പൊതുയോഗം വിളിച്ചുള്ള സഹായവിതരണം

കുട്ടികള്‍ക്കു സഹായം നല്‍കുമ്പോള്‍അതു പൊതുയോഗം നടത്തി ചിത്രമെടുത്ത് മാധ്യമങ്ങളില്‍ നല്‍കുന്ന രീതി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. സഹായങ്ങള്‍ സ്വീകരിക്കുന്ന കുട്ടിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കാത്ത വിധത്തില്‍ സഹായവിതരണം നിര്‍വഹിക്കേണ്ടതാണ്. എത്രയോ കാലം മുന്‍പ് ഇങ്ങനെയൊരു തീരുമാനം നടപ്പില്‍ വരുത്തേണ്ടതായിരുന്നു. സഹായം നല്‍കുന്ന തുകയെക്കാളധികം പണം ചെലവഴിച്ചാണ് പലരും യോഗം സംഘടിപ്പിക്കുന്നത്. പിന്നീടത് സമൂഹമാധ്യമങ്ങളിലും പത്രത്തിലുമൊക്കെ വാര്‍ത്തയാക്കും. സാധാരണ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത് പെന്‍സില്‍, പേന, നോട്ടുബുക്ക്, ബാഗ്, കുട എന്നിങ്ങനെനിസ്സാരവിലയുള്ള സാധനങ്ങളാണ്. ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികള്‍ ഇതിനുവേണ്ടി മറ്റുള്ളവരുടെ മുന്‍പില്‍ അപമാനം സഹിക്കേണ്ടിവരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ രണ്ടാംതരം വ്യക്തികളെ സൃഷ്ടിക്കുന്ന ഈ പ്രവണത ഇനിയും തുടരരുത്.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, മാധ്യമം...എന്നിങ്ങനെ എല്ലാം ഈ പംക്തിയ്ക്ക് വിഷയമാണ്.ആനുകാലികമായി പങ്കുവയ്ക്കപ്പെടുന്ന ഈ കാര്യങ്ങളെ കെയ്‌റോസ് എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ കോളം വ്യക്തമാക്കുന്നു. പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ. സണ്ണി കോക്കാപ്പിള്ളിലാണ് ഇതിന്റെ ലേഖകന്‍
sunnykokkappillil@gmail.com