ചൊവ്വാഴ്ചകളിലായിരുന്നു അന്നെല്ലാം ഡോ.സിന്ധുവിന്റെ അവധി ദിവസം. മിക്കവാറും അന്ന്സിന്ധു എന്നെ കാണാന്‍ വരും. 1990കളില്‍ജീസസ് യൂത്ത് മുന്നേറ്റത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ സജീവമായി വളരുന്ന സമയം. അതിന്റെയെല്ലാം മുന്നില്‍ ആ ചെറുപ്പക്കാരി ഡോക്ടര്‍ ആവേശത്തോടെ നേതൃത്വം നല്‍കി. സിന്ധുവിന്റെപ്രോ-ലൈഫ് പ്രവര്‍ത്തനം ഇപ്രകാരമായിരുന്നു. താത്പര്യമുള്ള ചെറുപ്പക്കാരെ ഒന്നിച്ചുകൂട്ടും, എന്നിട്ട് അവരുമായി “ജീവന്റെ വെല്ലുവിളി”, “അതിനെതിരെ ശരിയായ ക്രൈസ്തവ പ്രതികരണം” എന്നിങ്ങനെയുള്ള വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ് മിക്കവാറും ആദ്യപടി.പിന്നെ അവരെക്കൊണ്ടുതന്നെ പ്രോ-ലൈഫ്പ്രചാരണ മെറ്റീരിയലുകള്‍ തയ്യാറാക്കിക്കും. അവരിലൂടെതന്നെ മറ്റുള്ളവര്‍ക്ക് ഈ അവബോധം പകര്‍ന്നു നല്‍കുകയും ചെയ്യും.സിന്ധു ഒരുക്കിയ ഇത്തരം നല്ലൊരുപോസ്റ്റര്‍ സെറ്റ് എറണാകുളത്തുള്ള എന്റെവീട്ടിലും സൂക്ഷിച്ചിരുന്നു. അവിടെ നിന്ന്പല യുവജന ഗ്രൂപ്പുകളും പരിപാടികള്‍ക്കായി അത് കൊണ്ടുപോകുമായിരുന്നു. ‘പ്രവര്‍ത്തിച്ചു പഠിക്കുന്ന’ സുന്ദര സമീപനമായിരുന്നു ഈ പ്രോ-ലൈഫ് രീതി. ജീസസ് യൂത്ത് എന്നും ജീവന്റെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയിരുന്നു. സിന്ധുവിന്റെ ആവേശം അതിന് നല്ലൊരു വ്യക്തതയുംപുതുചൈതന്യവും നല്‍കി.

Please Login to Read More....

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com