Image

Issues

Editorial

COVER STORY | Featured Articles

കൂപ്പുകൈ

കൂപ്പുകൈ

മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചാല്‍ ഒക്കെ പഴയതു പോലെ. അതും മറ്റൊരു യാഥാര്‍ഥ്യം. ഇത്തവണ അല്പം വ്യത്യാസം വന്നോയെന്നൊരു തോന്നല്‍. ചൂടു കൂടുംതോറും ചൂടേറുന്ന വിഷയമായി വാര്‍ത്തകളില്‍ കത്തോലിക്കാ സഭയും ...
Read More
THE REAL TREASURE HUNT

THE REAL TREASURE HUNT

ഒന്നേകാല്‍ വര്‍ഷം മുമ്പ് ഒരു പ്രത്യേക അറിയിപ്പ് - കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍. നിബന്ധന: ജീസസ് യൂത്ത് മുന്നേറ്റത്തോടുള്ള കമ്മിറ്റ്‌മെന്റെടുത്തവര്‍ ആയിരിക്കണം. പ്രായപരിധി: എല്ലാ പ്രായക്കാര്‍ക്കും. യോഗ്യത: നിങ്ങളുടെ താത്പര്യം; അതാണ് ഏറ്റവും വലിയ യോഗ്യത. സ്ഥലം: സെന്റ് തോമസ് കോളേജ് പാലാ ...
വീണ്ടുമൊരു  ഓജസ്സുള്ള ക്രിസ്മസ്

വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ അതും നോമ്പിലായി. എന്തു നോമ്പെടുക്കണം എന്നത് അന്നത്തെ ഒരു പ്രധാന ചിന്താവിഷയമായിരുന്നു. മറ്റൊരു പ്രധാന കാര്യമായിരുന്നു ക്രിസ്മസിനു തൊട്ടുമുമ്പുള്ള കുമ്പസാരം. ഉണ്ണീശോ വരുമ്പോള്‍ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂട് ...

Anubhavam | the experience

ഒരു ജീവിത  പ്രളയകഥ

ഒരു ജീവിത പ്രളയകഥ

പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്. അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ''അക്കാ, നാന്‍ ...
Read More

INTERVIEW

"ജീസസ്‌  യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
Read More
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...
"നല്ല അയല്‍ക്കാരന്‍!!!''

“നല്ല അയല്‍ക്കാരന്‍!!!”

ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് 'നല്ല അയല്‍ക്കാരന്‍' പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പല മീറ്റിംഗുകള്‍ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന റൈജു വര്‍ഗീസിന്റെ കാറില്‍ ഞാന്‍ കോട്ടയത്തുനിന്നും കയറിയത്. പിറ്റേന്ന് പുലര്‍ച്ചെ 3:30-ന് ഏറ്റുമാനൂരില്‍ ഇറങ്ങുന്നിതിനിടയില്‍ ...

VARTHA VICHARAM

വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകാന്‍ പോകുന്നു! കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നു! കഷ്ടം. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലും പരിസരത്തുമായി ഇക്കഴിഞ്ഞ മാസം 136 കുഞ്ഞുങ്ങളാണ് മസ്തിഷ്‌കജ്വരം മൂലം പിടഞ്ഞുമരിച്ചത്. ആവശ്യമായ മരുന്നോ ...
Read More

BOOK REVIEW

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും ...
Read More

EDITORIAL

നുറുങ്ങുവെട്ടം

നുറുങ്ങുവെട്ടം

'സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും' പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

ഉദരഫലം അനുഗ്രഹീതം

ഉദരഫലം അനുഗ്രഹീതം

ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ അമ്മയുടെ ഗര്‍ഭ കാലഘട്ടം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുഞ്ഞ് ജനിച്ചതിനു ശേഷം അവരെ നല്ലവരായി വളര്‍ത്താന്‍ കഷ്ടപ്പെടുന്നതിലും എത്രയോ നല്ലതാണ്, കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ അതിനുവേണ്ടി എടുക്കുന്ന ആത്മീയവും മനഃശാസ്ത്രപരവുമായ പ്രയത്‌നങ്ങള്‍. ''മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു, ജനിക്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു (ജറെമിയ 1-5). 'ന്യൂജെന്‍' മക്കളെ നേര്‍വഴിക്കും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ത്താന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നത് ഒരു നിത്യ സംഭവമാണ്. കുഞ്ഞിനുവേണ്ടി നന്നായി ആഗ്രഹിച്ച് പ്രാര്‍ഥിച്ചൊരുങ്ങി ദമ്പതിമാര്‍ ഈശോയുടെ സ്‌നേഹത്തില്‍ ഒന്നിക്കുമ്പോള്‍ ഒരു ദൈവപൈതല്‍ അമ്മയുടെ ഉദരത്തില്‍ ...
Read More
വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26

വിശുദ്ധരായ യൊവാക്കിമും അന്നായും (തിരുനാള്‍) ജൂലൈ 26

നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വല്യപ്പനും വല്യമ്മയും അവിടത്തെ മാതാവിന്റെ മാതാപിതാക്കളും ആകാനുള്ള അവര്‍ണനീയമായ മഹത്വമാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്. ദീര്‍ഘനാള്‍കുഞ്ഞുങ്ങളില്ലാത്തതിനാല്‍ സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി. അവിടത്തെ യുവപുരോഹിതന്‍ അവരുടെ വന്ധ്യതയെ പരിഹസിച്ചു ചൊടിപ്പിച്ചു. വളരെയേറെ വേദനയോടെ യൊവാക്കിം ദൈവത്തോടുപറഞ്ഞു: ''അങ്ങയുടെ അഭീഷ്ടമനുസരിച്ച് ഈ നാണക്കേട് ഞാന്‍ സഹിക്കാം. അങ്ങയുടെ കൃപയ്ക്ക് ഈ ദാസന്‍ അയോഗ്യനെങ്കില്‍ എന്റെ എളിയ ഭാര്യ അന്നയുടെ യാചനകളെ അങ്ങു ചെവിക്കൊണ്ടാലും. എങ്കിലും എന്റെ ഇഷ്ടമല്ല, സകലതിലും അവിടത്തെ അഭീഷ്ടം നിറവേറട്ടെ.'' യൊവാക്കിമിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, സ്വര്‍ഗത്തിനും ഭൂമിക്കും ആനന്ദദായകമായ ഒരു ...
Read More
നുറുങ്ങുവെട്ടം

നുറുങ്ങുവെട്ടം

'സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും' പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി ജീവിച്ചും, മനസ്സുരുകിപ്രാര്‍ഥിച്ചും കഠിനമായ തണുപ്പില്‍ കൂടുതല്‍ ജോലി ചെയ്തും ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴും സുന്ദരമായ ഭാവിയെക്കുറിച്ചുള്ളനിറമാര്‍ന്ന സ്വപ്നങ്ങളാണ് മനസ്സിന് ബലം നല്‍കിയത്. കടങ്ങള്‍ തീര്‍ന്നപ്പോള്‍ വിവാഹ ആലോചനകള്‍ വന്നുതുടങ്ങി. വിരസമായ ഏകാന്തതകളില്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളും, സ്വപ്നതുല്യമായ ജോലിയും എന്തിനാണ് ദൈവം നല്‍കിയത്. ചിന്തകള്‍ പ്രാര്‍ഥനയിലേക്കും, പ്രാര്‍ഥനയില്‍ നിന്നും ഉരുത്തിരിഞ്ഞ കൂടിയാലോചനകള്‍, ...
Read More
ധ്യാനപൂര്‍വം ജീവിതം

ധ്യാനപൂര്‍വം ജീവിതം

അയാള്‍ ഒരു ഹോട്ടലുടമയായിരുന്നെങ്കിലും, വ്യത്യസ്തമായ ഒരു ആത്മീയ അന്വേഷണത്തിന്റെ വിത്ത് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഗുരുവിനെത്തേടി അയാള്‍ അലഞ്ഞു നടന്നില്ല, പകരം എന്നെങ്കിലും ഗുരു തന്നെത്തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭോജനശാലയില്‍ എത്തുന്ന ഓരോരുത്തരേയും അയാള്‍ ധ്യാനപൂര്‍വം നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ദരിദ്രനായൊരു മനുഷ്യന്‍ അവിടെയെത്തി. അയാള്‍ ഒരു കോപ്പ ചായ ഓര്‍ഡര്‍ ചെയ്തു. ചായക്കോപ്പയുമായി വെയ്റ്റര്‍ എത്തിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് ആ പരിചാരകനെ വണങ്ങി. ഇരുകരങ്ങളുംകൊണ്ട് ഭവ്യതയോടെ ചായക്കപ്പ് ഏറ്റുവാങ്ങി. പിന്നെ കൃതജ്ഞതയോടും വാത്സ്യലത്തോടുംകൂടെ ഒരു ധ്യാനത്തിലെന്നപ്പോലെ കോപ്പ നെഞ്ചോടു ചേര്‍ത്തുപിടിച്ച് പരിസരത്തെ മറന്ന് ചായ മൊത്തിക്കുടിച്ചു. തന്റെ ക്യാബിനറ്റ് വാതിലുകള്‍ തള്ളിത്തുറന്ന് പുറത്തുകടന്ന് റസ്റ്റോറന്റ് ഉടമ ഉറക്കെ ...
Read More
അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ചിത്രം

2013-ല്‍ ജീസസ് യൂത്ത് മുന്നേറ്റം പള്ളോട്ടിന്‍സ് (Pallottines) സഭയോട് അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ഏറെ മനോഹരമായ ചിത്രം തങ്ങളുടെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചു മുന്നേറ്റത്തിന്റെ അന്നത്തെ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റൈജു വര്‍ഗീസ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌തോലേറ്റ് എന്നറിയപ്പെടുന്ന പള്ളോട്ടിന്‍സ് സഭയുടെ തലവനായ ഫാ. ജേക്കബ് നമ്പുടാകത്തിന് ഈ അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതി. ഏറെ സന്തോഷത്തോടെ ആ സഭ ജീസസ് യൂത്ത് മുന്നേറ്റത്തിന് അതിനുള്ള അനുവാദം നല്‍കി.അന്നുമുതല്‍ മുന്നേറ്റത്തിന്റെ വിശ്വാസ രൂപീകരണവും ഹൗസ്‌ഹോള്‍ഡുകളും ഒക്കെയായി ബന്ധപ്പെട്ട് ഈ ചിത്രം നമ്മള്‍ ഉപയോഗിച്ചു പോരുന്നു. നാഗ്പൂര്‍ സെമിനാരിയില്‍ 1997-ലാണ് ഈ ചിത്രം ആദ്യമായി ഞാന്‍ ശ്രദ്ധിക്കുന്നത്. മധ്യഭാരതത്തിലെ ആ നഗരത്തില്‍വച്ച് ...
Read More
നമുക്കൊരു ബിരിയാണി കഴിച്ചാലോ ?

നമുക്കൊരു ബിരിയാണി കഴിച്ചാലോ ?

ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് പ്ലാനുണ്ടെന്നുപറയുമ്പോള്‍ ശങ്കിക്കാതെ നമ്മളത് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിച്ചാല്‍ നിശ്ചയമായും കണ്ടെത്തുകതന്നെ ചെയ്യും കഞ്ഞികുടിക്കാനുള്ള വക ദൈവം തരും ഉറപ്പ്. പക്ഷേ, ബിരിയാണി കഴിക്കാനുള്ള വകുപ്പ് നമ്മള്‍ തന്നെ കണ്ടെത്തണം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ദൈവത്തിന്റെ പരിപാലനെയെക്കുറിച്ച്അത്രയ്ക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും. നമ്മുടെ അധ്വാനവും പരിശ്രമവും ദൈവംഅത്രയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് പ്ലാനുണ്ടെന്നു പറയുമ്പോള്‍ ശങ്കിക്കാതെ നമ്മളത് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിച്ചാല്‍ നിശ്ചയമായും കണ്ടെത്തുകതന്നെ ചെയ്യും. ഇവിടെയാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നത്. എന്റെ കുടുംബത്തില്‍ അപ്പനുമമ്മയും ഫുള്‍ സപ്പോര്‍ട്ടാണെനിക്ക്. പ്ലസ് ടുവിന് ചേര്‍ത്തപ്പോള്‍ അപ്പനെന്നോടു പറഞ്ഞത്, ''പ്ലസ് ടുവിനാണ് നീ പഠിക്കുന്നത്, നിന്റെ കാര്യങ്ങള്‍ നീ തന്നെ നോക്കുക. സ്‌ക്കൂളില്‍ പല പല കാര്യങ്ങള്‍കാണും. സാധാരണ ...
Read More
പാലായില്‍ നിന്ന് സ്‌നേഹപൂര്‍വം

പാലായില്‍ നിന്ന് സ്‌നേഹപൂര്‍വം

ചരലിലും മെറ്റലിലുമൊക്കെ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ചില യുവതീയുവാക്കള്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ പ്രാര്‍ഥനയും പ്രവര്‍ത്തനരീതിയുമൊക്കെ എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ ആയിരുന്നു. ഞാന്‍ മഠത്തില്‍ ചേരാനും സിസ്റ്ററാകാനും ഇവരാണ് എന്നെ സഹായിച്ചത്. പാലായിലാണെന്റെ വീട്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ജീസസ് യൂത്തിന്റെ ഒരു ധ്യാനം ഞാന്‍ കൂടുന്നത്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തും ഇത്തരമൊരു ധ്യാനത്തില്‍പങ്കെടുത്തു. പിന്നീട് ജീസസ് യൂത്തിന്റെ ക്യാമ്പസ് ടീമിലേക്കു വരുകയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതലായി അറിയുകയും ചെയ്തു. ഡിഗ്രി പഠനക്കാലത്തായിരുന്നു അത്. ചെറുപ്പം മുതലേ സിസ്റ്ററാകാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ജീസസ് യൂത്തില്‍ വന്നതിനു ശേഷമാണ് ആ വിളി ഞാനുറപ്പിച്ചത് ...
Read More
Loading...