തോളത്തുതട്ടി, മുഖത്തുനോക്കിയൊന്നു പുഞ്ചിരിച്ച്, പിന്നെ ചേര്‍ത്തുപിടിച്ച് സാരമില്ലെന്നു പറയാനും ആരൊക്കെയോ ഉണ്ട് നമുക്കുചുറ്റും.

ജീവിതം എത്ര മനോഹരമാണെന്നു മനസ്സിലാക്കുന്നത് സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴുമാണെന്ന്തോന്നിയിട്ടുണ്ട്. എന്നാല്‍ സ്വാര്‍ഥം അന്വേഷിക്കാത്ത, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത,അസൂയപ്പെടാത്ത, വിദ്വേഷംവച്ചു പുലര്‍ത്താത്ത സ്‌നേഹം, തികച്ചും ഒരു ഉട്ടോപ്യന്‍ആശയമായിരുന്നു, യേശുവിനെ അറിയുന്നതുവരെ. അറിഞ്ഞനാള്‍ മുതല്‍ മനസ്സിലായി,ലോകം കണ്ടതില്‍വച്ചേറ്റവും വലിയ വിപ്ലവകരമായ സ്‌നേഹവും അതുതന്നെയായിരുന്നുവെന്ന്.

മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഞാനിപ്പോഴും ഓര്‍ക്കുന്നു, ആ ഒമ്പതാം ക്ലാസ്സുകാരന്റെ മുഖവും മുഖത്തെ ഭാവമാറ്റങ്ങളും.തിരുഹൃദയ കലാലയത്തില്‍ ജീസസ് യൂത്തിന്റെ ഭാഗമായിരുന്ന, അനുഗ്രഹിക്കപ്പെട്ട കാലത്തിന്റെ ഒരോര്‍മ പങ്കുവയ്ക്കണമെന്നുതോന്നി.

ജീസസ് യൂത്തിന്റെ ജീവിതശൈലിയില്‍നിന്ന് ഉള്‍ക്കൊണ്ട ചില നന്മപ്രവൃത്തികളുടെപ്രകടനഫലമായി തുടങ്ങിയതാണ്, ഒമ്പതാം തരത്തില്‍ തോറ്റുപോയ 32 പേര്‍ക്കുവേണ്ടിതുടങ്ങിവച്ച സൗജന്യ ട്യൂഷന്‍. കോളേജുകഴിഞ്ഞുള്ള ഒരു മണിക്കൂര്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി മാറ്റിവയ്ക്കുവാന്‍ ഒത്തിരിപ്പേരെ ഈ സംരംഭം സഹായിച്ചു. അങ്ങനെയുള്ള ഒരു ട്യൂഷന്‍ ദിനത്തില്‍, മീറ്റിംഗിന്റെ ഭാഗമായി കുട്ടികളുടെ അടുത്തേയ്ക്ക് ചെന്നിരുന്നു. അവരോടൊപ്പം കുറച്ചു സമയം പങ്കിടാം എന്ന ആശയത്തില്‍ എല്ലാവരും സന്തോഷത്തോടെ പങ്കുകൊണ്ടു.

കുസൃതികളും വിടര്‍ന്ന ചിരിയുമായിരുന്നഅവന്‍, എന്റെ പ്രത്യേകതരം ഡ്രെസ്സിംഗ് ശൈലിയെ കളിയാക്കിച്ചിരിച്ചുകൊണ്ടിരുന്നു. ഞാനും ചിരിയോടെ അതില്‍ പങ്കുചേര്‍ന്നു. തുടര്‍ന്നുള്ള കുശലാന്വേഷണത്തില്‍, വീടിനെപ്പറ്റി കൂട്ടത്തിലൊരാള്‍ ഒന്നുചോദിക്കുകയുണ്ടായി. പ്രകൃതിയില്‍ ഞൊടിയിടകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍ പോലെ ആ കുട്ടിയുടെ മുഖത്തും ഞാനൊരു മാറ്റം കണ്ടു. എന്നാല്‍ അത്ഭുതത്തേക്കാളേറെ വേദനയാണ് ആ മുഖത്തുവിരിഞ്ഞ വികാരം. അവന്റെ മുഖം ചുളിഞ്ഞു. ദു:ഖത്തില്‍ മങ്ങി, പെട്ടെന്നൊരു പൊട്ടിക്കരച്ചിലായി മാറി. ഒരു പൊട്ടിച്ചിരിയില്‍ നിന്നും പൊട്ടിക്കരച്ചിലിലേക്കുള്ള ദൂരം അത്രമേല്‍ ചെറുതാകാമെന്നു ഞാനറിഞ്ഞ നിമിഷങ്ങള്‍.

Please Login to Read More....