എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഉദയ കോളനിക്ക് ഒരു കഥ പറയാനുണ്ട്. എസ്.ഡി സഭാംഗങ്ങളായ കുറച്ച് സന്യാസിനികളുടെ നേതൃത്വത്തില്‍ കോളനിക്കാര്‍ പുതുജീവിതം തുടങ്ങിയ കഥ. ഭയത്തിന്റെയും അവജ്ഞയുടെയും ഇരുള്‍മറ നീക്കി അവിടത്തെ മനുഷ്യര്‍ തെളിഞ്ഞ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ കഥ.25 വര്‍ഷം മുന്‍പാണ് കുറച്ചു സിസ്റ്റര്‍മാര്‍ മഠത്തിന്റെ ചുവരുകള്‍ക്കു പുറത്തിറങ്ങി ഉദയ കോളനിയിലേക്കു വരുന്നത്. അഗതികളുടെ സഹോദരികള്‍ക്ക് (സിസ്‌റ്റേഴ്‌സ് ഓഫ് ദ് ഡെസ്റ്റിറ്റിയൂട്ട്- എസ്ഡി) അവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞത് ബ്രദര്‍ മാവുരൂസായിരുന്നു. സിസ്റ്റര്‍ റിഡംപ്റ്റയും സിസ്റ്റര്‍ നവീനയുമായിരുന്നു ഇതിനു മുന്നിട്ടിറങ്ങിയത്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കാവസ്ഥയിലായിരുന്ന കോളനിയില്‍ താമസിക്കാനാവില്ലെന്ന് സിസ്റ്റര്‍മാരെ പലരും ഉപദേശിച്ചു. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരുമായി ചങ്ങാത്തം കൂടിയ ക്രിസ്തുവിന്റെ ശിഷ്യര്‍ക്ക് ഈ കോളനിയെ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. ജാതിയോ മതമോ അവിടെ പ്രസക്തമല്ല. അവരുടെ മനോഭാവമെന്തായാലും തങ്ങളെക്കൊണ്ട് ആവുംവിധം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ മദര്‍ അനീഷ അറയ്ക്കല്‍ എസ്.ഡിക്കൊപ്പം സിസ്റ്റര്‍ അഞ്ജലി ജോസ് എസ്.ഡി, സിസ്റ്റര്‍ ജോസല്‍മ എസ്.ഡി എന്നിവരാണ് കോളനിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

Please Login to Read More....

വല്ലി, കോളനി നിവാസി