പ്രിയ ചേച്ചീ,
കോളേജില്‍ ടീച്ചേഴ്‌സ് കുട്ടികളെ ശ്രദ്ധിക്കുന്നത് സെലക്ടീവായിട്ടാണ് (നന്നായി പഠിക്കുന്നവരെയും കഴിവുള്ളവരെയും) എല്ലാവരെയും ഒരേപോലെയല്ല. ഇതു ഞങ്ങള്‍ക്കു ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ച് ചേച്ചിക്കെന്താണ് പറയാനുള്ളത്?

അതുല്യമായ ശ്രദ്ധ ഒരാള്‍ ഒരു സമൂഹത്തിലുള്ള എല്ലാവര്‍ക്കും നല്‍കുക അല്പം വിഷമം പിടിച്ച കാര്യംആണ്. പേഴ്‌സണല്‍ അറ്റെന്‍ഷന്‍, സൈക്കോളജി ഓഫ് ദ സ്റ്റുഡന്‍സ് എന്നൊക്കെ ടീച്ചേഴ്‌സ്, ട്രെയിനിംഗുകളില്‍ പഠിക്കുന്നുണ്ടെങ്കിലും ഇത് സാധ്യമാകാന്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മതാപിതാക്കളുടെയും കൂട്ടായ പരിശ്രമം വേണമെന്ന്പഠനങ്ങള്‍ പറയുന്നു. ഒന്നാമതായി അധ്യാപകരുടെ ശ്രദ്ധ കഴിവുള്ളവരെ, പഠനത്തില്‍ മികവ് ഉള്ളവരെ മാത്രമാണെന്നുള്ള തെറ്റായധാരണമാറ്റുക. എന്നെ പരിഗണിക്കുന്നില്ലഎന്നത് എന്റെ വെറുമൊരുചിന്തയാണോയെന്ന്പരിശോധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അധ്യാപകരോട് ഇതിനെക്കുറിച്ച് എളിമയോടെതുറന്നു സംസാരിക്കുക. ഒരുപക്ഷേ അവര്‍ക്കത് വലിയസഹായകമാകും. നിങ്ങള്‍ക്കും.

സ്മാര്‍ട്ട് ടീച്ചേഴ്‌സ്, എന്ന ആശയം പോലെതന്നെ പ്രധാനപ്പെട്ടതാണ് സ്മാര്‍ട്ട് സ്റ്റുഡന്‍സ്, സ്മാര്‍ട്ട് ലേണിംഗ് എന്നൊക്കെ പറയുന്നത്.ഒരു സ്മാര്‍ട്ട് സ്റ്റുഡന്റിന് അധ്യാപകരുടെ ശ്രദ്ധ ഇഫക്ടീവായിനേടാന്‍ കഴിയും. എന്നുവച്ചാല്‍ കുറെ ‘ലൊട്ടുലൊടുക്കു’ വിദ്യ കാട്ടി
മായാജാലം കാട്ടാനല്ല പറയുന്നത്. ഉചിതമായമാര്‍ഗവും ലക്ഷ്യവും വേണമെന്ന് ചുരുക്കം. സ്മാര്‍ട്ട് സ്റ്റുഡൻറ്സ് ആകാനുള്ള കുറച്ചു വഴികള്‍ ചുവടെ കൊടുക്കുന്നു.

Please Login to Read More....