തിരക്കുള്ള റോഡില്‍ നിന്നു ശാന്തമായ ഒരിടവഴിയിലേക്ക് വാഹനം തിരിച്ചതിനു ശേഷം അദ്ദേഹം പറയാന്‍ തുടങ്ങി, ആ വിദേശ രാജ്യത്തെ തന്റെ മുപ്പതിലധികം വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍. വിദേശ രാജ്യത്തെ സൗഭാഗ്യങ്ങള്‍ക്കിടയിലും വിശ്വാസ ജീവിതത്തെ കോംപ്രമൈസ് ചെയ്യാത്ത ആ ജ്യേഷ്ഠസഹോദരന്റെ വാക്കുകള്‍ സത്യത്തിന്റെ തിളക്കമുള്ളതായിരുന്നു.

വീണ്ടും തിരക്കുള്ള മറ്റൊരു നിരത്തിലൂടെ നീങ്ങുമ്പോള്‍ ആകാശത്തേക്കുയര്‍ന്നുനില്‍ക്കുന്ന മനോഹരമായ കെട്ടിട സമുച്ചയത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ആ അപ്പാര്‍ട്ട്‌മെന്റിനകത്ത് ജീവിക്കുന്ന, തനിക്ക് മുമ്പേ ആ രാജ്യത്ത് എത്തിച്ചേര്‍ന്ന തന്റെ അങ്കിളിന്റെ കുടുംബത്തെക്കുറിച്ചാണ്. നേടാന്‍ ഒന്നുമില്ലാത്തവണ്ണം എല്ലാം നേടിയഒരു മനുഷ്യന്‍, മൂന്നു മക്കളുമുണ്ട്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഭാര്യ കാന്‍സര്‍ രോഗിയായി മരണത്തെ കാത്തിരിക്കുന്നു. അദ്ദേഹമാകട്ടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന്, മറ്റു പലവിധ രോഗപീഡകളാല്‍ ഞെരുങ്ങുന്ന ഒരവസ്ഥ. വിദ്യാസമ്പന്നരും ആ രാജ്യത്തിന്റെ സംസ്‌ക്കാരത്തെ ബാല്യം മുതല്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരുമായ മക്കള്‍, മാതാപിതാക്കളെ പരിചരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമേ അല്ല എന്ന മട്ടില്‍ ജീവിതം ആഘോഷിക്കുന്നു. യാത്രയ്‌ക്കൊടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എന്തുണ്ട് എന്ന് പറഞ്ഞിട്ടെന്താ കാര്യം, ആശുപത്രിയിലേക്കൊക്കെ കൊണ്ടുപോകുന്നത് (പ്രായമായ) ഞങ്ങളൊക്കെയാണ്.”

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com