അപ്രതീക്ഷിത ദുരന്തം വിതച്ച ഈ പ്രളയകാലത്ത് കനിവിന്റെയും അതിജീവനത്തിന്റെയും അനേക ജീവിത മാതൃകകള്‍ മനുഷ്യനിലെ മനുഷ്യത്വത്തെയും ദൈവികതയെയും, നമുക്കു മുമ്പില്‍ വരച്ചുകാട്ടുകയായിരുന്നു.

‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചരണം നാടിന്റെ ശാപം’ എന്നൊരു മുഖപ്രസംഗം എഴുതാന്‍ ഒരുപ്രശസ്ത ദിനപത്രം ഈ ദിവസങ്ങളൊന്നില്‍ നിര്‍ബന്ധിതമാകത്തക്ക വിധം സാമൂഹ്യ മാധ്യമ ദുരുപയോഗം ഈ ദുരന്ത ദിനങ്ങളിലും ചിലര്‍ തുടര്‍ന്നിരുന്നു. അപ്രതീക്ഷിത ദുരന്തം വിതച്ച ഈ പ്രളയകാലത്ത് കനിവിന്റെയും അതിജീവനത്തിന്റെയും അനേക ജീവിത മാതൃകകള്‍ മനുഷ്യനിലെ മനുഷ്യത്വത്തെയും ദൈവികതയെയും, നമുക്കു മുമ്പില്‍ വരച്ചുകാട്ടുകയായിരുന്നു. കനത്ത മഴമേഘങ്ങള്‍ക്കിടയിലും പ്രത്യാശയുടെ ഇത്തിരിവെട്ടം എങ്ങും പരത്തി മനുഷ്യ മഹത്വത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടവേ, ചില രോഗാതുര ജീവിതങ്ങള്‍ തങ്ങളുടെ വൈകൃതംനിറഞ്ഞ മനസ്സിന്റെ മലിനതകൊണ്ട് പൊതുസമൂഹത്തെ ദ്രോഹിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന വിരോധാഭാസവും കാണപ്പെടുകയുണ്ടായി. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സമര്‍പ്പിത മനസ്സുമായി അനേകര്‍ ദുരന്തമുഖത്ത് രാപകലില്ലാതെ ജോലിയെടുക്കുകയാണ്.ആ കഠിന ദൗത്യങ്ങള്‍ക്കു വിഘാതമുണ്ടാക്കുന്ന രീതിയില്‍ വിനോദ സഞ്ചാരികളുടെ മനസ്സുമായി കാഴ്ച കാണാന്‍ പോകുന്നവരുടെ തിക്കും തിരക്കും രക്ഷാദൗത്യത്തെ ഒരു ഭാഗത്ത് തടസ്സപ്പെടുത്തുകയായിരുന്നു. സകല പരിധിയും ലംഘിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയായി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടാണ് മറുഭാഗത്ത്ചിലര്‍ ദ്രോഹം അഴിച്ചുവിട്ടത്. സുരക്ഷിതമായ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും, എല്ലാ ഡാമുകളും തുറന്നുവിടുമെന്നും, പെട്രോളിനും, ഡീസലിനും കടുത്ത ക്ഷാമം ഉണ്ടാകുമെന്നും തുടങ്ങിയുള്ള വ്യാജ വാര്‍ത്തകള്‍പ്രചരിപ്പിച്ചാണ് ചിലര്‍ പൗരധര്‍മം നിര്‍വഹിച്ചതെങ്കില്‍, മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ പണം തട്ടിയെടുക്കാനുള്ള അവസരമാക്കി ഈ ദുരന്തത്തെ മാറ്റാനായിരുന്നു വേറെ ചിലരുടെ ശ്രമങ്ങള്‍. ഇനി ഇത്തരം കുത്സിത പ്രവൃത്തികള്‍ക്കിടയില്‍ കണ്ട മറ്റൊരു കാഴ്ച ഏത് ജീവകാരുണ്യ ശുശ്രൂഷയിലും എല്ലാം മറന്ന് മറ്റാരേക്കാളും ഒരു മൈല്‍ മുമ്പേ സഞ്ചരിപ്പിക്കുന്ന ക്രൈസ്തവ സഭകളേയും, പുരോഹിതരേയും പരിഹസിക്കാനും, ദുഷിക്കാനുംഅങ്ങനെ കലക്ക വെള്ളത്തില്‍ മീന്‍ പിടിത്തമെന്ന മട്ടില്‍ ഈ അവസരവും ഉപയുക്തമാക്കാനുള്ള ചിലരുടെ വക്രതയായിരുന്നു. ”വെള്ളത്തിനു മീതെ നടന്ന നിന്റെ ദൈവം എവിടെ? വട്ടായിലും വാളമ്‌നാലും എവിടെപ്പോയി… (ബഹു. വട്ടായിലച്ചനേയും, ഡൊമിനിക് അച്ചനേയുമൊക്കെ വിശ്വാസത്തേയും അഭിഷിക്തരേയുമൊക്കെ പരിഹസിച്ച് നിസ്സാരവത്ക്കരിക്കുന്നതിലായിരുന്നു ചില അല്‍പബുദ്ധികളുടെ ശ്രദ്ധ). ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം, എന്ന മട്ടില്‍ ഇത്ര വലിയ അപ്രതീക്ഷിത ദുരന്തത്തിനിടയിലും സഹജീവികളോടു കരുണകാണിക്കുന്നതിനെക്കാള്‍ തിടുക്കം അവരുടെ മതനിരാസത്തെ പ്രചരിപ്പിക്കാനും, സഭാധികാരികളില്‍ നിന്ന് കിട്ടിയ ചില ചില്ലറ മുറിവിന്റെ ചൊരുക്കു തീര്‍ക്കാനൊക്കെയായിരുന്നു. ഈ വലിയ അതിജീവന സമരത്തില്‍കൈയും മെയ്യും മറന്ന് സഹജീവികളെ സഹായിക്കുന്ന അനേകം വോളണ്ടിയര്‍മാരോടൊപ്പം, അനേകം സഭാസ്ഥാപനങ്ങളും സംവിധാനങ്ങളും ഉണര്‍ന്നിരുപ്പുണ്ട്.നുണയുടെ കുടകൊണ്ടൊന്നും മറച്ചുപിടിക്കാനാവില്ലത്. അതിജീവനത്തിനിടയിലും നാം മറക്കാന്‍ പാടില്ലാത്ത ചില ചിന്തകള്‍ ചേര്‍ക്കട്ടെ.

Please Login to Read More....