‘തകര്‍ക്കണം, തളര്‍ത്തണം എന്നലറീടാതെ..വളര്‍ത്തണം, ഉയര്‍ത്തണമെന്നുത്‌ഘോ
ഷിച്ചീടാം..”

കാമ്പസ് മീറ്റില്‍ പങ്കെടുത്തതിന്റെ ആവേശത്തില്‍ ഈ ഈരടികള്‍ ഏറ്റുപാടിയാണ് സിന്ധു, സുമ, മാത്യു,മനോജ്, ജോ, റാണി, സെസല്‍, ജൂലിയോ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മടങ്ങിയത്. ഒരു പുതിയ ചൈതന്യവും ഊര്‍ജവും അവരുടെ ഹൃദയതുടിപ്പുകള്‍ക്കുണ്ടായിരുന്നു. കാമ്പസ് മീറ്റിനുശേഷമുള്ള ആദ്യ പ്രാര്‍ഥനാഗ്രൂപ്പില്‍ അവര്‍ അത് പ്രകടമാക്കി. ”നമ്മുടെ ഗ്രൂപ്പിലുള്ളവരെ
കൂട്ടി നല്ലൊരു മ്യൂസിക് മിനിസ്ട്രി തുടങ്ങണം”. റാണി ആ കാര്യങ്ങള്‍ക്കായി ഉത്തരവാദിത്വം എടുത്തു. തോമസ് ചേട്ടന്റെ (നവജീവന്‍) കൂടെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തുന്നതിന് മനോജിന്റെയും മാത്യുവിന്റെയും നേതൃത്വത്തില്‍ ടീം രൂപീകരിക്കപ്പെട്ടു. അടുത്തുള്ളകാമ്പസുകളിലെ യുവജന നവീകരണ
പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ ജോയും, ജൂലിയോയും തയ്യാറായി. സമീപപ്രദേശങ്ങളിലുള്ള ഇടവകകളിലെ യുവജനപ്രവര്‍ത്തനങ്ങള്‍ക്ക് സെസലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. ”അമ്മയുടെ ഉദരത്തില്‍ വച്ചു കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനാണ് ദൈവം പ്രചോദിപ്പിക്കുന്നത്.” സിന്ധുവും സുമയും തങ്ങളുടെ താത്പര്യം അറിയിച്ചു. വിവിധ കലാലയങ്ങളില്‍ ജീവനുവേണ്ടി
പൊരുതാന്‍ ചെറുപ്പക്കാര്‍ തയ്യാറായി വരുന്ന സമയമായിരുന്നു അത്. കേരളത്തിലെ കലാലയങ്ങളില്‍, ജീവനുവേണ്ടി നിലകൊള്ളാന്‍ തയ്യാറായ ചെറുപ്പക്കാരെ ഏകോപിപ്പിക്കുവാനുള്ള ദൗത്യം, സിന്ധുവിനെ കേരള ജീസസ് യൂത്ത് നേതൃത്വം ഏല്‍പ്പിച്ചു. കേരളസഭയും, സമൂഹവും പിന്നീട് ഏറ്റെടുത്ത പ്രോലൈഫ് മിനിസ്ട്രിയുടെ ഉത്ഭവം അവിടെയായിരുന്നു.കാമ്പസിന്റെ ഊര്‍ജസ്വലതയില്‍ പിറവികൊണ്ട ഒരു ശുശ്രൂഷാരംഗം.

രാഷ്ട്ര നിര്‍മാണത്തിന് അവശ്യം വേണ്ടപ്രധാന വിഭവമാണ് മനുഷ്യന്‍. മനുഷ്യന്റെ
രൂപീകരണം ശരിയായ രീതിയില്‍ നടന്നാല്‍മാത്രമേ രാഷ്ട്രപുരോഗതി സാധ്യമാകൂ.
ഇന്നത്തെ കലാലയ അന്തരീക്ഷങ്ങളില്‍ തങ്ങള്‍ക്കാവുന്ന വിധത്തില്‍ രാഷ്ട്ര നിര്‍മിതിയില്‍ പങ്കുചേരാന്‍ ഓരോ വിദ്യാര്‍ഥിക്കും ഉത്തരവാദിത്വമുണ്ട്. മൂല്യബോധവും രാഷ്ട്രബോധവും ദൈവവിശ്വാസവും സ്വത്വബോധവും വളര്‍ത്തുവാനുള്ള ഇടങ്ങളാകണം നമ്മുടെ കലാലയങ്ങള്‍.വര്‍ഷങ്ങള്‍ക്കുമുമ്പ് പഠനത്തോടൊപ്പം
പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രാര്‍ഥനാ ഗ്രൂപ്പംഗങ്ങള്‍ഇന്നും അവരുടെ പ്രയത്‌നം തുടരുകയാണ്.  ആറുമക്കള്‍ക്കു സിസേറിയന്‍ വഴിജന്മംനല്‍കിയ ഡോ. സുമ, ഒമ്പതുകുഞ്ഞുങ്ങളുടെ പിതാവായ ഡോ. മനോജ്, സര്‍ക്കാര്‍ സര്‍വീസിലും അലിവോടെ, തീക്ഷ്ണതയോടെ സേവനം ചെയ്യുന്ന ഡോ. ജൂലിയോ,ഡോ. ജോ, വൈദികനാകാന്‍ തീരുമാനിച്ച
ഡോ. മാത്യു, കാന്‍സര്‍ ചികിത്സയില്‍ ലഭിച്ചഉന്നതമായ ബിരുദങ്ങള്‍ പാവപ്പെട്ട രോഗികളുടെ ഉന്നമനത്തിനയി മാറ്റിവച്ച ഡോ.സെസല്‍, മുഴുവന്‍ സമയവും ചെറുപ്പക്കാരുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടണ്ടി സമയം ചെലവഴിക്കാന്‍ ജോലി ഉപേക്ഷിച്ച ഡോ.സിന്ധു എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്.

”യുവാവ് തന്റെ മാര്‍ഗം എങ്ങിനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട്” (സങ്കീ 119:9).

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com