ആത്മീയ മനുഷ്യര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന ഒരു തോന്നല്‍ വ്യാപകമാണ്. അവര്‍ക്കു നാട്ടിലെപൊതുരംഗത്തുനിന്ന് പിന്‍വലിയാനുള്ള പ്രവണതയുമുണ്ട്. ചുരുക്കത്തില്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമപ്പുറത്തേക്കു പോകില്ലെന്ന നിലപാടിലേക്കാണോ ആത്മീയ രംഗത്തുള്ളവര്‍ നീങ്ങുന്നത്? രാജ്യത്തെ പൗരനെന്ന നിലയ്ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനും മനുഷ്യത്വവും യുക്തിയും സ്വന്തം മൂല്യബോധവും അടിസ്ഥാനമാക്കിപ്രതികരിക്കാനും കൂടി വിശ്വാസി വിളിക്കപ്പെട്ടിട്ടില്ലേ? സുവിശേഷവത്ക്കരണത്തിന്റെ ആദ്യപടി സമൂഹവുമായി ബന്ധമുണ്ടാക്കുകയാണെന്നിരിക്കെ പൊതുസമൂഹത്തിനെതിരേ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് ഗുണപ്പെടുമോ? വിശ്വാസികള്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, അഡ്വ. റൈജു വര്‍ഗീസ് എന്നിവര്‍ സംസാരിക്കുന്നു.

ചാക്കോച്ചന്‍: ആത്മീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്തുകൊണ്ടോ പൊതു
ജീവിതത്തില്‍നിന്നും പിന്‍വലിയുന്ന ഒരു പ്രവണതയുണ്ട്. സെക്യുലര്‍ ജീവിതം വേണ്ടാത്ത കാര്യമാണ് എന്ന ഒരു തോന്നല്‍അവര്‍ക്കുണ്ടാകുന്നു. ബൈബിളല്ലാതെ മറ്റൊന്നും വായിക്കില്ലെന്ന് തീരുമാനിച്ച ദമ്പതികളെ അടുത്തിടെ കണ്ടിരുന്നു. ആത്മീയതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പോലും വായിക്കില്ല. പത്രവായനയും അവര്‍ നിറുത്തിയെന്നാണു പറഞ്ഞത്.

എഡ്വേര്‍ഡ്: കുറച്ചു വര്‍ഷങ്ങള്‍ക്കു കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാര്‍ക്കായി ഒരു ക്ലാസ്സെടുക്കുകയായിരുന്നു, ആത്മീയതയെന്നത് ഈ കാലഘട്ടത്തില്‍നിന്ന് പിന്‍വലിയുന്നതല്ലെന്നു ഞാന്‍ പറഞ്ഞുവച്ചു. കര്‍ത്താവ്പറഞ്ഞതുപോലെ കാലത്തിന്റെ സൂചനകള്‍ മനസ്സിലാക്കി അവനുവേണ്ടി സാക്ഷ്യം വഹിക്കുകയാണ്. അപ്പോള്‍ നാം ബൈബിള്‍മാത്രം വായിച്ചതുകൊണ്ടു കാര്യമില്ല. പത്രവും മാസികകളുമൊക്കെ വായിക്കണം. ഞാന്‍ ഇത്രയും പറഞ്ഞപ്പോഴേക്കും ചിലര്‍ അസ്വസ്ഥരായി. കുറച്ചുപേര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. അവരോടു ഞാന്‍ പറഞ്ഞു, യേശുവും സഭയുംബൈബിളുമെല്ലാം പറയുന്നതാണ് ഞാന്‍ ഇവിടെ ഓര്‍മിപ്പിച്ചത്. ലോകത്തോടുംമനുഷ്യരോടും ബന്ധമില്ലാതെ ദൈവംദൈവം എന്നുപറയുന്നതല്ല സുവിശേഷവത്ക്കരണം. അങ്ങനെ സുവിശേഷവത്ക്കരണം നടക്കുകയുമില്ല. എന്തായാലും സെഷന്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ നേരിട്ടുവന്ന് എന്നെ കണ്ടു. പത്രങ്ങളും മാസികകളും വായിക്കുന്നത് വളരെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും എന്നാല്‍, ആത്മീയതയിലുള്ളവര്‍ അതുചെയ്യരുതെന്ന് ചില കരിസ്മാറ്റിക് നേതാക്കള്‍ തന്നെ പഠിപ്പിച്ചതാണെന്നുമായിരുന്നു അദ്ദേഹം എന്നോടുപറഞ്ഞത്. ഇത്തരം തെറ്റായ ചിന്താഗതി എങ്ങനെയോ വളര്‍ന്നിട്ടുണ്ട്. ലോകവും സമൂഹവും രാഷ്ട്രീയവുമെല്ലാം പാപമാണെന്നുംഅതെല്ലാം മാറ്റിനിറുത്തപ്പെടേണ്ടതാണെന്നും ആരോ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെ ചീഫ്എഡിറ്ററായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജിലെ അസ്സോസിയേറ്റ് പ്രൊഫസറും, കൊമേഴ്‌സ് വിഭാഗം മേധാവിയുമാണ്
kairosmag@kairos.global