1949 നവംബര്‍ മാസം 29-ാം തീയതി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവുംവലിയ ഭരണഘടനയാണ് ഇന്ത്യയില്‍നിലവില്‍ വന്നത്. ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ അടിസ്ഥാനപ്രമാണങ്ങളിലധിഷ്ഠിതമായ ഈ ഭരണഘടന പൗരന്മാരുടെ മൗലികാവകാശങ്ങള്‍, സാമൂഹികനീതി, വോട്ടവകാശം, വ്യക്തിസ്വാതന്ത്ര്യം, ഫെഡറലിസം എന്നിങ്ങനെയുള്ള സവിശേഷതകളാല്‍ മഹത്തരവുമാണ്.ഭരണഘടന നിലവില്‍വന്ന് എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 103 ഭരണഘടന ഭേദഗതികള്‍ ഉണ്ടായി. ഈ ഭേദഗതികള്‍പലതും ഭരണഘടനാ ശില്പികളുടെമനസ്സല്ലേ പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷത നമ്മുടെ ഭരണഘടനയുടെ സവിശേഷവും മഹത്വരവുമായ ഘടകമാണ്. നമ്മുടെ രാജ്യത്തിന്റെ തൊപ്പിയില്‍ ചാര്‍ത്തപ്പെട്ട ഒരു പൊന്‍തൂവലായിരുന്നു മതനിരപേക്ഷതയില്‍ നിന്നും ഉയിര്‍കൊണ്ട സഹിഷ്ണത. നമ്മുടെ മഹത്തായ ഈ പാരമ്പര്യത്തിന് ഇടിവുണ്ടാക്കുന്ന സംഭവവികാസങ്ങള്‍ വേദനയോടെയാണ് രാജ്യസ്‌നേഹികള്‍ നോക്കിക്കാണുന്നത്.

ഇപ്പോള്‍ ഇന്ത്യ മുഴുവനിലും ആശങ്കയും അസമാധാനവും സൃഷ്ടിക്കപ്പെടാനിടയാക്കിയത് ഏറ്റവും അടുത്ത നാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയപൗരത്വ ഭേദഗതി ബില്ലാണ്. ഭരണഘടനയുടെ സവിശേഷഘടകമായ നിയമപരമായ തുല്യത എന്ന ആശയത്തിന് ഈ ബില്ല് വിരുദ്ധമാണെന്ന് വിമര്‍ശനമുയരുമ്പോള്‍ ലോകമെമ്പാടുമുള്ള അനധികൃത കുടിയേറ്റവിരുദ്ധ നയങ്ങളോടു ചേര്‍ന്നുനിന്ന് അയല്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളെ സംരക്ഷിക്കാനുംദേശീയ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ ബില്ലെന്ന് ഗവണ്മെന്റ്‌വിശദമാക്കുന്നു.പക്ഷേ, ഇവിടെ മൂന്നുരാജ്യങ്ങളില്‍ നിന്നുള്ള
ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെപരിഗണിക്കില്ല, അവിടെ നിന്നുള്ള മറ്റു മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാം എന്നുള്ള വ്യവസ്ഥ കാരണമാണ് ഇന്ത്യല്‍ ജീവിക്കുന്ന എല്ലാവരും നിയമത്തിനു മുമ്പാകെ തുല്യരാണെന്നുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമായി ഈ ഭേദഗതി വിലയിരുത്തപ്പെടുന്നത്. മതത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ജനങ്ങളെ വിഭജിക്കുന്നുവെന്നുള്ള വിമര്‍ശനമാണ് ഇവിടെയുള്ളത്.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here