സാമ്പത്തിക കാര്യങ്ങളില്‍ അത്ഭുതവഴികള്‍ കണ്ടവയായിരുന്നു ഈ കഴിഞ്ഞ നാളുകളെല്ലാം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളും അതിനോടുള്ള വിശ്വസ്തതയും ദൈവതിരുമുമ്പില്‍ എത്രയോ വിലപ്പെട്ടതാണെന്ന് ഞാന്‍അനുഭവിച്ചറിഞ്ഞ നാളുകള്‍.

1988-89 കാലയളവ് മുതല്‍ യുവജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ പല പരിപാടികളിലും പങ്കെടുക്കുമ്പോഴെല്ലാം അതിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിട്ടുണ്ട്. അതല്ലാതെ മറ്റുബിരുദമൊന്നും സാമ്പത്തിക കാര്യത്തിലെനിക്കില്ല. ആകെയുള്ളത്, ഭര്‍ത്താവ് ജോര്‍ജ്ബിസിനസ് കാര്യങ്ങള്‍ വീട്ടില്‍ പങ്കുവയ്ക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കേട്ടിട്ടുള്ളത് മാത്രം. വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ ജോര്‍ജ് വളരെ ശ്രദ്ധാലുവായതിനാല്‍ അവിടെയും എനിക്ക് തല പുകയ്‌ക്കേണ്ടി വന്നിട്ടില്ല. കോയമ്പത്തൂരില്‍ നിന്ന് 2013-ല്‍കൊച്ചിയിലേക്ക് ഞങ്ങള്‍ താമസം മാറി. കേരളത്തില്‍ എത്തിയപ്പോള്‍ മുമ്പുണ്ടായിരുന്ന ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടരാനാകുമോയെന്ന സംശയം മനസ്സില്‍ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ കെയ്‌റോസ് മാസികയില്‍, അന്ന് ചീഫ് എഡിറ്ററായിരുന്ന ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നെ ഫോണില്‍ വിളിക്കുകയും സാമ്പത്തിക കാര്യങ്ങള്‍ക്കായി റാണിയുടെ കുറച്ചുസമയം നല്‍കാമോയെന്ന് ചോദിക്കുകയുമുണ്ടായി. ഈശോയ്ക്ക് വേണ്ടി വീട്ടിലിരുന്ന് എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍ ആ ദിവസങ്ങളില്‍. എന്തായാലും ആ ഫോണ്‍ വിളിയെ തുടര്‍ന്ന് കെയ്‌റോസിനെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കുവാന്‍ ഒരു പരീക്ഷണാര്‍ഥമെങ്കിലും ഒന്ന് നോക്കാമെന്നുതന്നെ തീരുമാനിച്ചു. ദൈവസ്‌നേഹം എന്റെയുള്ളില്‍ അതിനായി നിര്‍ബന്ധിക്കുന്നതായി എനിക്ക് തോന്നി. സത്യത്തില്‍ അതൊരുവെറും തോന്നലായിരുന്നില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം കൂടെ നടക്കുന്ന അനുഭവം. കൂട്ടുകാരെയൊക്കെ വിളിച്ച് കെയ്‌റോസിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയതാണ് തുടക്കം.

ആദ്യമൊക്കെ കാര്യങ്ങള്‍ എളുപ്പത്തില്‍നീങ്ങി തുടങ്ങി. ഇതിനിടയില്‍ വെള്ളപ്പൊക്കവും വന്നു, സര്‍വതും വെള്ളത്തിലായി. നിസ്സഹായതയുടെ ഈ നിര്‍ണായക ഘട്ടത്തിലാണ് സന്‍മനസ്സുള്ള പലരുംസാമ്പത്തിക സഹായത്തിനായി കരങ്ങള്‍തുറന്നുതന്നത്. പൂര്‍വാധികം പ്രതീക്ഷയോടെ ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍പുനരാരംഭിച്ചു. ബന്ധങ്ങള്‍ വലിയൊരു അനുഗ്രഹമായി തോന്നിയ നാളുകളായിരുന്നു പിന്നീട്. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വിളിയില്‍ തുടങ്ങി പിന്നെയത് സൗഹൃദങ്ങളിലേക്കും ആഴമുള്ള ആത്മാര്‍ഥമായ ബന്ധങ്ങളിലേക്കുമൊക്കെനയിക്കുകയായിരുന്നു. ഒന്നോ രണ്ടോ ഫോണ്‍ വിളികളും പിന്നാലെയുള്ള വാട്‌സാപ്പ് സന്ദേശങ്ങളുമാണ് സഹായത്തിനായി ഞാനുപയോഗിച്ചിരുന്നത്. കെയ്‌റോസിനൊടുള്ള ആളുകളുടെ താത്പ്യവും മറ്റും കണ്ടപ്പോള്‍ സത്യത്തില്‍ എന്റെയുള്ളിലും കെയ്‌റോസിനൊടുള്ള സ്‌നേഹം വര്‍ധിച്ചു. പരീക്ഷണാര്‍ഥമല്ല, ഇനിയങ്ങോട്ടു കുറേക്കൂടി നല്ല രീതിയില്‍ കെയ്‌റോസിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാമെന്നുതന്നെ തീരുമാനിച്ചു.

കെയ്‌റോസ് മാസിക ഇപ്പോള്‍ എകദേശം മുപ്പതോളം രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. കെനിയ, പാപുവ ന്യൂഗിനിയ പോലുള്ള മിഷന്‍ രാജ്യങ്ങളില്‍ വിരളമായി ലഭിക്കുന്ന സുവിശേഷങ്ങളില്‍ ഒന്ന് കെയ്‌റോസ് ആണെന്നത് നമുക്ക് സന്തോഷത്തോടെ ഓര്‍ക്കാം. ഇന്ത്യയിലെതന്നെ നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ പല സ്ഥലങ്ങളിലും മറ്റനേക സംസ്ഥാനങ്ങളിലും ഈശോയെ അറിയാത്ത രാജ്യങ്ങളിലും സുവിശേഷം എത്തിക്കാന്‍ കെയ്‌റോസിന് നിങ്ങളുടെസഹായഹസ്തങ്ങള്‍ ഇനിയും ആവശ്യമാണ്.കെയ്‌റോസിനെ സ്‌നേഹിക്കുന്നൊരാള്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു, ”കെയ്‌റോസിന് ദശാംശം നല്കുന്നതിനെക്കുറിച്ച് ഇന്നും ഞാനെന്റെ ഒരു സുഹൃത്തിനോട്പങ്കുവയ്ക്കുകയായിരുന്നു. ഞാനിപ്രകാരംചെയ്യുമ്പോള്‍ ചില നേരത്തെല്ലാം എന്റെ ബാങ്ക് അക്കൗണ്ട് സീറോ ആയിരുന്ന സമയവുമുണ്ടായിട്ടുണ്ട്. എങ്കിലും കര്‍ത്താവെന്നെതാങ്ങുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഞാനുറച്ചുവിശ്വസിക്കുന്നു.”

തെളിഞ്ഞ വിശ്വാസത്തോടും പ്രത്യാശയോടും മുന്നോട്ടു പോയാല്‍, മരുഭൂവിലെ മന്നാ പോലെയും പാറയിലെ ഉറവപോലെയും ദൈവസാന്നിധ്യം കാണാന്‍ഏതൊരാള്‍ക്കും ദൈവകൃപ ലഭിക്കും. അടിയന്തിരമായി ചില വലിയ തുകകള്‍ ആവശ്യമായി വന്ന സമയത്തും നമ്മുടെ കഴിവിനെക്കാള്‍ തമ്പുരാന്റെ കരങ്ങളില്‍ ഏല്‍പിക്കുകയും മുഴുവനായി ആശ്രയിക്കുകയുമാണ് ചെയ്യേണ്ടതെന്ന സത്യം ഞാന്‍മനസ്സിലാക്കി. ചിലരുടെയെങ്കിലും സഹായംസ്വീകരിച്ചിട്ടുള്ളത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു. അതും ഒരു വട്ടംപോലുംനേരിട്ട് കണ്ടിട്ടില്ലാത്തവരുടെ പക്കല്‍ നിന്ന്.

ഒരു കാര്യം ഞാനുറപ്പിച്ചു, കെയ്‌റോസിനെ സ്‌നേഹിക്കുന്നവരും സഹായിക്കാന്‍ സന്‍മനസ്സുള്ളവരും ഏറെപ്പേരുണ്ട്. ദൈവത്തോടും ഒപ്പം മനുഷ്യരോടും ഒരുപോലെ പ്രതിബദ്ധത കാണിക്കുന്നവര്‍. പലതും അവരില്‍നിന്ന് കണ്ടു പഠിക്കാനുണ്ടായിരുന്നു. എനിക്ക് തോന്നുന്നു, ദൈവത്തിന്റെ മനസ്സുള്ളവര്‍ ഇങ്ങനെയുള്ളവരാണെന്ന്.

റാണി ജോര്‍ജ് രുമക്കളോടും ഭര്‍ത്താവിനോടുമൊപ്പം എറണാകുളത്ത്’വിനിയാര്‍ഡ്’ വില്ലയില്‍ താമസിക്കുന്നു. ഇപ്പോള്‍ കെയ്‌റോസിന്റെഫിനാന്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്നു.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here