മരണക്കിടക്ക ഒരു അത്ഭുതമാണെന്നു തോന്നുന്നു. അത് നമ്മള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഒരാളെ നമുക്കു കാട്ടിത്തരും. നമ്മളെത്തന്നെ. യഥാര്‍ഥത്തില്‍ ഏറ്റവും ധൈര്യം വേണ്ടതും അതിനാണ്. തന്നിലേക്കുതന്നെനോക്കുന്നതിന്. നമ്മള്‍ ചെയ്തത്, ചെയ്യാതിരുന്നത്,ചിന്തിച്ചത്, അടക്കം പറഞ്ഞത്, ഗൂഢാലോചന നടത്തിയത്, ആയുധമെടുത്തത് എല്ലാം നമ്മള്‍ അപ്പോള്‍കാണും.

ഒരിടത്ത് രണ്ട് ശത്രുക്കള്‍ ഉണ്ടായിരുന്നു. ഒരേ കുടുംബത്തിന്റെ രണ്ട് ശാഖകളുടെ വല്യേട്ടന്മാര്‍. മനുഷ്യനും മണ്ണും മരവുമെല്ലാം അവരുടെ പകയ്ക്കു കാരണങ്ങളായി. പരസ്പരം കെണികള്‍വച്ചും തന്ത്രങ്ങള്‍ മെനഞ്ഞും അവര്‍ ജീവിച്ചു. ഇരുവരും മറ്റേയാള്‍ക്കായി ഒരു വായ്ത്തല എപ്പോഴും കരുതി. അപരന്റെ ചാവ് തന്റെ കൈകൊണ്ടാകണമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ആരുടെ ഭാഗത്താണ് ന്യായമെന്ന് കുടുംബക്കാര്‍ക്കുപോലും അറിയില്ലായിരുന്നു. അറിയാവുന്നത് ഒന്നുമാത്രം. അവര്‍ ശത്രുക്കളാണ്.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here