Kairos Magazine,Highlights

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍

കൃത്രിമ ബുദ്ധി, നിര്‍മിത ബുദ്ധി എന്നൊക്കെമലയാളത്തില്‍ പറയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുംകാലങ്ങളില്‍ സമൂഹത്തില്‍ ചെലുത്തുന്ന മാറ്റങ്ങളെപ്പറ്റി ഈ രംഗത്ത് മൂന്നു പതിറ്റാണ്ടായി അന്തര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പ്രഹ്ലാദുമായുള്ള ഇന്റര്‍വ്യൂ നവംബര്‍ 18-ലെ സമകാലിക മലയാളം വാരികയില്‍ കൊടുത്തിരിക്കുന്നു. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും വായിക്കേണ്ട ഒന്നാണിത്.

ചര്‍ച്ച് ആക്ട് നടപ്പിലായാല്‍…?

ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ദീപിക ദിനപ്പത്രത്തില്‍ ചര്‍ച്ച് ആക്ട് നിയമമായാല്‍ സഭയ്ക്കു സംഭവിക്കാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇത് നടപ്പിലാക്കാന്‍ വേണ്ടിപ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ഥ ലക്ഷ്യങ്ങളെപ്പറ്റിയും വിവരിച്ചിരിക്കുന്നത് വായിക്കേണ്ടതാണ്. ഇന്ന് സഭയിലുള്ള കെട്ടുറപ്പിനെ തകര്‍ക്കാന്‍ അതു വഴിയൊരുക്കുമെന്ന് ലേഖകന്‍ ആശങ്കപ്പെടുന്നു.

സമൃദ്ധിയുടെ വിരോധാഭാസം

ചിലയിടങ്ങളില്‍ മനുഷ്യര്‍ ആരോഗ്യകരമായ ഭക്ഷണത്തിനു വേണ്ടി അലയുന്നു. മറ്റു ചില മേഖലകളില്‍ ഭക്ഷണം ധൂര്‍ത്തടിക്കുന്നു. ഈ പ്രവണതയെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സമൃദ്ധിയുടെ വിരോധാഭാസം എന്നു വിളിച്ചു. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച സന്ദേശം ഇതുമായി ബന്ധപ്പെട്ടതാണ്. (നവംബര്‍ 29, ഒസ്സെര്‍വത്തോരെ റൊമാനോ)

നവീന കാഴ്ചപ്പാടിന്റെ ‘താക്കോല്‍’

അടുത്ത നാളിലിറങ്ങിയ താക്കോല്‍എന്ന സിനിമ പൗരോഹിത്യത്തിന്റെ മനോഹാരിതയെ എടുത്തുകാട്ടുന്ന ഒന്നാണ്. സഭയ്ക്കകത്തുനിന്നും ചില വ്യക്തികള്‍ സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്ന സമകാലിക സാഹചര്യത്തില്‍ ചില അക്രൈസ്തവരുടെ കാഴ്ചപ്പാടിലൂടെ രൂപം കൊണ്ട ഈ ചിത്രം അഭിമാനിക്കാന്‍ വക നല്‍കുന്നു.

ഫാ.ടോം ഉഴുന്നാലിന്റെ ആത്മകഥ

ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥ ‘ബൈ ദ ഗ്രേസ് ഓഫ്ഗോഡ്’ പ്രസിദ്ധീകരിച്ചു. യെമനില്‍2016 മാര്‍ച്ചില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതുമുതല്‍ 557 ദിവസങ്ങള്‍ക്കുശേഷം മോചിതനായ നാള്‍വരെയുള്ള അനുഭവങ്ങള്‍ ഇതില്‍ വായിക്കാം. ഏറെ ഹൃദയസ്പര്‍ശിയാണിത്.

ദൈവം തെരഞ്ഞെടുക്കുന്ന  ചില അപൂര്‍വ വ്യക്തിത്വങ്ങള്‍

ഒരു മൃതദേഹത്തിനു കൊടുക്കേണ്ട ആദരവോടെ 95,988 മൃതദേഹങ്ങള്‍ മറവുചെയ്ത വ്യക്തിയാണ് ബെംഗളൂരുവില്‍ അനാഥ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന മഹാദേവന്‍ എന്ന വ്യക്തി. 110 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ളുതും പ്രശസ്തമായ ‘മൈന്‍ഡ് ട്രീ’ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ബിസിനസ് രംഗത്തെ ബെസ്റ്റ് സെല്ലര്‍ ഗ്രന്ഥങ്ങളുടെ രചയിതാവുമായ സുബ്രതോ ബഗ്ചിതന്റെ ‘ദ പ്രഫഷണല്‍’ എന്ന ഗ്രന്ഥത്തില്‍റോള്‍ മോഡലായി അവതരിപ്പിച്ചത് മഹാദേവനെയാണ്. ഡിസംബര്‍ 1-ലെ സണ്‍ഡേ ദീപികയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള ഫീച്ചര്‍ ഹൃദയസ്പര്‍ശിയാണ്.

മാര്‍പാപ്പയെക്കുറിച്ച്  പെരുമ്പടവം ശ്രീധരന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാനവികതയെപറ്റി പ്രശസ്ത സാഹിത്യകാരനായ പെരുമ്പടവം ശ്രീധരന്റെ ലേഖനം ഡിസംബര്‍ 15-ലെസണ്‍ഡേ ശാലോമില്‍ വായിക്കാവുന്നതാണ്. പാപികളെയും അനാഥരെയും പരദേശികളെയും സ്‌നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ മുഴങ്ങുന്നുവെന്ന് പെരുമ്പടവം
അനുസ്മരിക്കുന്നു.

കുട്ടികള്‍ക്കെതിരെയുള്ള എല്ലാവിധ ദുരുപയോഗങ്ങളും നിരോധിക്കുക – ഫ്രാന്‍സിസ് പാപ്പ

സാങ്കേതിക വിദ്യയുടെ അനിയന്ത്രിത വളര്‍ച്ചയില്‍ അന്തര്‍ലീനമായ വിപത്തുകളെക്കുറിച്ച് സമൂഹത്തിലുടനീളം അവബോധം വര്‍ധിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പ്രത്യേകിച്ചും, അതുവഴി കടന്നുവരുന്ന കുട്ടികളുടെ പീഡനത്തെ ഇല്ലാതാക്കണമെന്ന് ശക്തമായ പ്രബോധനമാണ് മാര്‍പാപ്പ നല്‍കിയത്. (ഒസ്സെര്‍വത്തോരെ റൊമാനോ, നവംബര്‍ 19)


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
sunnykokkappillil@gmail.com