മാർപാപ്പ വിമർശിക്കപ്പെടുന്നുവോ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാര്‍പാപ്പയുടെ ചില ചെയ്തികളെപ്പറ്റി പലയിടത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതായി കാണുന്നു.വിമര്‍ശനം ഉയര്‍ന്നുവരുന്നത് സഭയ്ക്കുള്ളില്‍ നിന്നുതന്നെയാണ്.ഫ്രാന്‍സിസ് പാപ്പയുടെ കുടിയേറ്റക്കാരോടുള്ള നയം, പെസഹാദിവസം സ്ത്രീകളുടെ കാലുകളും കഴുകാന്‍ അനുമതി കൊടുത്തത്, സ്വവര്‍ഗഭോഗികളോടും ട്രാന്‍സ്ജെന്‍ഡേഴ്‌സിനോടുമുള്ള മനോഭാവം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം തുടങ്ങിയവയൊക്കെ പലവിധത്തിലും വിമര്‍ശിക്കപ്പെട്ടു. അവസാനമായി വത്തിക്കാനില്‍ നടന്ന പാന്‍-ആമസോണ്‍ സിനഡിനോടനുബന്ധിച്ചുള്ള ചില കാര്യങ്ങളാണ് വിമര്‍ശന ഹേതുവായത്. ആമസോണിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടചില സമ്മാനങ്ങള്‍ സ്വീകരിച്ചതുമായിട്ടാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നു വന്നിരിക്കുന്നത്. അവരുടെ സാംസ്‌കാരിക ചിഹ്നങ്ങളില്‍ ചിലത് ഏക ദൈവവിശ്വാസത്തിനു വിരുദ്ധമായതാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. മാര്‍പാപ്പ ഈ സമ്മാനങ്ങള്‍ സ്വീകരിക്കരുതായിരുന്നു, വത്തിക്കാനില്‍ മ്യൂസിയത്തില്‍ പ്രവേശിപ്പിക്കരുതായിരുന്നു എന്നൊക്കെ ചിലര്‍ പറയുന്നു.

Please Login to Read More....

കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, മാധ്യമം...എന്നിങ്ങനെ എല്ലാം ഈ പംക്തിയ്ക്ക് വിഷയമാണ്.ആനുകാലികമായി പങ്കുവയ്ക്കപ്പെടുന്ന ഈ കാര്യങ്ങളെ കെയ്‌റോസ് എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ കോളം വ്യക്തമാക്കുന്നു. പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമായ ശ്രീ. സണ്ണി കോക്കാപ്പിള്ളിലാണ് ഇതിന്റെ ലേഖകന്‍
sunnykokkappillil@gmail.com