“ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം എല്ലാദിവസവും ഓണമാണ്. ദിവ്യബലിയില്‍ദിവസവും അവന്‍ ദൈവത്തെ സ്വീകരിക്കുന്നു.ജീവിതത്തില്‍ സമൃദ്ധിയും സൗഹൃദവും ആഹ്ലാദവും സത്യസന്ധതയും വളര്‍ത്തുവാന്‍ഈ ദിവ്യബലി അവനെ സഹായിക്കുന്നു.ക്രിസ്തുവിന്റെ ശരീരം ഇവിടെ വിഭജിക്കപ്പെടുമ്പോള്‍ സഹോദരങ്ങള്‍ക്കുവേണ്ടിഭജിക്കപ്പെടാന്‍ നമ്മളും തയ്യാറാകണം.”

അബ്രഹാം പള്ളിവാതുക്കലച്ചന്റെ ദിവ്യബലിക്കിടയിലുള്ള പ്രസംഗത്തിന്റെ തീക്ഷ്ണതകേള്‍വിക്കാരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതാണ്. ചിന്തോദ്ദീപങ്ങളായ പ്രസംഗങ്ങളും, പ്രവര്‍ത്തന നിരതമായ ജീവിതവുംനിഷ്‌ക്കളങ്കമായ സൗഹൃദവുമാണ് പള്ളിയച്ചനെ വേറിട്ടു നിറുത്തുന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ കാണാനെത്തിയവരോട് ആവശ്യപ്പെട്ടത് ഒരു നിര്‍ധന കുടുംബത്തെ സഹായിക്കുമോയെന്നാണ്. ആര്‍ദ്രതയോടെ വ്യക്തികളെ കേള്‍ക്കുന്നതിനും കരുതലോടെ തുടര്‍ക്ഷേമാന്വേഷണം നടത്തുമ്പോഴും ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങളില്‍ രോഷം അച്ചന്‍ പ്രകടിപ്പിക്കും. സുഹൃത്തുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്വന്തമായി ഉപയോഗിക്കാതെ അര്‍ഹതപ്പെട്ടവര്‍ക്കു കൈമാറി ലളിത ജീവിതം നയിക്കാനാണ് അച്ചന്‍ ഇഷ്ടപ്പെടുന്നത്.

Please Login to Read More....