കാറില്‍ കയറി യാത്ര തുടങ്ങിയ ഉടനേതന്നെ ആ പെണ്‍കുട്ടി സംസാരം ആരംഭിച്ചു, ”എന്റെ എടുത്തുചാട്ടംക്ഷമിക്കണേ, ജീസസ് യൂത്തിന്റെ ആരംഭത്തെക്കുറിച്ചു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സാറ് അതിന്റെ ആരംഭകാലം മുതലേയുള്ള ആളാണല്ലോ.” ജീസസ് യൂത്ത്സംഘടിപ്പിച്ച കള്‍ചറല്‍ എക്‌സ്‌ചേഞ്ച്പരിപാടിയില്‍ ക്ലാസ്സെടുക്കാന്‍ ഞാന്‍ യാത്ര തിരിച്ചതാണ്. അപ്പോഴാണ് ശ്രീലങ്കയില്‍നിന്നുള്ള ഈ പെണ്‍കുട്ടി എന്നോടൊപ്പം കാറില്‍ കയറിയത്.

മുന്നേറ്റത്തിന്റെ തുടക്കത്തെക്കുറിച്ചുള്ളചോദ്യം പലരും എന്നോടു ചോദിക്കാറുള്ളതാണ്. കുറേ വര്‍ഷങ്ങള്‍കൊണ്ട് അതേപ്പറ്റിഏതാണ്ടൊരു വിവരണവും ഞാന്‍ ഒരുക്കിയെടുത്തിട്ടുണ്ട്. 1976, 78, 81, 85 എന്നീ വര്‍ഷളിലെ ചില നാഴികക്കല്ലുകളെ ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്ര്യാഖ്യാനം. പിന്നെയുള്ള കാര്യങ്ങള്‍ ഓടിച്ചു പറഞ്ഞുവിടും. 1976-ല്‍കുറേ നല്ല പാട്ടുകളും ഏറെ പുഞ്ചിരിയുയി സൗഹൃദത്തിന്റെ ഒരു ആധ്യാത്മികത കടന്നുവന്നു. അതേതുടര്‍ന്ന് ഏറെ ഹൃദ്യമായ ഞങ്ങളുടെ ഒരു കൂട്ടായ്മയും. 78-ല്‍ ഫിയോ അച്ചന്‍ തന്റെ കത്തിലൂടെ മുന്നോട്ടു വച്ച നിര്‍ദേശം കേരളത്തിലെ യുവാക്കളെ ഒരു ശൃംഖലയായി രൂപപ്പെടാന്‍ സഹായിച്ചു. 81-ല്‍ ജീനോ അച്ചന്‍ ഒരു പുതുവെല്ലുവിളി ഉയര്‍ത്തി. യുവജന വളര്‍ച്ചയ്ക്ക് ഒരു യുവകേന്ദ്രീകൃത ദര്‍ശനം അത്യാവശ്യമാണ്. അതിനായി ഒരന്വേഷണം,പിന്നെ പ്രതിബദ്ധതയോടെ വളര്‍ന്ന്’ഫസ്റ്റ് ലൈന്‍ ഗ്രൂപ്പ്’ എന്നറിയപ്പെട്ടനേതൃകൂട്ടായ്മയുടെ വളര്‍ച്ച. ആ ഗ്രൂപ്പാണ് ‘ജീസസ് യൂത്ത് 85’ എന്ന സമ്മേളനവും അതില്‍ നിന്ന് മുന്നേറ്റത്തിന് പേരും രൂപപ്പെടുത്തിയത്. സമ്മേളന തുടക്കത്തില്‍ ജീനോ അച്ചന്‍ ആ യുവസമൂഹത്തെ ഏറ്റുപറയിപ്പിച്ചു, ”ഞാന്‍ ഒരു ജീസസ് യൂത്ത് ആണ്”, അങ്ങനെ ഒരു പേരും വീണു… മിക്കവാറും ഇതാണ് എന്റെ വിവരണ രീതി.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com