച്ചിട്ട് ജീവിക്കുന്നതാടാ”
4 years ago

“നീ മരിച്ചിട്ട് ജീവിക്കുന്നതാടാ”

‘എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ 11:25). മരണം! വല്ലാത്ത ഭീതിയുടെ തണുപ്പുള്ള ഒരു വാക്കാണ്. എപ്പോഴാണ് മരിക്കുക? എവിടെ വച്ച്? എന്ന്? ഇന്നോ നാളെയോ അതോ അതിനു പിറ്റേന്നോ? ഒന്നും അറിയില്ല. എല്ലാവരെയും കാത്തിരിക്കുന്ന ഒരു സര്‍പ്രൈസാണു മരണം. അവന്‍ …
Read More

ആ യാത്രക്കിടയിൽ ഞാനും മാറി
4 years ago

ആ യാത്രക്കിടയിൽ ഞാനും മാറി

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ജീസസ്‌യൂത്ത് മിഷന്‍ യാത്രയെക്കുറിച്ച് എനിക്ക് അറിയിപ്പ് വന്നത്. കേട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. കാരണം ഈ ഒരു മേഖലയിലെ പരിചയക്കുറവും, അതിലുപരി ഞാന്‍ എന്ന വ്യക്തി ഈ പ്രവര്‍ത്തനത്തിന് പ്രാപ്തനാണോ എന്നുള്ള സംശയവും എന്നെ അലട്ടുന്നുണ്ടായിരുന്നു. …
Read More

കണ്ടകാര്യം പറഞ്ഞപ്പോള്‍  ഉണ്ടായതിങ്ങനെ
4 years ago

കണ്ടകാര്യം പറഞ്ഞപ്പോള്‍ ഉണ്ടായതിങ്ങനെ

നവമാധ്യമങ്ങളുടെ പിടിയിലാണ് ഞാനുള്‍പ്പെടെയുള്ള ഇന്നത്തെ യുവതലമുറ. അതിന് ദൂഷ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും അതിന്റെ നല്ല വശങ്ങള്‍ ചികഞ്ഞു കാണുവാനാണ് എനിക്ക് എന്നും ഇഷ്ടം. വായിക്കുമ്പോള്‍ സന്തോഷം നല്‍കുന്ന പ്രചോദനം ഉളവാക്കുന്ന കാര്യങ്ങള്‍ എഴുതാനും പങ്കുവയ്ക്കാനുമായി ഏറ്റവും കൂടുതല്‍ ഞാന്‍ ഉപയോഗിക്കുന്ന നവമാധ്യമവും ഫെയ്‌സ്ബുക്കാണ്. …
Read More