1978-79 കാലയളവില്‍ ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയി. ഞങ്ങളുടെ പ്രാര്‍ഥനാ സമൂഹത്തിന്റെ നല്ല വളര്‍ച്ചയുടെ കാലമായിരുന്നു അത്. പക്ഷേ, കോര്‍ഗ്രൂപ്പില്‍ ഞങ്ങള്‍ മിക്കവാറും തര്‍ക്കവും വഴക്കും ഒക്കെയായിരുന്നു. ഞങ്ങളില്‍ ചിലരുടെ വലിയ താത്പര്യം ഗ്രൂപ്പിനെ ഒരു സ്‌നേഹസമൂഹമായി വളര്‍ത്താനായിരുന്നു. പക്ഷേ, ഗ്രൂപ്പിലെതന്നെ മറ്റു ചിലര്‍ക്ക് ആ പല നിര്‍ദേശങ്ങളും ബാലിശമായി തോന്നി. ധ്യാനങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമായി ഇവര്‍ എപ്പോഴും കൂട്ടായ്മയില്‍ നിന്ന് അകന്നു നില്‍ക്കുന്നത് ആദ്യത്തെ കൂട്ടര്‍ക്ക് ഏറെ വിഷമമായിരുന്നു. ഇതിന്റെയെല്ലാം ഫലമോ തുടര്‍ച്ചയായുള്ള കുറ്റപ്പെടുത്തലുകളും തര്‍ക്കങ്ങളും.

അന്നത്തെ കരിസ്മാറ്റിക് ദേശീയ ചെയര്‍മാനോടൊത്തുള്ള ഒരു സംഭാഷണ വേള ഏറെ സഹായകമായി. ഞങ്ങളെ ശ്രവിച്ചതിനുശേഷം ഈ സംഘര്‍ഷങ്ങളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങാന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു. രണ്ടു കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടലാണ് ഞങ്ങള്‍ നടത്തുന്നത്. ഞങ്ങളില്‍ കുറച്ചുപേര്‍ ഹൃദയൈക്യവും പരസ്പര പരിഗണനയുമുള്ള ഒരു സ്‌നേഹക്കൂട്ടായ്മ ഏറെ ആഗ്രഹിച്ച് അത് വളര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കോര്‍ ഗ്രൂപ്പിലെ മറ്റു കുറച്ചുപേര്‍ സുവിശേഷ തീക്ഷ്ണത ഉള്ളിലേറ്റി അതിനായി പരക്കം പായുന്നു. വളരെ പ്രാധാനപ്പെട്ട രണ്ടു ക്രിസ്തീയ ദര്‍ശനങ്ങള്‍ സമാന്തരമായി നിങ്ങളെ നയിക്കുന്നു, അങ്ങനെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നു.

Please Login to Read More....