കേരളത്തിലെ നവീകരണ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ നേതൃത്വ പരിശീലനങ്ങള്‍ക്കിടെ ‘നോര്‍മല്‍ ക്രിസ്തീയ ജീവിതം’ എന്ന തലക്കെട്ടില്‍ ഒരു ക്ലാസ്സ് ഉണ്ടാകുമായിരുന്നു. പ്രശസ്ത ചൈനീസ് എഴുത്തുകാരന്‍ വാച്ച്മന്‍ നീ ആ പേരില്‍ തന്നെ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണോ ആ ശീര്‍ഷകം വന്നത് എന്നറിഞ്ഞുകൂടാ. അല്ലെങ്കില്‍ നവീകരണ ധ്യാനങ്ങള്‍ മാനസിക സമനില തെറ്റിക്കും എന്ന അക്കാലത്തെ ചിലരുടെ ചിന്തയ്ക്ക് ഒരു തിരുത്തായിട്ടായിരുന്നോ? അതും അല്ലെങ്കില്‍ ഏറെ പുതുമയുള്ള ഈ പുത്തന്‍ ആധ്യാത്മികത സാധാരണ ക്രിസ്തീയ ജീവിതം തന്നെയാണ് എന്ന് സ്ഥാപിക്കാന്‍ കൂടെയായിരുന്നോ എന്നും അറിയില്ല.

അതെന്തുമാകട്ടെ, ജീസസ് യൂത്തുമായി ബന്ധപ്പെട്ട ആദ്യകാല കൂട്ടായ്മകളിലെ ചര്‍ച്ചകളില്‍ ഒരു ചിന്ത സാധാരണയായി പൊന്തിവരുമായിരുന്നു. ചുറ്റുപാടും പൊങ്ങച്ചവും പ്രകടനപരതയും വ്യാപകമാകുന്ന ഇക്കാലത്ത് സാധാരണത്വവും ലാളിത്യവും മുറുകെപ്പിടിക്കുന്ന ഒരു ക്രിസ്തീയ ശൈലിക്കാണ് നമ്മുടെ ഇടയില്‍ ഊന്നല്‍ ലഭിക്കേണ്ടത്.മറ്റ് ഏതൊരു യുവാവിനെയും യുവതിയെയുംപോലെ തന്നെയാകണം ജീസസ് യൂത്ത്. പക്ഷേ, മുഖത്തുകാണുന്ന പുഞ്ചിരിയിലും പ്രസരിപ്പിലും ഉള്ളിലെ ചൈതന്യത്തിലും ഏറെ വ്യത്യസ്തരുമാകണം. ഈ സമീപനത്തിനാകണം മുന്നേറ്റത്തില്‍ പ്രത്യേക ഊന്നല്‍.

Please Login to Read More....