Image

Issues

Editorial

COVER STORY | Featured Articles

കൂപ്പുകൈ

കൂപ്പുകൈ

മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചാല്‍ ഒക്കെ പഴയതു പോലെ. അതും മറ്റൊരു യാഥാര്‍ഥ്യം. ഇത്തവണ അല്പം വ്യത്യാസം വന്നോയെന്നൊരു തോന്നല്‍. ചൂടു കൂടുംതോറും ചൂടേറുന്ന വിഷയമായി വാര്‍ത്തകളില്‍ കത്തോലിക്കാ സഭയും ...
Read More
THE REAL TREASURE HUNT

THE REAL TREASURE HUNT

ഒന്നേകാല്‍ വര്‍ഷം മുമ്പ് ഒരു പ്രത്യേക അറിയിപ്പ് - കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍. നിബന്ധന: ജീസസ് യൂത്ത് മുന്നേറ്റത്തോടുള്ള കമ്മിറ്റ്‌മെന്റെടുത്തവര്‍ ആയിരിക്കണം. പ്രായപരിധി: എല്ലാ പ്രായക്കാര്‍ക്കും. യോഗ്യത: നിങ്ങളുടെ താത്പര്യം; അതാണ് ഏറ്റവും വലിയ യോഗ്യത. സ്ഥലം: സെന്റ് തോമസ് കോളേജ് പാലാ ...
വീണ്ടുമൊരു  ഓജസ്സുള്ള ക്രിസ്മസ്

വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ അതും നോമ്പിലായി. എന്തു നോമ്പെടുക്കണം എന്നത് അന്നത്തെ ഒരു പ്രധാന ചിന്താവിഷയമായിരുന്നു. മറ്റൊരു പ്രധാന കാര്യമായിരുന്നു ക്രിസ്മസിനു തൊട്ടുമുമ്പുള്ള കുമ്പസാരം. ഉണ്ണീശോ വരുമ്പോള്‍ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂട് ...

Anubhavam | the experience

ഒരു ജീവിത  പ്രളയകഥ

ഒരു ജീവിത പ്രളയകഥ

പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്. അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ''അക്കാ, നാന്‍ ...
Read More

INTERVIEW

"ജീസസ്‌  യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
Read More
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...
"നല്ല അയല്‍ക്കാരന്‍!!!''

“നല്ല അയല്‍ക്കാരന്‍!!!”

ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് 'നല്ല അയല്‍ക്കാരന്‍' പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പല മീറ്റിംഗുകള്‍ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന റൈജു വര്‍ഗീസിന്റെ കാറില്‍ ഞാന്‍ കോട്ടയത്തുനിന്നും കയറിയത്. പിറ്റേന്ന് പുലര്‍ച്ചെ 3:30-ന് ഏറ്റുമാനൂരില്‍ ഇറങ്ങുന്നിതിനിടയില്‍ ...

VAZHIYUM VILIYUM

VARTHA VICHARAM

വാർത്താവിചാരം

വാർത്താവിചാരം

മാധ്യമങ്ങളെ കുറ്റം പറഞ്ഞാല്‍ മാത്രം മതിയോ? ഏതാനും മാസങ്ങളായി കത്തോലിക്കാസന്യാസ സമൂഹം അവഹേളനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും സമൂഹമാധ്യങ്ങളിലും ആക്ഷേപങ്ങള്‍ ചൂഷണത്തിന്റെയും ആസക്തിയുടെയും കൂടാരങ്ങളായി സമര്‍പ്പിത ...
Read More

BOOK REVIEW

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും ...
Read More

EDITORIAL

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

"ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.'' തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ - ജൂണ്‍ 8

മറിയം ത്രേസ്യ (1876-1926) തിരുനാള്‍ – ജൂണ്‍ 8

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ നിന്നുള്ള മറിയം ത്രേസ്യ കേരളത്തിന്റെ നാലാമത്തെ വിശുദ്ധയും പഞ്ചക്ഷതധാരിയും ആണ്. ബാല്യകാലത്ത് അമ്മ പറഞ്ഞുകൊടുത്ത ഈശോയുടെ പീഡാനുഭവ കഥകളില്‍ നിന്നും തനിക്കായി രക്തം ചിന്തിയ ഈശോയെത്രേ്യസ്യ തന്റെ ആധ്യാത്മിക മണവാളനായി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ത്രേസ്യയുടെ പ്രവൃത്തികളെല്ലാം ആത്മനാഥനോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ പ്രകാശനങ്ങളായിരുന്നു.നാലഞ്ചു വയസ്സു പ്രായത്തില്‍ത്തന്നെ തറയില്‍ ചരല്‍ വിരിച്ച് തലയണയ്ക്കു പകരം കല്ലു വച്ചാണ് കിടന്നുറങ്ങിയിരുന്നത്. പരിശുദ്ധ അമ്മ അവളെ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചു. കുരിശു വഹിച്ചുപോയ ഈശോയെ അനുകരിച്ച് ത്രേസ്യയും തന്റെ പുറത്ത് കല്ലു കയറ്റിവച്ച് നാലു കാലില്‍ നടന്നപ്പോള്‍ ഉണ്ണീശോതന്നെ വന്ന് ആ കല്ലുമാറ്റി തല്‍സ്ഥാനത്തിരുന്നു. പത്തുപതിനൊന്നു വയസ്സുള്ളപ്പോള്‍, ഒരിക്കല്‍ എല്ലാവരും ...
Read More
ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

ക്രിസ്തുവില്‍ നമ്മുടെ ദൗത്യം

"ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.'' തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ''സുനില്‍ ഇനി നിനക്ക് ഒരു മുഴുവന്‍ സമയ സുവിശേഷക പ്രവര്‍ത്തകനാകാം.'' വൈദികന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സുനിലിന് ആദ്യം വിശ്വസിക്കാനായില്ല. നാളുകളായി, ഒരുമുഴുവന്‍സമയ സുവിശേഷപ്രവര്‍ത്തകനാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു, ഈ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.മറ്റൊരു മതവിഭാഗത്തില്‍ ജനിച്ച്, കോളേജ് കാലഘട്ടത്തില്‍ സ്വന്തമാക്കിയ ക്രിസ്ത്വാനുഭവം ജീവിതത്തില്‍ മുറുകെ പിടിക്കുന്ന സുനില്‍ നടരാജന്‍. ഭാര്യയുംആറു മക്കളുമടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വാചാലരായവരോട് ഒന്നേ സുനിലിനു പറയാനുണ്ടായിരുന്നുള്ളൂ. ''ക്രിസ്തുവിന്റെ ഹൃദയം എനിക്കായി ദാഹിക്കുന്നു.'' "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും ...
Read More
നിത്യാരാധനാലയങ്ങൾ  വിളിക്കുന്നു

നിത്യാരാധനാലയങ്ങൾ വിളിക്കുന്നു

സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ശക്തി സ്വീകരിക്കേണ്ടത് ദിവ്യകാരുണ്യത്തില്‍ നിന്നാണ്. കാരണം, ദിവ്യകാരുണ്യം സ്‌നേഹപൂര്‍ണതയും ശൂന്യവത്ക്കരണത്തിന്റെപാഠങ്ങളും നമുക്കുനല്‍കുന്നു.അന്ന് വലിയ നിരാശയിലായിരുന്നു. അകാരണമായ സങ്കടം.ജീവിതം മടുപ്പിക്കുന്ന ചിന്തകള്‍. മുന്നോട്ടു പോകാന്‍ ഒരു തരിപോലുംകഴിയില്ലായെന്ന തോന്നല്‍. എന്നിട്ടും ഉച്ചനേരത്ത് പതിവുപോലെ നടന്നു. നിത്യാരാധനാലയത്തിന്റെ മുമ്പിലെത്തിയപ്പോഴാണ് ഓര്‍ത്തത്. ഇന്നിനിയെന്തു പ്രാര്‍ഥിക്കാന്‍? ഒന്നിനും കഴിയുന്നില്ല. എങ്കിലും വന്നതല്ലേ. വെറുതെ കയറിയിരിക്കാമെന്നോര്‍ത്തു. ദിവ്യകാരുണ്യ സന്നിധിയില്‍ മുട്ടിന്മേല്‍നില്‍ക്കുമ്പോള്‍ ഒരു പ്രാര്‍ഥനയും ഉള്ളില്‍ വന്നില്ല. യേശുവേ.. എന്നൊന്ന് വിളിക്കാന്‍ പോലുമായില്ല. വെറുതെ ദിവ്യകാരുണ്യത്തെ നോക്കി മുട്ടിന്മേല്‍ നിന്നു. ഇരിക്കാന്‍ തോന്നിയില്ല, പ്രാര്‍ഥിക്കാനും. ദിവ്യകാരുണ്യത്തെ നോക്കുക മാത്രം ചെയ്തു. ഏകദേശം പതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവും.കണ്ണുനിറഞ്ഞൊഴുകാന്‍ തുടങ്ങി. നിയന്ത്രിക്കാനാവാത്ത കരച്ചില്‍ ...
Read More
ഒരു 'നോര്‍മല്‍' ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം - 2

ഒരു ‘നോര്‍മല്‍’ ക്രൈസ്തവ ജീവിതത്തിന്റെ പ്രാധാന്യം – 2

''ഈ യുവാക്കള്‍, ഒറ്റ നോട്ടത്തില്‍ മറ്റ് ഏതൊരു ചെറുപ്പക്കാരെയും പോലെ തന്നെയാണ്. പക്ഷേ, അടുത്തിടപഴകിയപ്പോള്‍ നല്ല സ്റ്റഫ് ഉള്ളവരാണ് ആ പിള്ളേര് എന്ന് എനിക്കു മനസ്സിലായി.'' ഈ കോളേജ് പ്രൊഫസര്‍, കോളേജില്‍ഒരു പ്രാര്‍ഥന കൂട്ടായ്മ അനാവശ്യം എന്ന് പറയുന്ന ആളായിരുന്നു. പക്ഷേ, കുറച്ച് ജീസസ് യൂത്തുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ മനോഭാവത്തെ മാറ്റി. അതിന്റെ കാരണമോ? അതിഭക്തി കാണിക്കാത്ത സാധാരണ ക്രിസ്ത്യാനികളായ അവരില്‍ കണ്ട ആഴത്തിലുള്ള ബോധ്യവും പ്രതിബദ്ധതയുമായിരുന്നു. നോര്‍മല്‍ ക്രിസ്തീയത എന്നത് ജീസസ് യൂത്തിന് പ്രിയപ്പെട്ട പ്രയോഗ ശൈലിയാണ്. സാധാരണ സാമാന്യ ജീവിതം തുടരുകയും എന്നാല്‍, ആഴമുള്ള വ്യത്യസ്തത ഉറപ്പുവരുത്തുകയും ചെയ്യുക ഏറെ ആകര്‍ഷകമാണ്; ഒപ്പം വലിയ വെല്ലുവിളി ...
Read More
വൈകിയെത്തുന്ന ക്രിസ്തു

വൈകിയെത്തുന്ന ക്രിസ്തു

ലാസറിനെ ഉയര്‍പ്പിച്ച സുവിശേഷഭാഗം നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്, എന്നിരുന്നാലും അതില്‍ പ്രാധാന്യംഅര്‍ഹിക്കുന്ന ഒരു ചിന്തകൂടെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ പ്രിയ സ്‌നേഹിതന്‍ ദീനമായി കിടക്കുന്നു, മരണത്തിന്റെ ഏകാന്ത നിദ്രയിലേക്ക് അല്പം നിമിഷങ്ങള്‍ കൂടിയേയുള്ളൂ എന്നറിഞ്ഞിട്ടും അറിയാത്ത ഭാവത്തോടെ, സുഖപ്പെടുത്താതെ രണ്ടുദിവസംകൂടി വൈകി എത്തുന്ന ക്രിസ്തു. ആവശ്യമായ ഘട്ടങ്ങളില്‍ അങ്ങ് എന്റെ വിളി കേള്‍ക്കുന്നില്ലായെങ്കില്‍ പിന്നെ അങ്ങ് എവിടെയാണ്? എന്തുകൊണ്ട് എന്നെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നില്ല? എന്തുകൊണ്ട് ഞാന്‍ ഒരു തളളിക്കളഞ്ഞ കല്ലായിമാറി? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ നിഴലുകള്‍, നമ്മുടെ ഹൃദയങ്ങളിലും ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വന്നുപോകാറില്ലേ? ഭൂമിയില്‍ പിറവിയെടുത്തപ്പോഴേ 'ടെട്രാ അമേലിയ' എന്ന അപൂര്‍വ രോഗം കൊണ്ട് കൈകളുംകാലുകളും മരവിച്ചുപോയ ഒരു ...
Read More
മടക്കയാത്ര

മടക്കയാത്ര

ചില നേരങ്ങളില്‍ ചിലയാളുകള്‍ വിലപ്പെട്ട ചിലത് ഓര്‍മപ്പെടുത്തും. ഒരു യാത്രയ്ക്കി ടയിലെ അത്തരമൊരുഅനുഭവത്തിലൂടെ കൈവന്ന വീണ്ടുവിചാരം. അന്നും പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് കോട്ടയം ലോഗോസ് ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. 7 മണിയായി. നേരംഇരുട്ടി തുടങ്ങിയതിന്റെ ചെറിയ ടെന്‍ഷന്‍ ഉണ്ട്.വീട്ടിലെത്തിയാലേ ഈ ടെന്‍ഷന്‍ കുറയൂ. പല കാര്യങ്ങള്‍ ആലോചിച്ചു നില്‍ക്കുന്ന അവസരത്തില്‍ എന്റെ അടുത്ത് ഒരു സ്ത്രീ വന്നു. പേരും സ്ഥലവുമൊക്കെ ചോദിച്ച്പരിചയപ്പെട്ടു. ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാര്‍ ആണെന്ന് എനിക്ക് തോന്നി. കൂടുതല്‍ ഒന്നും ഞാന്‍ അങ്ങോട്ട് ചോദിച്ചില്ല. അവര്‍ എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ചോദ്യം, ''നിത്യജീവന്‍ ലഭിക്കണമെങ്കില്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ച് സ്‌നാനപ്പെടണം, നിത്യജീവനില്‍ വിശ്വസിക്കുന്നുണ്ടോ..?'' എന്നതാണ്. അവരുടെ ...
Read More
Q&A -NO

Q&A -NO

Q.ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ബോയ് ഫ്രണ്ട്‌സ് ഉള്‍പ്പെടെ ധാരാളം സുഹൃത്തുക്കളുണ്ട്. അടുത്തസുഹൃത്തുക്കളായ ആണ്‍കുട്ടികളില്‍ ചിലര്‍ പ്രൊപ്പോസലുമായി വരുന്നു. അവര്‍ സീരിയസാണ്. പഠനത്തെയൊക്കെ ബാധിക്കുന്നു. എനിക്കു താത്പര്യമില്ല. ഫ്രണ്ട്ഷിപ്പാണിഷ്ടം. എങ്ങനെയാണിത് കൈകാര്യം ചെയ്യേണ്ടത്? മറ്റു പലര്‍ക്കും കൂടി വേണ്ടിയാണീ ചോദ്യം. A.നിങ്ങള്‍ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആണെന്നതുംനിങ്ങള്‍ക്ക് ബോയ്ഫ്രണ്ട്‌സ് ഉള്‍പ്പെടെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട് എന്നുള്ളതും ഒരു പാട് സന്തോഷംതരുന്നു. വിവാഹത്തെക്കുറിച്ച് ഉത്തരവാദിത്വപൂര്‍ണമായ ചിന്തകളും പ്രായോഗികമായ ആശയങ്ങളും ചര്‍ച്ചകളും നടക്കുന്ന കാലഘട്ടവുമാണിത്. പ്രൊപ്പോസല്‍സ് വന്നു തുടങ്ങുന്നതും, അത് കൂട്ടുകാരില്‍ നിന്നുതന്നെ എന്നൊക്കെയുള്ളത് സാധാരണമായ കാര്യങ്ങളാണ്. കൃത്യമായി ഇത്തരം കാര്യങ്ങളെ വൈകാരിക പക്വതയോടെ, ചഞ്ചലചിത്തരാകാതെ കൈകാര്യം ചെയ്യാനുള്ള ജ്ഞാനം ആണ്നിങ്ങള്‍ സമ്പാദിക്കേണ്ടത് ...
Read More
Loading...