ലാസറിനെ ഉയര്‍പ്പിച്ച സുവിശേഷഭാഗം നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്, എന്നിരുന്നാലും അതില്‍ പ്രാധാന്യംഅര്‍ഹിക്കുന്ന ഒരു ചിന്തകൂടെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ പ്രിയ സ്‌നേഹിതന്‍ ദീനമായി കിടക്കുന്നു, മരണത്തിന്റെ ഏകാന്ത നിദ്രയിലേക്ക് അല്പം നിമിഷങ്ങള്‍ കൂടിയേയുള്ളൂ എന്നറിഞ്ഞിട്ടും അറിയാത്ത ഭാവത്തോടെ, സുഖപ്പെടുത്താതെ രണ്ടുദിവസംകൂടി വൈകി എത്തുന്ന ക്രിസ്തു.

ആവശ്യമായ ഘട്ടങ്ങളില്‍ അങ്ങ് എന്റെ വിളി കേള്‍ക്കുന്നില്ലായെങ്കില്‍ പിന്നെ അങ്ങ് എവിടെയാണ്? എന്തുകൊണ്ട് എന്നെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നില്ല? എന്തുകൊണ്ട് ഞാന്‍ ഒരു തളളിക്കളഞ്ഞ കല്ലായിമാറി? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ നിഴലുകള്‍, നമ്മുടെ ഹൃദയങ്ങളിലും ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വന്നുപോകാറില്ലേ?

ഭൂമിയില്‍ പിറവിയെടുത്തപ്പോഴേ ‘ടെട്രാ അമേലിയ’ എന്ന അപൂര്‍വ രോഗം കൊണ്ട് കൈകളുംകാലുകളും മരവിച്ചുപോയ ഒരു യുവാവ് സമൂഹമധ്യേ ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു.നല്ല ഒരു ജോലി അന്വേഷിച്ചിട്ട് ലഭിക്കുന്നില്ല. മാതാപിതാക്കള്‍ക്ക് മുമ്പില്‍ വെറും ഒരു മാംസപിണ്ഡം മാത്രമായി നില്‍ക്കുന്ന അവസ്ഥ. തന്റെ പക്വതയാര്‍ന്ന ജീവിതത്തിലേയ്ക്ക് ചുവടുകള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോളെല്ലാം ഇരുള്‍ നിറഞ്ഞ വഴികള്‍ മാത്രമേ കാണുവാന്‍സാധിക്കുന്നുള്ളൂ. വഴികാട്ടിയാകുവാന്‍ വിളക്കുമരങ്ങള്‍ ഇല്ല. അണയാത്ത കനലുകള്‍പോലെ എരിയുന്ന ഉള്ളവും പുകയാര്‍ന്ന ജീവിതവും. അസ്ത്രങ്ങള്‍ പോലെ വന്നുപതിക്കുന്ന ചോദ്യചിഹ്നങ്ങള്‍.കൂട്ടിനു കൂടെപ്പിറപ്പായിരുന്നവര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയപ്പോള്‍ ഏകാന്തത നിറഞ്ഞ താഴ്‌വരയില്‍ അവന്‍ മാത്രം ബാക്കിയായി.

സൃഷ്ടാവേ, എനിക്ക് എന്തിന് ഈ ജീവിതം തന്നു. നാറ്റം വഹിക്കുന്ന ജീവിതത്തിലേയ്ക്ക് നീ എന്തിന് എന്നെ തള്ളിവിട്ടു. ഞാന്‍ പെട്ടുപോയ കയത്തില്‍ നിന്നും ആര് എന്നെ കരകയറ്റും. എന്നെ സഹായിക്കുവാന്‍ അങ്ങ് എന്തിന് ഇത്ര വൈകുന്നു?

Please Login to Read More....