തുള്ളിതോരാത്ത മഴയുള്ളരാത്രി. ഒരുമുക്കുവന്‍ മനസ്സില്ലാ മനസ്സോടെ തന്റെ മകനുമായി അന്നത്തെ അന്നത്തിനുള്ളവലയിറക്കുവാന്‍ വള്ളമിറക്കി. പതഞ്ഞുയരുന്ന ഓളപ്പരപ്പുകളോടെ ആ കായല്‍ അവരെ മാടിവിളിച്ചു. കായലിന്റെ മധ്യഭാഗം കണ്ട് വലയിറക്കവേ അയാള്‍ ഭയന്നതുപോലെ സംഭവിച്ചു. ഓളപ്പരപ്പുകള്‍ തോണിയെ കീഴടക്കി. കായലിന്റെ ആഴങ്ങള്‍ അവരെ വിളിച്ചു. ആ പിതാവ് തന്റെ മകന് ഊര്‍ജം നല്‍കി. രണ്ടാളും ഒരുമിച്ച് തീരം ലക്ഷ്യമാക്കി നീന്തി. കൈകാലുകള്‍ കുഴഞ്ഞുതുടങ്ങി. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. ഭവനത്തില്‍ അവരുടെ മടങ്ങിവരവും കാത്തിരിക്കുന്ന അഞ്ചു സ്ത്രീകളുടെ മുഖങ്ങള്‍ ഇരുവരുടെയും കണ്ണുകളിലൂടെ മിന്നിമറഞ്ഞു. ആഴങ്ങളിലേയ്ക്ക് താഴ്ത്തപ്പെടുമെന്നായപ്പോള്‍ അവര്‍ സര്‍വശക്തിയോടെ ഉച്ചത്തില്‍ നിലവിളിച്ചു. കായലിന്റെ മറുകരയില്‍ വല മാടിക്കൊണ്ടിരുന്ന സഹോദരങ്ങള്‍ വഞ്ചികളില്‍ തുഴഞ്ഞെത്തി അവരെ ജീവിതത്തിലേയ്ക്കു കൈ പിടിച്ചുയര്‍ത്തി.

Please Login to Read More....