എന്തൊക്കെ വാഗ്ദാനങ്ങളാണ്! മികച്ച വിദ്യാഭ്യാസം, അഭ്യസ്ത വിദ്യരായ അധ്യാപകരുടെ ക്ലാസ്സുകള്‍, മികച്ച ലൈബ്രറി, വിശാലമായ ക്യാമ്പസ്, തുറവിയുള്ള ചങ്ങാതിക്കൂട്ടത്തിന്റെ മേച്ചില്‍പ്പുറം, കുറഞ്ഞ ഫീസ്, കോളേജ് അന്തരീക്ഷത്തെക്കുറിച്ച് വാചാലരാകുന്നവര്‍ നിരത്തുന്ന മേന്മയുടെ പട്ടികയിലെ ചിലത് ഇതൊക്കെയാണ്. മനസ്സില്‍ തെളിയുന്ന ഏതുതരം ആശയങ്ങളും തളിര്‍ക്കാനും പൂവിടാനുമുള്ള എല്ലാ സാധ്യതകളും കലാലയ പരിസരത്തിനുണ്ട്. വാര്‍ത്തകളില്‍ ചോരവീണ കാമ്പസുകള്‍ ലീഡ് സ്റ്റോറികളാകുന്നു. യൗവനത്തിളപ്പ് എഡിറ്റോറിയലുകളാകുന്നു... സ്‌നേഹരാഷ്ട്രീയത്തിന്റെ വാതിലുകള്‍ പണിയുന്ന കുഞ്ഞു 'മനുഷ്യ ബോംബുകള്‍' ഇവിടെ ഉണ്ടെന്നു അറിയാവുന്നവര്‍ ചുരുക്കം. മുപ്പത്തി മൂന്നുകാരന്‍ നസ്രായന്റെ ചോരയില്‍നിന്ന് ആവേശം ഉള്‍കൊണ്ടവര്‍ നമ്മുടെ കാമ്പസുകളെ ഐക്യത്തിന്റെ കോട്ടയ്ക്കുള്ളില്‍ താങ്ങി നിറു ത്തുന്നത് കണ്ടില്ലെന്നു നടിക്കരുത്. കാമ്പസുകളില്‍ തുടര്‍സംഭവങ്ങളാകുന്നതും വാര്‍ത്താപ്രാധാന്യം കിട്ടാനിടയില്ലാത്തതുമായ ചില നന്മകള്‍ ക്യാമ്പസ് മിനിസ്ട്രി ലീഡേഴ്‌സ് പങ്കുവയ്ക്കുന്നു.

അസൈന്‍മെന്റിന്റെ ഇടവേളകളുടെ ഗ്രെയ്‌സ്‌

ഇന്റര്‍വെല്‍ സമയത്ത് അസൈന്‍മെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് റോബര്‍ട്ട് അടുത്തേയ്ക്ക് വരുന്നത്. ഒരുമിച്ചാണ് പഠിക്കുന്നതെങ്കിലും ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കാറില്ല. അവന്‍ അല്പനേരം അടുത്തിരുന്നശേഷം പതിയെ അവന്റെ വീട്ടിലെ സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി. അപ്പനും അമ്മയും ഒരു അനിയത്തിയും അടങ്ങുന്ന ഒരു സാധാരണ തമിഴ് കുടുംബത്തില്‍ നിന്നു ആണ് റോബര്‍ട്ട് വരുന്നത്. നല്ല രീതിയില്‍ മുമ്പോട്ടു പോയിരുന്ന അവരുടെ കുടുംബത്തില്‍ വളരെ പെട്ടെന്ന് ദാരിദ്ര്യം അനുഭവിക്കാന്‍ തുടങ്ങി. ദിവസം തോറും ദാരിദ്ര്യം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല. എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് അവന്‍ എന്നോട് ഇതെല്ലാം വന്ന് ഷെയര്‍ ചെയ്യുന്നത്. മനസ്സിലേയ്ക്ക് കടന്നുവന്ന ദൈവവചനം ജോഷ്വാ 3:5 ആയിരുന്നു. ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”. അറിയാവുന്ന തമിഴ് വച്ചുകൊണ്ട് ഞാന്‍ അത് പറഞ്ഞൊപ്പിച്ചു. കൂടെ എന്റെ ദൈവാനുഭവങ്ങളും പറഞ്ഞു. ഉടനെതന്നെ അവന്‍ അവന്റെ ഫോണില്‍ നിന്നും പല ചിത്രങ്ങളും വീഡിയോയും എല്ലാം ഡിലീറ്റ് ചെയ്തു. എന്നിട്ടവന്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു. നിന്റെ ജീവിതത്തില്‍ ദൈവം ഇടപെട്ടതുപോലെ എന്റെജീവിതത്തിലും സംഭവിക്കുമോ എന്ന്. ഈശോമറ്റൊന്നും കേട്ടില്ലെങ്കില്‍ പോലും ഇത് കേട്ടിട്ടുണ്ടെന്നു പിന്നീടെനിക്കും മനസ്സിലായി.കാരണം എണ്ണിയാല്‍ തീരാത്തത്രയും അത്ഭുതങ്ങളാണ് പിന്നീടുള്ള നാളുകളില്‍ അവനിലൂടെ സംഭവിച്ചത്. അവന്റെയും കുടുംബത്തിന്റെയും സാമ്പത്തിക മേഖലയില്‍ വളരെ പെട്ടെന്നുതന്നെ ദൈവം ഇടപെട്ടു.

Please Login to Read More....

പ്രദീപ് തോമസ് ,തിരുവനന്തപുരം