തെല്ലു നിശ്ശബ്ദതയില്‍ വായിക്കുവാനും വിശദമായ ധ്യാനത്തിനും പിന്നെ വിശുദ്ധമായ നിശ്ശബ്ദതയിലേക്കും നമ്മെ നയിക്കുന്ന ചില ചെറുചിന്തകള്‍.

ദുഃഖവെള്ളികള്‍ക്കൊക്കെ മൂന്നാം ദിനം ഉയിര്‍പ്പുണ്ട്. ഉയിര്‍പ്പാവണം ക്രൈസ്തവന്റെ പ്രത്യാശ. എങ്കിലും ഉയിര്‍പ്പു ഞായറിലേക്ക് ഒരു ശനിയുടെ ദൂരമുണ്ട്. നിശ്ശബ്ദതയുടെ ഒരു ശനി, കാത്തിരിപ്പിന്റെ ഒരു ശനി.

നിശ്ശബ്ദതകള്‍ പലപ്പോഴും അസഹ്യപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ അത് ഭയാനകവുമാണ്. നിശ്ശബ്ദത ഇഷ്ടപ്പെടുന്നു എന്ന്പറയുമ്പോഴും പലരും അത് ഒളിച്ചോട്ടമാക്കാറുമുണ്ട്. എന്നാല്‍ ഉയിര്‍പ്പ് ആവശ്യപ്പെടുന്നത് വിശുദ്ധമായ ഒരു നിശ്ശബ്ദതയാണ്. മനസ്സിന്റെ ബഹളങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന, ധ്യാനത്തിന്റേതായ ഒരുനിശ്ശബ്ദത. പലപ്പോഴും ദുഃഖങ്ങളുടെയും ഏറ്റുവാങ്ങിയ മുറിവുകളുടെയുമൊക്കെപരിഭവങ്ങള്‍ക്കിടയില്‍ മുറിവേല്‍പ്പിച്ചവരെ ശപിക്കുന്നതിനിടയില്‍ ഈ നിശ്ശബ്ദതനമ്മള്‍ മിസ്സ് ചെയ്യുന്നുണ്ട്. അതുകൊണ്ടാവണം നമുക്ക് ഒരു ഉയിര്‍പ്പ് മതിയാകാതെ പോകുന്നത്.

Please Login to Read More....