നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ വല്യപ്പനും വല്യമ്മയും അവിടത്തെ മാതാവിന്റെ മാതാപിതാക്കളും ആകാനുള്ള അവര്‍ണനീയമായ മഹത്വമാണ് ദൈവം ഇവര്‍ക്ക് നല്‍കിയത്. ദീര്‍ഘനാള്‍കുഞ്ഞുങ്ങളില്ലാത്തതിനാല്‍ സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി. അവിടത്തെ യുവപുരോഹിതന്‍ അവരുടെ വന്ധ്യതയെ പരിഹസിച്ചു ചൊടിപ്പിച്ചു. വളരെയേറെ വേദനയോടെ യൊവാക്കിം ദൈവത്തോടുപറഞ്ഞു: ”അങ്ങയുടെ അഭീഷ്ടമനുസരിച്ച് ഈ നാണക്കേട് ഞാന്‍ സഹിക്കാം. അങ്ങയുടെ കൃപയ്ക്ക് ഈ ദാസന്‍ അയോഗ്യനെങ്കില്‍ എന്റെ എളിയ ഭാര്യ അന്നയുടെ യാചനകളെ അങ്ങു ചെവിക്കൊണ്ടാലും. എങ്കിലും എന്റെ ഇഷ്ടമല്ല, സകലതിലും അവിടത്തെ അഭീഷ്ടം നിറവേറട്ടെ.” യൊവാക്കിമിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, സ്വര്‍ഗത്തിനും ഭൂമിക്കും ആനന്ദദായകമായ ഒരു പുത്രിയെ ഭാര്യ അന്ന പ്രസവിക്കുമെന്ന് ഉറപ്പു കൊടുത്തു. ഈ സമയം പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന അന്നയ്ക്കും ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട് മിശിഹായുടെ മാതാവ് നിന്നില്‍ ജനിക്കുമെന്നും ഇതാരോടും പറയരുതെന്നും പറഞ്ഞു.

Please Login to Read More....