മനസ്സിലേയ്ക്ക് നല്ല ചിന്തകള്‍ കടത്തിവിടേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. നിഷേധാത്മകവും നിരാശാജനകവുമായ ചിന്തകളെ മനസ്സില്‍നിന്ന് ബോധപൂര്‍വം മാറ്റിനിറുത്തി നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നല്ലതു മാത്രം ചിന്തിക്കുക.

ജീവിതത്തില്‍ ഏറ്റവും സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കേണ്ടതുമായ ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യം. നല്ല ആരോഗ്യത്തോടെ ആയിരിക്കുക എന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. ‘ഹെല്‍ത്ത് ഈസ്വെല്‍ത്ത്’ ആരോഗ്യം സമ്പത്താണെന്നുള്ള പഴമൊഴിയുണ്ട്. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സൗഖ്യാവസ്ഥകൂടിയാണ്. ആരോഗ്യകരമായ അവസ്ഥയിലേക്കെത്തുവാന്‍ സഹായിക്കുന്ന കുറച്ചുകാര്യങ്ങള്‍:

നോക്കി ഭക്ഷിക്കുക

എന്താണ് കഴിക്കുന്നതെന്ന അറിവ് ഭക്ഷണവേളയില്‍ത്തന്നെ ആവശ്യമാണ്. മുന്‍തലമുറയെപ്പോലെ ആരോഗ്യകരമായ ഭക്ഷണ സാധനങ്ങളേക്കാള്‍ ഹാനികരമായവയാണ് ഇപ്പോള്‍നമുക്ക് ലഭിക്കുന്നത്. ചിലര്‍ ധാരാളം ഭക്ഷണം കഴിക്കും. മറ്റു ചിലര്‍ ഡയറ്റിംഗിന്റെ പേരില്‍ ഒന്നും കഴിക്കില്ല. രണ്ടും ദോഷകരമാണ്. ക്രമമായ ഭക്ഷണരീതി നമ്മെ ആരോഗ്യമുള്ളവരാക്കുന്നു. വിറ്റാമിനുകള്‍ കൂടുതല്‍ അടങ്ങിയ മത്സ്യം, നട്ട്‌സ്, പഴവര്‍ഗങ്ങള്‍, കാത്സ്യം അടങ്ങിയ പാല്‍,മുട്ട, ബീന്‍സ്, ബദാം എന്നിവയും നാരുകള്‍ കൂടുതലുള്ള ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കുക. അന്നജം കൂടുതല്‍ അടങ്ങിയ അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് കുറയ്ക്കുക. വെള്ളം ധാരാളം കുടിക്കുക. ജങ്ക് ഫുഡിന്റെ ഉപയോഗം കുറയ്ക്കുക. ഇതിലെ രാസവസ്തുക്കള്‍ ആമാശയത്തിലെ മൂക്കസ് ലൈനിങ്ങിനെ മുറിപ്പെടുത്തുന്നു. തുടര്‍ന്ന് അള്‍സര്‍ ഉണ്ടാകുന്നു. ക്രമേണ കാന്‍സര്‍ ആകാനുള്ള സാധ്യതയും ഉണ്ട്. ജങ്ക് ഫുഡ് കൂടുതല്‍ കഴിക്കുന്നവരില്‍ പൊണ്ണത്തടി, കൊളസ്‌ട്രോള്‍, അലസത, ആത്മവിശ്വാസമില്ലായ്മ മുതലായവ ഉണ്ടാവുന്നതിന് കാരണമാകുന്നു.ലഹരി ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കുക.

Please Login to Read More....

 


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here