എനിക്കൊന്നിനും കുറവില്ല

സ്വന്തക്കാരും മക്കളുടെ സുഹൃത്തുക്കളും ഒക്കെയായി നിരന്തരം വീട്ടില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. സുഖാന്വേഷണവും സ്‌നേഹവും കരുതലും ആവോളം നല്‍കിക്കൊണ്ട്.

പെട്ടന്നാണ് ശരീരത്തിന് തളര്‍ച്ച വന്നത്. എങ്കിലും അദ്ദേഹം ചികിത്സയും മരുന്നുകളുമായുംനാളുകള്‍ കഴിച്ചുകൂട്ടി. പക്ഷേ, ശരീരം നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുന്നു. നടക്കാന്‍ വയ്യാത്ത അവസ്ഥയിലായി. ഭര്‍ത്താവ് ഈ അവസ്ഥയില്‍ ആകുമ്പോഴും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും എനിക്ക് താങ്ങായത് നിത്യേനയുള്ള എന്റെ വിശുദ്ധ ബലിയര്‍പ്പണമായിരുന്നു.

മക്കള്‍ രണ്ടുപേരും പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഞാന്‍ജോലിക്കും പോകുന്നുണ്ട്. മക്കളെ പഠിക്കാന്‍ പറഞ്ഞയച്ചതിനു ശേഷം വീട്ടിലുള്ള ഭര്‍ത്താവിന്റെയും അപ്പന്റെയും അമ്മയുടെയും കാര്യങ്ങള്‍ ഒരുക്കിയിട്ടു വേണം എനിക്ക് ജോലിക്ക് പോകാന്‍. പതിവായുള്ള ഒരഭ്യാസം.എല്ലാം ദൈവകൃപയാല്‍ നടക്കുന്നുവെന്ന ആശ്വാസവും.

ഭര്‍ത്താവിന് രോഗം കൂടുതലായി. കീമോതെറാപ്പി കഴിഞ്ഞുള്ള കുറേ നാളുകള്‍ക്ക് ശേഷം ശരീരം തളര്‍ന്നു കിടപ്പിലായി. പിന്നെ, ആരെയും കാത്തുനില്‍ക്കാതെ അദ്ദേഹം ഞങ്ങളെ വിട്ടു യാത്രയായി. ദൈവത്തിലുള്ള പൂര്‍ണ ആശ്രയത്തിലായിരുന്നു പിന്നീട് ഞങ്ങള്‍. മകന്‍ നഷ്ടപ്പെട്ടു ദു:ഖിക്കുന്ന അപ്പനെയും അമ്മയെയും നോക്കണം. സങ്കടങ്ങളൊക്കെ പ്രാര്‍ഥനയില്‍ ഒളിപ്പിച്ച് ഞാന്‍ മുന്നോട്ട് നീങ്ങി.നാളുകള്‍ക്കു ശേഷം അപ്പനും മകന്റെ അടുത്തേക്ക് യാത്രയായി. വൈകാതെ അമ്മയും.

Please Login to Read More....

സന്തോഷ് അഗസ്റ്റിന്‍, വടുതല