Image

Issues

Editorial

COVER STORY | Featured Articles

കൂപ്പുകൈ

കൂപ്പുകൈ

മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചാല്‍ ഒക്കെ പഴയതു പോലെ. അതും മറ്റൊരു യാഥാര്‍ഥ്യം. ഇത്തവണ അല്പം വ്യത്യാസം വന്നോയെന്നൊരു തോന്നല്‍. ചൂടു കൂടുംതോറും ചൂടേറുന്ന വിഷയമായി വാര്‍ത്തകളില്‍ കത്തോലിക്കാ സഭയും ...
Read More
THE REAL TREASURE HUNT

THE REAL TREASURE HUNT

ഒന്നേകാല്‍ വര്‍ഷം മുമ്പ് ഒരു പ്രത്യേക അറിയിപ്പ് - കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍. നിബന്ധന: ജീസസ് യൂത്ത് മുന്നേറ്റത്തോടുള്ള കമ്മിറ്റ്‌മെന്റെടുത്തവര്‍ ആയിരിക്കണം. പ്രായപരിധി: എല്ലാ പ്രായക്കാര്‍ക്കും. യോഗ്യത: നിങ്ങളുടെ താത്പര്യം; അതാണ് ഏറ്റവും വലിയ യോഗ്യത. സ്ഥലം: സെന്റ് തോമസ് കോളേജ് പാലാ ...
വീണ്ടുമൊരു  ഓജസ്സുള്ള ക്രിസ്മസ്

വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ അതും നോമ്പിലായി. എന്തു നോമ്പെടുക്കണം എന്നത് അന്നത്തെ ഒരു പ്രധാന ചിന്താവിഷയമായിരുന്നു. മറ്റൊരു പ്രധാന കാര്യമായിരുന്നു ക്രിസ്മസിനു തൊട്ടുമുമ്പുള്ള കുമ്പസാരം. ഉണ്ണീശോ വരുമ്പോള്‍ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂട് ...

Anubhavam | the experience

ദൈവത്തിന്റെ  മനസ്സുള്ളവര്‍

ദൈവത്തിന്റെ മനസ്സുള്ളവര്‍

സാമ്പത്തിക കാര്യങ്ങളില്‍ അത്ഭുതവഴികള്‍ കണ്ടവയായിരുന്നു ഈ കഴിഞ്ഞ നാളുകളെല്ലാം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളും അതിനോടുള്ള വിശ്വസ്തതയും ദൈവതിരുമുമ്പില്‍ എത്രയോ വിലപ്പെട്ടതാണെന്ന് ഞാന്‍അനുഭവിച്ചറിഞ്ഞ നാളുകള്‍. 1988-89 കാലയളവ് മുതല്‍ യുവജന ...
Read More

INTERVIEW

"ജീസസ്‌  യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
Read More
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...
"നല്ല അയല്‍ക്കാരന്‍!!!''

“നല്ല അയല്‍ക്കാരന്‍!!!”

ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് 'നല്ല അയല്‍ക്കാരന്‍' പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പല മീറ്റിംഗുകള്‍ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന റൈജു വര്‍ഗീസിന്റെ കാറില്‍ ഞാന്‍ കോട്ടയത്തുനിന്നും കയറിയത്. പിറ്റേന്ന് പുലര്‍ച്ചെ 3:30-ന് ഏറ്റുമാനൂരില്‍ ഇറങ്ങുന്നിതിനിടയില്‍ ...

VAZHIYUM VILIYUM

VARTHA VICHARAM

വാർത്താവിചാരം

വാർത്താവിചാരം

നിങ്ങളുടെ മക്കള്‍ എവിടെ പോയി മറഞ്ഞു? ശാലോം ടെലിവിഷനില്‍ ഏറെ പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് അട്ടപ്പാടി സെഹിയോന്‍ ധ്യാനമന്ദിരത്തിന്റെ അഭിഷേകാഗ്നി. ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ഞായറാഴ്ച രാത്രി 8:30-ന്പ്രസ്തുത പരിപാടിയിലെ ...
Read More

EDITORIAL

മികച്ച സമ്പാദ്യം

മികച്ച സമ്പാദ്യം

കേടുവരാത്തതും മൂല്യശോഷണം സംഭവിക്കാത്തതും സുരക്ഷിതത്വം നല്‍കുന്നതും ഭാവിയെ ശോഭനവുമാക്കുന്നതുമായ സമ്പാദ്യം എന്താണ്? ജോലി, വിദ്യാഭ്യാസം, സ്വര്‍ണം, സ്വഭാവം എന്നിങ്ങനെ പല വിധത്തിലുള്ള ഉത്തരങ്ങളാണ് സന്മാര്‍ഗ ക്ലാസ്സിലെ കുട്ടികള്‍ ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക

വാ. ഹന്ന ഷര്‍സനോവ്‌സ്‌ക(Bl. Hanna Chrzanowska) ) -ലോകത്തിന്റെ കണ്ണില്‍വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു സാധാരണ നഴ്‌സ്! എന്തെങ്കിലും പ്രത്യേക മിസ്റ്റിക്ക് അനുഭവങ്ങളോ അസാമാന്യ കഴിവുകളോ ഇല്ലാതിരുന്ന ഒരു എളിയ ക്രൈസ്തവ അല്‍മായ വനിത!എന്നാല്‍ 2018, ഏപ്രില്‍ 28-ന് ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ഹന്ന വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, അതില്‍ ആരും അത്ഭുതം കൂറിയില്ല. അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ മാത്രം യോഗ്യത ഹന്നയ്ക്കുണ്ടോയെന്ന് ആരും സംശയിച്ചുമില്ല! കാരണം, സിസ്റ്റര്‍ ഹന്നയുടെ പരിചരണം ലഭിച്ച രോഗികളും അവളുടെ കൂടെ ആതുര ശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും തങ്ങളുടെ 'കരുണയുടെ മാലാഖ' യിലൂടെ ക്രിസ്തുവിന്റെ സാന്ത്വനിപ്പിക്കുന്ന മുഖവും സൗഖ്യപ്പെടുത്തുന്ന കരസ്പര്‍ശവും അനുഭവിച്ചിരുന്നു. ഹന്ന ഒരു വിശുദ്ധയാണെന്ന് ...
Read More
ഇഷ്ടമുള്ള  വാക്കുകള്‍

ഇഷ്ടമുള്ള വാക്കുകള്‍

നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാക്ക് എതാണ് ? 'തൂലിക' എന്ന എഴുത്തുകളരിയിലെ ഒരു ചര്‍ച്ചാ വേദിയില്‍ മോഡറേറ്റര്‍ ചോദിച്ചു. ചിലര്‍ പെട്ടെന്നുംമറ്റുചിലര്‍ ചിന്തിച്ചും ഉത്തരം പറഞ്ഞുതുടങ്ങി: 'ഞാന്‍ മിടുക്കനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നതാണ് എനിക്കിഷ്ടം.' 'നീ നന്നായി ചെയ്തു', 'സുഖമല്ലേ', 'ഞാനുണ്ട് കൂടെ', 'ധൈര്യമായിരിക്കുക'... ഓരോരുത്തരും അവരവരെ സ്വാധീനിക്കുന്ന വാക്കുകള്‍ പറഞ്ഞു. ''നിങ്ങള്‍ പറഞ്ഞ എല്ലാ വാക്കുകളും ഒരു പ്രത്യേക കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്; നമ്മുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്ന മറ്റുള്ളവരുടെ വാക്കുകള്‍ നമുക്കെപ്പോഴും ഹൃദ്യമായിരിക്കും. വാക്കുകള്‍ മാത്രമല്ല, ചെറിയ തലോടല്‍, മൃദുസ്പര്‍ശനം, കണ്ണുനീര്‍ത്തുള്ളികള്‍ എല്ലാം നമ്മെ ശക്തിപ്പെടുത്തുന്നു.'' കൂടെ ഞാനുണ്ട് എന്നൊരുറപ്പാണ്, മറ്റൊരാള്‍ക്ക് നല്‍കാവുന്ന ...
Read More
മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍

മഹാമാരിയുടെ കാലത്തെ തിരിച്ചറിവുകള്‍

'ഭീതിയല്ല ജാഗ്രത' എന്ന ആപ്തവാക്യം മറക്കാതെ, കാലത്തിന്റെ അടയാളങ്ങളെ ആത്മീയമായി തിരിച്ചറിഞ്ഞ് പ്രാര്‍ഥനയുടെയും ക്രൈസ്തവ സ്‌നേഹത്തിന്റെയും സാക്ഷ്യമായി നമുക്ക് മാറാനാവണം. 1980, റുവാണ്ടയിലെ ഒരു ചെറിയ പട്ടണമായ കിബേഹോയില്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെ നോക്കി ദിവ്യകന്യക പറഞ്ഞു ''പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവിക സ്‌നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക.'' നതാലീ മൂകാമാസിംപക്കാ (Nathalie Mukamazimpaka) ) എന്ന ദര്‍ശനക്കാരി പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളെ വിവരിച്ചതിങ്ങനെയാണ്: ''ഉണരുക, എഴുന്നേല്‍ക്കുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ഥനക്കായി നിങ്ങളെ സമര്‍പ്പിക്കുകയും, കാരുണ്യവും എളിമയും പരിശീലിപ്പിക്കുകയും ചെയ്യുക.'' സമയം കടന്നു പോവുന്നതിനു മുന്‍പേ മാനസാന്തരപ്പെടാനും ...
Read More
'അവനോടൊപ്പം'

‘അവനോടൊപ്പം’

ദൈവത്തിലേയ്ക്ക് തിരിയുമ്പോള്‍ ലഭിക്കുന്നആനന്ദം, ഏതു പ്രതിസന്ധികള്‍ക്കിടയിലും നമ്മെനേരെ നിറുത്തുകയും സന്തോഷചിത്തരാക്കുകയും ചെയ്യും. ടീനേജ്' എല്ലാവരെയും പോലെ എനിക്കും പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആ സമയത്ത് ശരിയെന്ന് തോന്നുന്ന ഒരുപാട് തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. ഇന്നാലോചിക്കുമ്പോള്‍ എനിക്കറിയാം അവയെല്ലാം തെറ്റായിരുന്നു. പക്ഷേ, തിന്മയില്‍നിന്നുപോലും നന്മയുളവാക്കുന്നഎന്റെ നാഥന്‍, കൂടെയുണ്ടായിരുന്നതുകൊണ്ട് അവന്‍ എന്നെ ചേര്‍ത്തു പിടിച്ചു. 2018 നവംബര്‍ ആയപ്പോഴേയ്ക്കും ഞാന്‍ എടുത്ത പക്വതയില്ലാത്ത ഒരുപാട് തീരുമാനങ്ങളുടെയും എടുത്തുചാട്ടത്തിന്റെയും ഫലമായി ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കുമുള്ള ഒരവസ്ഥയായ 'ഡിപ്രഷന്‍' എന്നെയും ബാധിച്ചു. എന്നെ കേള്‍ക്കുന്ന ഒരാളെ ഞാന്‍ തേടിക്കൊണ്ടിരുന്നു. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ പലപ്പോഴും പലരോടായി പങ്കുവച്ചു. എല്ലാവര്‍ക്കുംഎന്നെ ഉപദേശിക്കാനായിരുന്നു തിടുക്കം. കുറേ ...
Read More
യുവാക്കളേ,  സ്വന്തം  ഉള്‍ക്കരുത്ത്  തേടൂ...

യുവാക്കളേ, സ്വന്തം ഉള്‍ക്കരുത്ത് തേടൂ…

നമുക്കുള്ളില്‍ ഒരു വടക്കുനോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സങ്കീര്‍ണമായ ഈ ജീവിത യാത്രയില്‍ ദിശഅറിയാന്‍ ഇത് വേണം. ഒരു വശത്ത് നമുക്ക് മാതാപിതാക്കന്മാരും അധ്യാപകരുമൊക്കെ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുറേ വിലയേറിയ ഉപദേശങ്ങള്‍ തരുന്നു. ഓ! ഈ ഉപദേശങ്ങള്‍ കേട്ടുകേട്ട് ചെവി മരവിച്ചു എന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ക്കുള്ളിലെ വല്ലഭത്വവും സാമര്‍ഥ്യവും മികവുകളും മറ്റാരേക്കാളും ഏറെ നന്നായി അറിയുന്നത് നിങ്ങള്‍ തന്നെയല്ലേ? സ്വയംകൃതമായവും സത്യസന്ധവും അകൃത്രിമവുമായ ആശയങ്ങള്‍ ഉള്‍ക്കാമ്പില്‍നിന്ന് പുറത്തെടുക്കാനായാല്‍ അതില്‍പരംമെച്ചമായി മറ്റൊന്നുമില്ല തന്നെ. ഏറെക്കാലം അധ്യാപകനായും ഫാക്കല്‍റ്റി ആയും പ്രവര്‍ത്തിക്കുന്നതിനിടെ ഏറെയുവാക്കളുമായി ഹൃദയമടുപ്പിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെയൊക്കെ തന്റെ സ്വപ്നങ്ങള്‍ താന്‍ തന്നെതെരഞ്ഞെടുക്കാന്‍ തത്രപ്പെടുന്നവരെ ...
Read More
വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോ

വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോ

വിശുദ്ധരുടെ ജീവിതങ്ങള്‍ എപ്പോഴും പെര്‍ഫെക്ട് ആയിരുന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാതെ, എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി, ജീവിക്കാനായതിനാലാണ് അവര്‍ക്ക് വിശുദ്ധിയുടെ മഹത്വ കിരീടം നല്‍കപ്പെട്ടത്. വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോയുടെ ജീവിതവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികളുടെ വിമാന ഫാക്ടറിയില്‍ നിര്‍ബന്ധിതസേവനത്തിനായി വിളിക്കപ്പെട്ടപ്പോള്‍ അതു തന്റെ പുതിയ മിഷന്‍ മേഖലയായിട്ടാണ് മാര്‍സല്‍ കണ്ടത്. എന്നാല്‍ അവന്‍ പ്രതീക്ഷിച്ചതിലും വളരെ നിരാശാജനകമായിരുന്നുഅവിടത്തെ അവസ്ഥ. എല്ലു മുറിയെ പണിയും ശോചനീയമായ ജീവിത സാഹചര്യങ്ങളും കാരണം നിരന്തരമായ ചെന്നിക്കുത്തും ഉദര സംബന്ധമായ രോഗങ്ങളും മാര്‍സലിനെ ശാരീരികമായി തളര്‍ത്തി. എല്ലാറ്റിലുമുപരി ...
Read More
പൊരുതണം  ലക്ഷ്യം കാണുംവരെ

പൊരുതണം ലക്ഷ്യം കാണുംവരെ

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു കലാകാരനാകാണ് ഞാന്‍ ആഗ്രഹിച്ചത്.പ്രീഡിഗ്രി തോറ്റ സമയത്ത് എനിക്കു മനസ്സിലായി, മലയാളം വായിക്കാനും എഴുതാനും എനിക്കറിയില്ലായെന്ന്.'' 33 വര്‍ഷങ്ങള്‍ക്കുശേഷം സ്‌കൂളില്‍ ഒത്തുചേര്‍ന്ന സഹപാഠികളോട് മണികണ്ഠന്‍ തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങി. ''വീട്ടിലെ സാഹചര്യം അത്ര നല്ലതായിരുന്നില്ല. മലയാളം പഠിക്കാന്‍ ഞാന്‍ ട്യൂഷനു പോയി. ട്യൂഷന്‍ ഫീസു കൊടുക്കാന്‍ രാത്രികളില്‍ മിമിക്രി കളിക്കാന്‍ പോകേണ്ടിവന്നു. മിമിക്രിയിലുള്ള ആത്മവിശ്വാസം കലാഭവനില്‍ എത്തിച്ചു. പിന്നെ കലാഭവന്‍ മണികണ്ഠനായി. മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ കമലഹാസന്റെ 5 സിനിമകളില്‍ അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ കൊടുത്തു. മലയാള ഭാഷ പഠിച്ചതുകൊണ്ട് 2 പുസ്തകങ്ങളും ഞാന്‍ രചിച്ചു. നാടന്‍പാട്ടുകാരനായ മണികണ്ഠന്റെ വാക്കുകള്‍ പലരുടെ കണ്ണുകളെയും ...
Read More
Loading...