ഒറ്റുകൊടുക്കപ്പെട്ട രാത്രിയില്‍ ഓര്‍ക്കാന്‍ !
പൗരോഹിത്യവും, ക്രിസ്തീയ വിശ്വാസവുമൊക്കെ വളരെഅധികമായി പരിഹസിക്കപ്പെടുന്ന ഒരു കാലമാണ്. ഇവിടെ ക്രിസ്തുവിന്റെ ജീവിത മാതൃക, ജീവിച്ചു കാണിക്കാന്നമുക്കായെങ്കില് എത്ര നന്നായേനേ.
‘ലോകം ഇന്ന് സുവിശേഷ പ്രഘോഷകരെ ശ്രവിക്കുന്നില്ല. ഏതെങ്കിലും സുവിശേഷപ്രഘോഷകരെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അവര്‍ ‘സാക്ഷി’കളായതുകൊണ്ടാണ്”
നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നന്നായി മനസ്സിലാക്കിയ ഒരാളുടെ നിരീക്ഷണമാണിത്. വിശുദ്ധനായജോണ് പോള്‍ രണ്ടാമന് പാപ്പയുടെവാക്കുകള്ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഈയടുത്ത നാളുകളില്‍ ഡോക്ടറേറ്റൊക്കെയുള്ള
ഒരു വന്ദ്യപുരോഹിതന് വിദേശ രാജ്യത്തെതന്റെ പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച് ഇങ്ങനെയാണ് വിലയിരുത്തിയത്: ”…ആദ്യം അവര്‍ നിരീക്ഷിക്കും…, നിങ്ങള്‍ ഇതൊക്കെ പഠിച്ചിട്ടുണ്ട് ശരിതന്നെ, എന്നാല്‍ പഠിച്ചത് ജീവിക്കുന്നുണ്ടോ? നമ്മുടെ ജീവിതം തിരുവചനത്തിനനുസരിച്ചുള്ള ഒന്നാണെങ്കില് അവര്‍ നന്നായി സ്നേഹിക്കുന്നു, ആദരിക്കുന്നു. നമ്മുടെ ജീവിതമാണ്, വാക്കുകളല്ല സംസാരിക്കുന്നത്”
തിരുവചനം പറയുന്നതും സാക്ഷ്യമാകണമെന്നുതന്നെയാണ്. ”ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലുംഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍
എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”
(അപ്പ പ്രവ -1:8).