എന്റെ സന്തോഷം പോലെ അവന്റെസന്തോഷവും എനിക്ക് അനുഭവവേദ്യമാകുമ്പോള്‍, ഞാനുംപണിയുകയാണ് എന്റെ ക്യാമ്പസില്‍ ഒരു കൊച്ചു സ്വര്‍ഗം.അവിടെയാണ് ക്രിസ്തു ജന്മമെടുക്കുന്നതും അവന്റെ സ്‌നേഹം പരിപോഷിപ്പിക്കപ്പെടുന്നതും.

ക്യാമ്പസ്!
ജീവിതത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍ എണ്ണിയെടുത്താല്‍ അതിലേറ്റവും കൂടുതല്‍ ക്യാമ്പസ് ജീവിതത്തില്‍നിന്നുമാകും. സൗഹൃദം എന്ന മായാവലയത്തിലേയ്ക്ക് നാം കൂടുതല്‍ ആഴ്ന്നിറങ്ങുന്ന സ്ഥലം. ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാനാണെന്ന തോന്നലില്‍ നിന്നുരുത്തിരിയുന്നധൈര്യം ആവോളം ലഭിക്കുന്ന സ്ഥലം ക്യാമ്പസ്! അതൊരു കൊച്ചു സ്വര്‍ഗമാണ്.

ഇത് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ക്യാമ്പസ്ജീവിതത്തെപ്പറ്റിയുള്ള അവലോകനം. എന്നാല്‍ നാം ഒരിക്കലും ശരാശരിയല്ല. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും അനുഗ്രഹീതമായ വംശവുമാണ്. നമുക്കുവേണ്ടികൂടി ഉള്ളതാണീ ആനന്ദം! ആത്മാവിലുള്ള ആനന്ദമാണത്.

അന്യന്റെ സന്തോഷങ്ങളില്‍ നിറഞ്ഞ മനസ്സോടെ ഞാന്‍ പങ്കുചേരുമ്പോള്‍, അവന്റെഉയര്‍ച്ചകളില്‍ ഞാനഭിമാനിക്കുമ്പോള്‍, അവന്റെ സന്തോഷവും എനിക്ക് അനുഭവ ദ്യമാകുമ്പോള്‍, ഞാനും പണിയുകയാണ് എന്റെ ക്യാമ്പസില്‍ ഒരു കൊച്ചു സ്വര്‍ഗം. അവിടെയാണ് ക്രിസ്തു ജന്മമെടുക്കുന്നതും അവന്റെ സ്‌നേഹം പരിപോഷിപ്പിക്കപ്പെടുന്നതും.

Please Login to Read More....