നിങ്ങളുടെ മക്കള്‍ എവിടെ പോയി മറഞ്ഞു?

ശാലോം ടെലിവിഷനില്‍ ഏറെ പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് അട്ടപ്പാടി സെഹിയോന്‍ ധ്യാനമന്ദിരത്തിന്റെ അഭിഷേകാഗ്നി. ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ഞായറാഴ്ച രാത്രി 8:30-ന്പ്രസ്തുത പരിപാടിയിലെ മുഖ്യപ്രസംഗകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കേണ്ട ആവശ്യകതയെപ്പറ്റി പ്രഭാഷണം നടത്തുകയുണ്ടായി. ഇന്ന് ക്രൈസ്തവര്‍ക്കിടയില്‍ താഴ്ന്നുകൊണ്ടിരിക്കുന്ന ജനനനിരക്ക് ആശങ്കാജനകമാണ്. സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നമായി കുഞ്ഞുങ്ങളുടെ അഭാവത്തെ നാം കാണേണ്ടതുണ്ട്.

ഏറെ വൈകിയുള്ള വിവാഹമാണ് ക്രൈസ്തവ സമൂഹത്തിലെ ഇന്നത്തെദുരവസ്ഥയ്ക്ക് ഒരു കാരണം. ഇരുപതിനോടടുത്തു പ്രായത്തില്‍ വിവാഹം കഴിച്ചിരുന്ന പഴമയില്‍ നിന്നും മുപ്പതിലേക്കുള്ളമാറ്റമാണ് കുഞ്ഞുങ്ങളുടെ എണ്ണം പരിമിതപ്പെടാന്‍ ചൂണ്ടിക്കാണിക്കുന്നപ്രധാനപ്പെട്ട കാര്യം. 22-25വയസ്സില്‍ വിവാഹം ചെയ്താല്‍ 30 വയസ്സാകുമ്പോഴേക്കും രണ്ടു മൂന്നു കുഞ്ഞുങ്ങളെങ്കിലുമുണ്ടാകും. പിന്നീട് രണ്ടോ മൂന്നോ കുട്ടികളെക്കൂടി സ്വീകരിക്കാന്‍ വലിയ പ്രയാസമില്ല.

പരമാവധി വിദ്യാഭ്യാസം ചെയ്ത് സ്ഥിരമായജോലികിട്ടി സ്വയം പര്യാപ്തതയിലെത്തിയതിനുശേഷം വിവാഹം ചെയ്താല്‍ മതി എന്ന
കാഴ്ചപ്പാടാണ് വിവാഹപ്രായത്തെ ഇത്രമാത്രം വര്‍ധിപ്പിച്ചത്. സഹനങ്ങളേറ്റെടുക്കാനുള്ള മടിയാണ് ഇതിന്റെ പിന്നിലുള്ള യഥാര്‍ഥ കാരണം. പൊതുവേ മുസ്ലീങ്ങള്‍ക്കിടയില്‍ ഈ ചിന്തയില്ല. അവര്‍ വിവാഹത്തിനുശേഷവും പഠിക്കുന്നു. അതിനിടയില്‍ പ്രസവം നടത്തുകയും ചെയ്യുന്നു. അത് വലിയ പ്രശ്‌നമായി അവര്‍ കരുതുന്നില്ല.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, മാധ്യമം...എന്നിങ്ങനെ എല്ലാം ഈ പംക്തിയ്ക്ക് വിഷയമാണ്.ആനുകാലികമായി പങ്കുവയ്ക്കപ്പെടുന്ന ഈ കാര്യങ്ങളെ കെയ്‌റോസ് എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ കോളം വ്യക്തമാക്കുന്നു. പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ. സണ്ണി കോക്കാപ്പിള്ളിലാണ് ഇതിന്റെ ലേഖകന്‍
sunnykokkappillil@gmail.com