Image

Issues

Editorial

COVER STORY | Featured Articles

നീയും ഇങ്ങനെ കണ്ടാൽ മതി

നീയും ഇങ്ങനെ കണ്ടാൽ മതി

ഞാനവളുടെ കിടക്കയ്ക്കരികില്‍ ഇരിക്കുന്ന നേരം.അവളെന്നു പറഞ്ഞാല്‍ എന്റെ ഭാര്യ. 'പരിശുദ്ധ മറിയമേ…' ചൊല്ലെന്ന് പറഞ്ഞ് കൈയുയര്‍ത്തി അവളെന്റെ കാലിലടിച്ചു. ഒരുനിമിഷം ഞാനൊന്നമ്പരന്നു. കാരണം, അവള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. എങ്കിലുമവള്‍ രാവിലെ മുതല്‍ തനിയെ കൊന്തചൊല്ലി പ്രാര്‍ഥിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചൊല്ലുന്നത് വ്യക്തമല്ലായെങ്കിലും എനിക്കത് മനസ്സിലാകുന്നുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമതാണല്ലോ. അവ്യക്തതകള്‍ക്കിടയിലും തെളിഞ്ഞു കിട്ടുന്ന വ്യക്തത. അവള്‍ സ്വയം പ്രാര്‍ഥിച്ചൊരുങ്ങുകയായിരുന്നു. അവളുടെ പ്രാര്‍ഥനകള്‍ എന്നോടൊപ്പമായിരിക്കാനോ, തനിയെ പറന്നകലാനോ, എന്നൊന്നും അപ്പോളെനിക്കു മനസ്സിലായില്ല ...
Read More
എന്തിന് ഞാൻ വിവാഹം കഴിക്കണം

എന്തിന് ഞാൻ വിവാഹം കഴിക്കണം

"കല്യാണം കഴിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? നല്ല ജോലി, ശമ്പളം, സുഹൃത്തുക്കള്‍, സൗകര്യങ്ങള്‍… ഇങ്ങനെതന്നെ അങ്ങു പോയാല്‍ പോരെ? കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യാം'' എത്ര ആകര്‍ഷണീയമായ ആശയം. ഈയൊരു ചിന്താധാരയുടെ വൈവിധ്യമാര്‍ന്ന വിപുലീകരണങ്ങളാണ് ലീവ്-ഇന്‍ ബന്ധങ്ങള്‍, കുട്ടികള്‍ വേണ്ടാത്ത ദമ്പതികള്‍ അങ്ങനെ പലതും. ഇതൊക്കെ കേട്ടു കണ്ണുമിഴിക്കുന്ന മാതാപിതാക്കളോട്, പഴഞ്ചനായിരിക്കാതെ ഒന്ന് അപ്‌ഡേറ്റ് ചെയ്തു കൂടെ എന്നൊരു ചോദ്യവും ബാക്കി. തീര്‍ച്ചയായും ഓരോ വ്യക്തിയുടെയും ജീവിതാന്തസ്സ് അവനവന്റെ തെരഞ്ഞെടുപ്പാണ് ...
വിവാഹം കഴിക്കുന്നതിനു മുമ്പ്‌

വിവാഹം കഴിക്കുന്നതിനു മുമ്പ്‌

ടോണിക്ക് വിവാഹപ്രായമെത്തി. ഒത്തിരി നല്ല വിവാഹാലോചനകള്‍ വരുന്നുണ്ട്. നാട്ടുനടപ്പനുസരിച്ച് രണ്ടു മൂന്നു പെണ്ണുകാണലും കഴിഞ്ഞു. മൂന്നാമത് കണ്ട പെണ്‍കുട്ടിയെ ടോണിക്കും അവന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായി. പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ല അഭിപ്രായമാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ടോണിയെയും ഇഷ്ടമായി. ഇനി രണ്ടു കുടുബങ്ങളും ചേര്‍ന്ന് വിവാഹ നിശ്ചയം നടത്തണം. ആത്മീയ കാര്യങ്ങളില്‍ നല്ല താത്പര്യമുളള ടോണിക്ക് ജീവിതത്തില്‍ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ദൈവഹിതം ആരായുക പതിവുള്ളതാണ്. ഈ വിവാഹ ആലോചന ഒരു ...

Anubhavam | the experience

അനുഗ്രഹ ദിനങ്ങള്‍  കരുണയുടേയും തിരിച്ചറിവിന്റേയും

അനുഗ്രഹ ദിനങ്ങള്‍ കരുണയുടേയും തിരിച്ചറിവിന്റേയും

ദൈവം ഇപ്പോഴും കൂടെയുണ്ട് എന്നഅറിവും തിരിച്ചറിവും കുഞ്ഞുനാള്‍ മുതല്‍എന്റെ മാതാപിതാക്കളിലൂടെ ദൈവം എനിക്ക് തന്ന കൃപയാണ്. ''ഞാന്‍ നിന്റെകൂടെ ഉണ്ട്'' എന്ന വചനം ആയിരംവട്ടം വായിക്കുകയും ധ്യാനിക്കുകയും ...
Read More

INTERVIEW

തട്ടില്‍ പിതാവിനൊപ്പം

തട്ടില്‍ പിതാവിനൊപ്പം

1980-ല്‍ വൈദികനായി, 2010-ല്‍ തൃശൂര്‍ രൂപതാ സഹായമെത്രാനാകുകയും 2018-ല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി ഒരു കൂടിക്കാഴ്ച. സഭയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ? സഭയുടെ സ്വത്താണ് യുവജനങ്ങള്‍. ഒരു നിധിപ്പറമ്പാണിത്. സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് സഭ ഈ നിധിപ്പറമ്പ് വാങ്ങണം ... യുവജനങ്ങളുടെ നന്മകളും സാധ്യതകളും പിതാവെങ്ങനെ കാണുന്നു? യുവജനങ്ങളുമായി സംവേദിക്കാത്ത സഭ വാര്‍ധക്യസഹജമായ സഭയാണ്. അവരുടെ ...
Read More
"ജീസസ്‌  യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...

VARTHA VICHARAM

നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ?

നൈജീരിയആരെയും വേദനിപ്പിക്കുന്നില്ലേ?

ഇക്കഴിഞ്ഞ ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നൈജീരിയയില്‍ 50-ല്‍പരം ക്രൈസ്തവര്‍ ഇസ്ലാം തീവ്രവാദികളാല്‍ മൃത്യുവിനിരയായി. അതിന് ഒരു മാസം മുന്‍പ് ദെബോറ സാമുവല്‍ എന്ന പെണ്‍കുട്ടി ...
Read More

BOOK REVIEW

Last Child in the Woods

Last Child in the Woods

പ്ലസ് ടു ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചെമ്മനം ചാക്കോയുടെ നെല്ല് എന്ന കവിതയുടെ പരിഭാഷ Rice എന്ന പേരില്‍ ഉണ്ട്. കേരളത്തിലെ കര്‍ഷകര്‍ തങ്ങളുടെ പരമ്പരാഗത കൃഷിയായ നെല്ല് ഉപേക്ഷിച്ച് ...
Read More

EDITORIAL

ഇന്‍സള്‍ട്ട് എന്ന ഇന്‍വെസ്റ്റ്‌മെന്റ്‌

ഇന്‍സള്‍ട്ട് എന്ന ഇന്‍വെസ്റ്റ്‌മെന്റ്‌

''ഇന്‍സള്‍ട്ടാണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്.'' സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ ജയസൂര്യക്ക് നേടിക്കൊടുത്ത വെളളം എന്ന സിനിമയിലെ ഒരു സംഭാഷണമാണിത്. വ്യക്തി ജീവിതത്തില്‍ ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

സമയം മാറാൻ അധികംസമയം വേണ്ട

സമയം മാറാൻ അധികംസമയം വേണ്ട

കാപ്പാ നിയമം ചുമത്തി നാടുകടത്തപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീസസ് യൂത്ത് പ്രോഗ്രാമില്‍ പരിചയപ്പെടാന്‍ ഇടയായി. ചെറുപ്രായത്തില്‍ തന്നെ അനവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട വ്യക്തി. പ്രോഗ്രാമില്‍ പങ്കെടുത്ത ദിവസങ്ങളില്‍ ദൈവം അവനെ സ്പര്‍ശിച്ചു. താന്‍മൂലം മുറിവേറ്റവരോട് അവന്‍ ക്ഷമ ചോദിച്ചു. കേസുകളുടെ പ്രയാസങ്ങള്‍ തുടരുന്നുവെങ്കിലും ഹൃദയത്തില്‍ ആശ്വാസവുമായിട്ടാണ് അവന്‍ മടങ്ങിയത്. മനുഷ്യന്റെ ജീവിതത്തില്‍ മാറ്റം വരാന്‍ അധികം സമയം വേണ്ട. അത് നന്മയായാലും തിന്മയായാലും. അനിശ്ചിതമായ യാത്രയിലും ശാന്തമായ മനസ്സ് സ്വന്തമാക്കാന്‍ പരിശീലിക്കുമ്പോഴാണ് വഴികളിലെ അപകടങ്ങളെ നേരിടാന്‍ കഴിയൂ. ഒരു വിദേശ ജോലിക്ക് 17 വര്‍ഷമായി ശ്രമിച്ച ഒരു യുവതി വളരെ ആകസ്മികമായി പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ സംസാരത്തില്‍ പറഞ്ഞ ...
Read More
ഹൃദയം തിരുഹൃദയം

ഹൃദയം തിരുഹൃദയം

പഴയ ഒരു കഥയാണ്, കേട്ടിട്ടുണ്ടാകും; ഒരു പാവപ്പെട്ട ചെറുപ്പക്കാരന്‍ സഹോദരിയുടെ ചികിത്സയ്ക്കായി പണം തികയാതെ, അറുപിശുക്കനും, കണ്ണില്‍ ചോരയില്ലാത്തവനുമെന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന ഒരു ധനികനെ തേടിയെത്തുന്നു. പണം നല്‍കുന്നതിന് അയാള്‍ വയ്ക്കുന്നത് ക്രൂരമായ ഒരു വ്യവസ്ഥയാണ്. തന്റെ സ്വര്‍ണ നിര്‍മിതമായ കണ്ണടക്കുള്ളിലേക്ക് സൂക്ഷിച്ച് നോക്കണം. എന്നിട്ട് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കൃത്രിമമായ കണ്ണ് ഏതാണെന്ന് കണ്ടുപിടിക്കണം. എങ്കില്‍ കിട്ടും ഉടന്‍ പണം (വളരെ ബുദ്ധിമുട്ടായിരുന്നത്രേ കണ്ടെത്താന്‍). നമ്മുടെ ചെറുപ്പക്കാരന്‍ വളരെ കൂള്‍ ആയി ഉത്തരം പറഞ്ഞു; ''ആ വലത്തേ കണ്ണ് തന്നെ''. ഞെട്ടിപ്പോയ ധനികന്‍ പണമൊക്കെ കൊടുത്തിട്ട് ഈ വിജയ സാധ്യത തീരെയില്ലാത്ത task ഇത്ര എളുപ്പം വിജയിച്ചതിന്റെ രഹസ്യം ...
Read More
ജീസസ് യൂത്ത് ശൈലി എന്നൊന്നുണ്ടോ?

ജീസസ് യൂത്ത് ശൈലി എന്നൊന്നുണ്ടോ?

പട്ടണത്തിലെ ഒരു പാരിഷ് ഹാളില്‍ പുതിയൊരു യൂത്ത് ഗ്രൂപ്പ് തുടങ്ങിയത് ഞാനോര്‍ക്കുന്നു. തിങ്കളാഴ്ചതോറും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഒന്നിച്ചുകൊണ്ടുവരാന്‍ കുറച്ച് ജീസസ് യൂത്ത് മുന്‍കൈയെടുത്തു. ഗ്രൂപ്പിലെ ഒരു പുതുമുഖം, പീറ്റര്‍ കുറച്ച് ആവേശക്കാരനായിരുന്നു, ഗ്രൂപ്പില്‍ അയാള്‍ ഏറെ സജീവം. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചില ജീസസ് യൂത്ത് പഴമക്കാര്‍ കുറച്ച് അസ്വസ്ഥരായി. അയാള്‍ പ്രാര്‍ഥിക്കുന്ന രീതിയായിരുന്നു അവരെ അലോസരപ്പെടുത്തിയത്. ''ജീസസ് യൂത്ത് രീതിയിലല്ല അയാള്‍ പ്രാര്‍ഥിക്കുന്നത്'' എന്തായിരുന്നു പ്രശ്‌നം? പീറ്റര്‍ അങ്ങ് നീട്ടി പ്രാര്‍ഥിക്കും, ചിലപ്പോള്‍ പലയാവര്‍ത്തി. ഓരോ പ്രാര്‍ഥനയ്ക്കിടയിലും ഓരോ ബൈബിള്‍ ഭാഗവും ഉദ്ധരിക്കും. പ്രാര്‍ഥനാഗ്രൂപ്പിന്റെ രീതികള്‍ പരിചയമുണ്ടായിരുന്ന ജീസസ് യൂത്തില്‍ പലര്‍ക്കും അയാളുടെ ...
Read More
നീയും ഇങ്ങനെ കണ്ടാൽ മതി

നീയും ഇങ്ങനെ കണ്ടാൽ മതി

ഞാനവളുടെ കിടക്കയ്ക്കരികില്‍ ഇരിക്കുന്ന നേരം.അവളെന്നു പറഞ്ഞാല്‍ എന്റെ ഭാര്യ. 'പരിശുദ്ധ മറിയമേ…' ചൊല്ലെന്ന് പറഞ്ഞ് കൈയുയര്‍ത്തി അവളെന്റെ കാലിലടിച്ചു. ഒരുനിമിഷം ഞാനൊന്നമ്പരന്നു. കാരണം, അവള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. എങ്കിലുമവള്‍ രാവിലെ മുതല്‍ തനിയെ കൊന്തചൊല്ലി പ്രാര്‍ഥിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചൊല്ലുന്നത് വ്യക്തമല്ലായെങ്കിലും എനിക്കത് മനസ്സിലാകുന്നുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമതാണല്ലോ. അവ്യക്തതകള്‍ക്കിടയിലും തെളിഞ്ഞു കിട്ടുന്ന വ്യക്തത. അവള്‍ സ്വയം പ്രാര്‍ഥിച്ചൊരുങ്ങുകയായിരുന്നു. അവളുടെ പ്രാര്‍ഥനകള്‍ എന്നോടൊപ്പമായിരിക്കാനോ, തനിയെ പറന്നകലാനോ, എന്നൊന്നും അപ്പോളെനിക്കു മനസ്സിലായില്ല. മരണമെന്ന വാതില്‍തുറന്ന് അവള്‍ കടക്കുന്നത് സ്വര്‍ഗത്തിന്റെ നിത്യതയിലേക്കാണല്ലോയെന്നത് എനിക്കാശ്വാസം നല്‍കി. അവള്‍ ആശുപത്രിയില്‍ രോഗക്കിടക്കയില്‍ ആയിരിക്കുമ്പോഴും എന്തൊരു ബലമായിരുന്നു എന്റെ മനസ്സിന്. വിറയ്ക്കാതെയും തളരാതെയും ഭാര്യയെ ശുശ്രൂഷിക്കാനും ...
Read More
ധീരന്റെ പിടിയലമർന്ന്തോറ്റുപോയി ആ മനുഷ്യബോംബ്‌

ധീരന്റെ പിടിയലമർന്ന്തോറ്റുപോയി ആ മനുഷ്യബോംബ്‌

പാക്കിസ്ഥാനിലെ എല്ലാ ക്രിസ്ത്യാനികള്‍ക്കും സാര്‍വത്രിക സഭയ്ക്കും പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ആകാശ് ബഷീര്‍ എല്ലാവര്‍ക്കും ഒരു ഹീറോ തന്നെയാണ്,അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാവര്‍ക്കും, പ്രത്യേകിച്ച് സാര്‍വത്രിക സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക് ഒരു മാതൃകയാണ്. നമ്മുടെ ഉത്തരവാദിത്വങ്ങളിലെല്ലാം അനുസരണയുള്ളവരും വിശ്വസ്തരും ആയിരിക്കാന്‍ അദ്ദേഹത്തിന്റെ മാതൃക നമ്മെ സഹായിക്കുന്നു. യുവ ക്രിസ്ത്യന്‍ രക്തസാക്ഷി ആകാശ് ബഷീറിനെ ദൈവദാസനായി ഉയര്‍ത്തിയ വാര്‍ത്ത പാക്കിസ്ഥാനിലും പുറത്തും താമസിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവം നല്‍കിയ വലിയൊരു സന്തോഷ വാര്‍ത്തയായി പ്രചരിച്ചു. സഭാനേതാക്കളും യുവജനങ്ങളും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സജീവമായി പങ്കുവച്ചു. പാകിസ്ഥാനിലെ കത്തോലിക്കാ സഭയ്ക്ക് കിട്ടിയ ഈ വലിയ അനുഗ്രഹത്തിന് ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുകയും സ്തുതിക്കുകയും ...
Read More
'ദാരിദ്ര്യം' അത്ര മോശം കാര്യമല്ല

‘ദാരിദ്ര്യം’ അത്ര മോശം കാര്യമല്ല

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ഥന ഒരു നിലവിളിയാണ്. ഉത്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത്. പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍പ്പോലും എത്താതെ കണ്ണീരുകള്‍ വറ്റിപ്പോകുന്ന നൊമ്പര ചിത്രങ്ങള്‍ അവിടെയുണ്ട്. പുറപ്പാട് പുസ്തകത്തിലെത്തുമ്പോള്‍ ആ നിലവിളി ഒരു ജനതയുടെതായി മാറുന്നു. മോചനത്തിനുവേണ്ടി സ്വര്‍ഗത്തിലേക്ക് ഉയരുന്ന നിലവിളികളാണവിടെ. സ്വാതന്ത്ര്യമനുഭവിക്കണമെങ്കില്‍ ആദ്യം അതുവേണമെന്ന ബോധ്യമുണ്ടാകണം, എന്നിട്ട് നമ്മെ ശ്രവിക്കാന്‍ ആരെങ്കിലുമുണ്ടാകും എന്ന പൂര്‍ണ വിശ്വാസത്തോടുകൂടി സ്വരം ഉയര്‍ത്തണം. അത് പ്രതിഷേധത്തിന്റെ അലമുറയാകാം, നൊമ്പരത്തിന്റെ നിലവിളിയുമാകാം. അഥവാ, നമ്മള്‍ അടിച്ചമര്‍ത്തപ്പെടുന്നതായി നമുക്ക് തോന്നുന്നില്ലെങ്കില്‍, നമ്മുടെ സ്വരങ്ങള്‍ ആരെങ്കിലും ശ്രവിക്കുമെന്ന പ്രതീക്ഷകളില്ലെങ്കില്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ട കാര്യമില്ല. പുറപ്പാട് പുസ്തകത്തിന്റെ ആദ്യതാളുകളില്‍ ...
Read More
സൈക്കിൾ സവാരി

സൈക്കിൾ സവാരി

വേനലവധിയിലെ വളരെ തിരക്കു പിടിച്ച ഒരു ദിവസം, പതിവിന് വിപരീതമായി സൈക്കിളിലാണ് യാത്ര. വേനല്‍ മഴയുടെ സാധ്യത കാണുന്നുണ്ട്. കൈയില്‍ മഴക്കോട്ടുള്ളത് ഒരു ധൈര്യം തന്നെയാണ്. വഴിവക്കിലെ പുല്‍നാമ്പുകളില്‍ മഴത്തുള്ളികള്‍ ഞാനാദ്യം എന്ന വാശിയോടെ തുളുമ്പി നില്‍ക്കുന്നു. സമയം അല്‍പം വൈകിയതിനാലും മഴയെക്കരുതിയും സൈക്കിള്‍ അല്‍പം വേഗത്തില്‍ ചവിട്ടി. ഇരുവശങ്ങളിലും റബര്‍തൈകളോടൊപ്പം വളര്‍ന്നു വരുന്ന കൈതച്ചെടികള്‍. മുന്നിലായി ഒരു നല്ല വളവുണ്ട്. സാധാരണയായി എല്ലാവരും ഒന്ന് വേഗം കുറയ്ക്കുന്ന സ്ഥലം. ഞാനും അല്‍പം വേഗം കുറച്ചു. വളവു തിരിഞ്ഞതും എന്നെ വിഷമത്തിലാക്കുമാറ് ഒരു ആട്ടിന്‍കുട്ടി വഴിക്ക് നടുവില്‍ത്തന്നെ നില്‍ക്കുന്നു. അതിന്റെ പുറകില്‍ക്കൂടിപോകാനായി ഞാന്‍ സൈക്കിള്‍ ഇടത്തോട്ട് വെട്ടിച്ചു. പെട്ടെന്ന് ...
Read More
Loading...