Spread the love

Q.ഈ നാളുകളില്‍, സമൂഹത്തിലെ ചില ആളുകളുടെയും ഗ്രൂപ്പുകളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഫ്രണ്ട്‌സുമായി ഒരുമിച്ചിരിക്കാനും അടിച്ചുപൊളിച്ചു നടക്കാനുമാണ് കൂടുതല്‍ താത്പര്യം. എന്നാല്‍, പുറത്തേക്കിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. എങ്ങനെയാണിതിനു കഴിയുക.

A.”നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.” നല്ല കാര്യങ്ങള്‍ ചെയ്യണം എന്നുള്ള തോന്നല്‍ പോലും ദൈവത്തില്‍ നിന്നാണ്.കാരണം ചില കാര്യങ്ങള്‍, ഇടപെടലുകള്‍ നമ്മള്‍ ചെയ്താലേ നന്നാവൂ എന്നതാണ് ദൈവത്തിന്റെ ഹിതം. വാടിനിന്ന ഒരു ചെടിക്ക്, മലിനമായ ഒരു പുഴയ്ക്ക്, അവന്റെ, അവളുടെ, അവരുടെ ജീവിതത്തിലേയ്ക്ക് സഹായമായി ദൈവം തന്റെ ‘അദൃശ്യകരം’ കൊടുക്കുന്നത് നിങ്ങളുടെ ‘ദൃശ്യകരം’ വഴിയാണ്. നിങ്ങളുടെ ജീവിതം ഫലവത്താകുന്നത് ഇങ്ങനെയാണ്. മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് നന്മയുടെപുഷ്പങ്ങള്‍ വിരിയിക്കാന്‍ നിങ്ങളിലുണ്ടായ ആത്മാര്‍ഥമായ ആഗ്രഹംതന്നെ അതിന്റെ നല്ലതുടക്കം. സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി പറയുന്ന പതിവു പല്ലവി കേട്ടിട്ടില്ലേ, സ്‌മോള്‍ സ്റ്റെപ് ആയിക്കോട്ടെ സ്റ്റാര്‍ട്ടപ്പ് എന്ന്. അതുകൊണ്ട് എത്ര ചെറിയ കാര്യമാണെങ്കിലും അത് തുടങ്ങുക. കൂട്ടുകാരോടൊപ്പം ഉള്ള അടിച്ചുപൊളികളില്‍ നിന്നുപോലും ചില നന്മയുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായേക്കാം.

Please Login to Read More....

.


Spread the love