നമുക്കുള്ളിലെ നന്മ ഈ ജീവിതകാലത്തുതന്നെ പ്രകടമാക്കുവാനും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങള്‍ അഭ്യസിച്ച് നന്മകളാല്‍ തിളങ്ങുന്ന ഒരു പുതു തലമുറ വളര്‍ന്നുവരാനുംഓരോ ദിവസവും നാം ദിനപ്പത്രം തുറക്കുമ്പോള്‍ കാണുന്നതും, ടി.വി. വാര്‍ത്തകളില്‍ കേള്‍ക്കുന്നതും അനേകം ഭയാനകങ്ങളായ വാര്‍ത്തകളാണ്. സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വരെ വിഷം കൊടുത്തു കൊല്ലുന്ന സ്ത്രീ, പിഞ്ചു ബാലികകളെപ്പോലും കാമാന്ധതയ്ക്ക് ഇരയാക്കുന്ന രാക്ഷസന്മാര്‍, ബോംബാക്രമണങ്ങള്‍, പരസ്പരവര്‍ഗീയ വിദ്വേഷത്താല്‍ മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ കച്ചകെട്ടിയവര്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ എന്നിങ്ങനെ നീളുന്നു വാര്‍ത്തകള്‍. ഇതൊക്കെ അറിയുമ്പോള്‍, വായിക്കുമ്പോള്‍ നമുക്ക് തോന്നുന്നതെന്താണ്? ഈ ലോകത്തു നിന്ന് സത്യവും നീതിയും സ്‌നേഹവും നന്മയുമെല്ലാം ഒലിച്ചുപോയെന്നോ.

ഈ ലോകത്തു ഇപ്പോഴും കുറെയേറെ നല്ല മനുഷ്യര്‍ ഒരുപാട് നല്ല പ്രവൃത്തികള്‍
നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു.ഈ പറയുന്നതില്‍ സംശയം ഉണ്ടെങ്കില്‍
നിങ്ങള്‍ അടുത്തുള്ള ഏതെങ്കിലും ഒരു അനാഥാലയിലേക്ക് ചെല്ലുക. അവിടെ എന്നും സഹായ സഹകരണങ്ങള്‍ നല്‍കുന്നവരെപ്പറ്റി അവിടെയുള്ള സിസ്റ്റേഴ്‌സിനുംനടത്തിപ്പുകാര്‍ക്കുമൊക്കെ ഒട്ടേറെ കഥകള്‍ പറയാനുണ്ടാകും. പക്ഷേ, ഇത്തരം കാര്യങ്ങളൊന്നും സാധാരണഗതിയില്‍ വാര്‍ത്തകളാകാറില്ല. വെള്ളപ്പൊക്കവും പേമാരിയും വന്നപ്പോള്‍ നമ്മുടെ യുവാക്കളില്‍ പലരുംസജീവമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് മറ്റൊരു ഉദാഹരണമാണ്.നിങ്ങള്‍ എപ്പോഴെങ്കിലും ഒരു അപകടത്തില്‍ പെടുകയോ നിങ്ങളുടെ വാഹനം ബ്രേക്ക്ഡൗണ്‍ ആവുകയോ ചെയ്യുമ്പോള്‍ ഏറെപ്പേര്‍ നിസ്സംഗരായി കടന്നു പോയാലുംഏതാനുംപേര്‍ അപ്പോഴും സന്നദ്ധതയോടെ മുമ്പോട്ട് വരും, സഹായമെത്തിക്കും.ഇതൊക്കെ കാണുമ്പോള്‍ ഇവിടെ നന്മയും മനുഷ്യത്വവുമൊന്നും മരിച്ചിട്ടില്ല എന്നറിയാന്‍ കഴിയും.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here