എല്ലാ സൗഹൃദങ്ങളിലും ദൈവത്തിന്റെകൂടി സാന്നിധ്യം കാണാന്‍ സാധിക്കുന്നു. സൗഹൃദങ്ങള്‍ ദൈവികമാണ്, സൗഹൃദങ്ങള്‍ സമ്പത്താണ്, സൗഹൃദങ്ങള്‍ അനിവാര്യതയാണ്.

‘വിശ്വസ്തനായ സ്‌നേഹിതന്‍, ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന്‍ ഒരു നിധി നേടിയിരിക്കുന്നു” (പ്രഭാ 6:14). ഈ വാക്കുകള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

സൗഹൃദങ്ങള്‍ എന്റെ ജീവിതത്തിലെ പ്രധാന സമ്പാദ്യങ്ങളില്‍ ഒന്നാണ്. അതില്‍ത്തന്നെ ആഴമേറിയ സൗഹൃദങ്ങള്‍ എന്റെ ജീവിതത്തിന്റെ നിലനില്‍പിന്റെയും മുന്നോട്ടു പോക്കിന്റെയും പ്രധാന കാരണങ്ങളാണ്. ചില സൗഹൃദങ്ങള്‍ക്ക് ഞാന്‍ പിന്നിട്ട ആയുസ്സിന്റെയോ, അതിനടുത്തോ ദൈര്‍ഘ്യമുണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. ദൈവം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്ക് അനുവദിച്ച സൗഹൃദങ്ങള്‍ ഏറെതുണയാകുകയും ജീവിതത്തെനിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്തിട്ടുള്ളത് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

സൗഹൃദങ്ങള്‍ രൂപപ്പെടുന്നതിന്റെ കാരണങ്ങളും തലങ്ങളും വ്യത്യസ്തങ്ങള്‍ ആണെങ്കിലും എല്ലാ സൗഹൃദങ്ങളും തിരിച്ചറിയപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും എല്ലാം ഹൃദയങ്ങളിലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ‘എല്ലാ സൗഹൃദങ്ങളും ഹൃദയത്തിന്റെ വ്യാപാരമാണ്.’

എന്റെ സൗഹൃദങ്ങള്‍

1. എനിക്ക് ധൈര്യവും ആവേശവും പകരുന്നവ

സൗഹൃദങ്ങള്‍ എനിക്ക് വലിയ ബലമാണ്. എന്റെ ജീവിതത്തിന്റെ അതിഗൗരവമുള്ള തീരുമാനങ്ങളിലും, നിര്‍ണായക ഘട്ടങ്ങളിലും തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും എനിക്ക് ധൈര്യവും ഊര്‍ജവും പകര്‍ന്നിട്ടുള്ളത് എന്റെ സൗഹൃദങ്ങളാണ്. എന്റെ ചില സുഹൃത്തുക്കളുടെ സാന്നിധ്യംതന്നെ എനിക്ക് എന്തിനും പോന്ന ഒരു ധൈര്യം സാധ്യമാക്കുന്നു.സൗഹൃദങ്ങള്‍ ഇല്ലാത്തതുകൊണ്ടോ സൗഹൃദങ്ങളുടെ ആഴം കുറയുന്നതുകൊണ്ടോ ഒക്കെയാണോ ഇന്ന് പലരും ക്വൊട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കുന്നത് ?

2. എനിക്ക് എന്നെത്തന്നെ കാണാന്‍ സഹായിക്കുന്നു

എന്റെ ജീവിതത്തിന്റെ സാധ്യതകളെയും വൈകല്യങ്ങളെയുംമൊക്കെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചിട്ടുള്ളത് എന്റെ സൗഹൃദങ്ങളാണ്. ആരേക്കാളും നന്നായിട്ട് എന്റെ സ്വഭാവത്തിന്റെ പ്രത്യേകതകളും മറ്റും അറിയാവുന്നത് എന്റെ സുഹൃത്തുക്കള്‍ക്കാണ്. എന്നെ പ്രോത്സാഹിപ്പിക്കാന്‍ എന്നെ തിരുത്താന്‍ അല്‍പംപോലും ലുബ്ധ് കാണിക്കാത്തവരാണ് എന്റെ സുഹൃത്തുക്കളില്‍ ഏറെ പേരും. ‘ചങ്ങാതി നന്നായാല്‍ കണ്ണാടിവേണ്ട’ എന്ന നാടന്‍ പ്രയോഗം തീര്‍ത്തും അര്‍ഥവത്താണ്. സൗഹൃദങ്ങള്‍ കുറയുന്നതുകൊണ്ടല്ലേ, ഇന്ന് സ്വഭാവരൂപീകരണ സാധ്യതകള്‍ ഇല്ലാതാകുന്നതിന്റെ പ്രധാന കാരണം ?

Please Login to Read More....