യുവജനങ്ങള്‍ തന്നെയാണല്ലോ മറ്റേത് മേഖലയിലും എന്നതുപോലെ കത്തോലിക്കാ സഭയുടെയും ഭാവി വാഗ്ദാനങ്ങള്‍. സഭയുടെ വളര്‍ച്ചയില്‍നിര്‍ണായകമായ പങ്കുവഹിക്കുന്നതും യുവജനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഈ യുവജനങ്ങളുടെ കൂടെയായിരിക്കുക എന്നത് സത്യത്തില്‍ ഒരു നിയോഗവും ദൈവാനുഗ്രഹവും തന്നെയാണ്.

നല്ല നല്ല അനുഭവങ്ങളിലൂടെയാണ് ദൈവം വഴി നടത്തുന്നതെന്ന് എനിക്കു മനസ്സിലായി. ജീസസ് യൂത്തിന്റെ ആനിമേറ്ററാകണമെന്ന കാര്യം എന്നോടു പറയുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതിനു വേണ്ടതെന്ന്ആദ്യം സംശയമായിരുന്നു. എങ്കിലും ഞങ്ങളുടെ സുപ്പീരിയറും കൂടെയുള്ള സിസ്റ്റേഴ്‌സും എന്നെ സപ്പോര്‍ട്ട് ചെയ്തു. എനിക്കനുവാദവും ലഭിച്ചു.

‘ഫിലിപ്പ്‌കോഴ്‌സ്’എന്നൊരു ധ്യാനപരിപാടിയില്‍ പങ്കെടുത്തതിലൂടെ ഈ യുവജനങ്ങള്‍ക്കൊപ്പമുള്ള യാത്രയില്‍ ഒരു തുടക്കമായി. സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട് ഒരു ചികിത്സയിലായിരുന്നെങ്കിലും അതിനിടയില്‍ ഫിലിപ്പ് കോഴ്‌സിനായി സമയം കണ്ടെത്തുകയായിരുന്നു. കൂടെയായിരിക്കുക എന്നതാണ് എന്റെയുള്ളില്‍ തോന്നിയ ഒരു പ്രധാന ചിന്ത. കൂടെയുണ്ടായിരുന്ന യുവജനങ്ങളുടെ പ്രാര്‍ഥനാ രീതികളും ഉപവാസം തുടങ്ങിയ കാര്യങ്ങളോടുള്ള താത്പര്യവും എന്നില്‍ വലിയ ആശ്ചര്യമുളവാക്കുകയും ഹൃദയത്തെസ്പര്‍ശിക്കുകയും ചെയ്തു. വലിയൊരു
ദൈവാനുഭവം ഏതാണെന്ന് ചോദിച്ചാല്‍ഈ യുവജനങ്ങള്‍ക്കൊപ്പം നടക്കാന്‍ എന്നെവിളിച്ചതാണെന്നു ഞാന്‍ പറയും. ഫ്രാന്‍സിസ് പാപ്പയുടെ, യുവജനങ്ങളോടുള്ള സ്‌നേഹവും കരുതലും അവര്‍ക്കു നല്‍കുന്ന ആഹ്വാനങ്ങളും പലപ്പോഴും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്.

ഇടുക്കിയില്‍, ഈസ്റ്റേണ്‍ റീജിയന്‍ കാമ്പസ്പ്രവര്‍ത്തനങ്ങളില്‍ ജീസസ് യൂത്തിലെ യുവജനങ്ങളെ സഹായിക്കാനാണ് എന്നെനിയോഗിച്ചിരുന്നതെങ്കിലും ഒരുപാടു കാര്യങ്ങള്‍ അറിയാനും പഠിക്കാനും എനിക്കും കഴിഞ്ഞിരുന്നു. യുവജനങ്ങളോടൊത്ത് ആയിരിക്കാനും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും മറ്റും ‘വിളിക്കുള്ളിലെ ഒരു വിളി’യായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here