ചില യാത്രകള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും സൗന്ദര്യം നഷ്ടപ്പെടാതെ ജീവിതത്തെ അത് കൂടുതല്‍ മനോഹരമാക്കുന്നു. അത്തരം ചില യാത്രകളിലെ ഏതാനും ചില ഓര്‍മകള്‍ അഡ്വ. ഷൈനി അലക്‌സിപങ്കുവയ്ക്കുന്നു.

ഹൈക്കോടതിയിലെ  അഭിഭാഷകയായിരുന്ന  അഡ്വക്കേറ്റ് ഷൈനി അലക്‌സി കഴിഞ്ഞ 19 വര്‍ഷക്കാലമായി ഡല്‍ഹി സാന്ത്വന കമ്മ്യൂണിറ്റിയില്‍ കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ താമസിച്ച് മീററ്റ് രൂപതയുടെ കീഴില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജീസസ് യൂത്ത് എറണാകുളം സോണിന്റെ മുന്‍ സോണല്‍ കോ-ഓര്‍ഡിനേറ്ററും കെ.വൈ.സി.ടി. അംഗവുമായിരുന്ന ശ്രീ. അലക്‌സി
പള്ളന്‍ ആണ് ഭര്‍ത്താവ്. അഞ്ച് മക്കള്‍. മൂത്ത മകന്‍ സാവിയോ വൈദിക വിദ്യാര്‍ഥിയാണ്. ഡല്‍ഹി രൂപതയില്‍ ചേര്‍ന്നുകൊണ്ട് സാന്ത്വന കമ്മ്യൂണിറ്റിക്ക് വേണ്ടി അച്ചനാകാന്‍പഠിക്കുന്നു.

1994-96 കാലഘട്ടത്തില്‍ ഞാന്‍ കേരള ടീമംഗവും പാലക്കാട് സോണിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. ടീം മീറ്റിങ്ങില്‍ പങ്കെടുക്കുവാനായി എല്ലാ മാസവും എറണാകുളത്തേക്കു യാത്രചെയ്തിരുന്നു. ആലിസ്‌കുട്ടി ചേച്ചിയുടെ കൂടെയായിരുന്നു ആ യാത്രകള്‍. ചേച്ചി അന്ന് പാലക്കാട് മേഴ്‌സി കോളേജിലെ പ്രൊഫസറായിരുന്നു. ആ യാത്രയില്‍ ചേച്ചിയുമായി എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. അങ്ങനെ എനിക്ക് വേണ്ട ആത്മീയ നിര്‍ദേശങ്ങളും ആ യാത്രയില്‍ ലഭിക്കുമായിരുന്നു. 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആപാലക്കാട് എറണാകുളം യാത്രകളാണ് ഈശോയുടെ കൂടെ ജീവിക്കാന്‍ എന്നെ ഇത്രയുംപ്രാപ്തയാക്കിയത്. അത്ര മനോഹരമായിരുന്നു ചേച്ചിയോടൊപ്പമുള്ള യാത്രകള്‍.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എറണാകുളം സ്വദേശിനിയായ ലേഖിക സെന്റ് തെരേസാസ് കോളേജില്‍ കൗണ്‍സിലറായി ജോലിചെയ്യുന്നു.
resmijpurakkadan@gmail.com