തിടുക്കം കൂട്ടുന്നവനു തെറ്റു പറ്റുന്നുവെന്ന് വി.ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ചിന്തിക്കാനും കാത്തിരിക്കാനും ഉപവസിക്കാനുമൊക്കെയാകുന്നത് കഴിവുകളായി കണക്കാക്കാന്‍ കഴിഞ്ഞാല്‍...

Spread the love

അയാള്‍ ഒരു ഹോട്ടലുടമയായിരുന്നെങ്കിലും, വ്യത്യസ്തമായ ഒരു ആത്മീയ അന്വേഷണത്തിന്റെ വിത്ത് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഗുരുവിനെത്തേടി അയാള്‍ അലഞ്ഞു നടന്നില്ല, പകരം എന്നെങ്കിലും ഗുരു തന്നെത്തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭോജനശാലയില്‍ എത്തുന്ന ഓരോരുത്തരേയും അയാള്‍ ധ്യാനപൂര്‍വം നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ദരിദ്രനായൊരു മനുഷ്യന്‍ അവിടെയെത്തി. അയാള്‍ ഒരു കോപ്പ ചായ ഓര്‍ഡര്‍ ചെയ്തു. ചായക്കോപ്പയുമായി വെയ്റ്റര്‍ എത്തിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് ആ പരിചാരകനെ വണങ്ങി. ഇരുകരങ്ങളുംകൊണ്ട് ഭവ്യതയോടെ ചായക്കപ്പ് ഏറ്റുവാങ്ങി. പിന്നെ കൃതജ്ഞതയോടും വാത്സ്യലത്തോടുംകൂടെ ഒരു ധ്യാനത്തിലെന്നപ്പോലെ കോപ്പ നെഞ്ചോടു ചേര്‍ത്തുപിടിച്ച് പരിസരത്തെ മറന്ന് ചായ മൊത്തിക്കുടിച്ചു. തന്റെ ക്യാബിനറ്റ് വാതിലുകള്‍ തള്ളിത്തുറന്ന് പുറത്തുകടന്ന് റസ്റ്റോറന്റ് ഉടമ ഉറക്കെ വിളിച്ചു പറഞ്ഞു: ഇതാണെന്റെ ഗുരു,ഒരു കോപ്പ ചായ പോലും കൃതജ്ഞതയോടും വാത്സല്യത്തോടും ധ്യാനപൂര്‍വം പാനം ചെയ്യുന്നൊരാള്‍. ജീവിതത്തോട് അങ്ങനെയെങ്കില്‍ ഇയാള്‍ക്ക് എത്രയോ മടങ്ങ് നന്ദിയും വാത്സല്യവും ധ്യാനവും ഉണ്ടാകണം. ദരിദ്രനായ ആ മനുഷ്യനെ അനുധാവനം ചെയ്ത് അദ്ദേഹം ആ ഹോട്ടലിനു വെളിയിലേക്കിറങ്ങി.

ഉപരിപ്ലവതകളില്‍ (Superficiality) കുരുങ്ങിപ്പോവുക എന്നൊരു ദുര്യോഗമാണെന്ന് തോന്നുന്നു നമ്മുടെ കാലഘട്ടത്തിന്റെ ഒരു മാരക പീഢ. ആഴമുള്ള ജീവിതങ്ങള്‍ ഇല്ലാതാവുകയും കുറെ പൊള്ളത്തരങ്ങളെ വല്ലാതെ നമ്മള്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.(100 കോടിയൊക്കെ വാരുന്ന നമ്മുടെ ഹിറ്റ് സിനിമകള്‍ ശ്രദ്ധിച്ചാലറിയാം, യഥാര്‍ഥത്തില്‍ അവ സമൂഹത്തിന് നല്‍കുന്ന സന്ദശമെന്താണ് സര്‍?) മുകളിലുദ്ധരിച്ച കഥയുടെ പുനര്‍ വായന ആവശ്യമായി വരുന്നത് അങ്ങനെയാണ്. ഒരു കപ്പ് ചായ പോലും വലിയ കൃതജ്ഞതയോടും ധ്യാനത്തോടും കൂടെ പാനം ചെയ്യുക എന്നത് അര്‍ഥമാക്കുന്നതെന്താണ്? അങ്ങനെയെങ്കില്‍ ഒരുവന്‍ ജീവിതത്തെ, അതിന്റെ ഓരോ ഫ്രെയിമിനെയും എത്രമാത്രം ധ്യാനത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. Take time to live because this world has So much to give. വല്ലാതെ സ്പര്‍ശിച്ച ഒരു വാക്യമാണിത്. ആര്‍ക്കുണ്ട് ഇക്കാലത്ത് ഇത്തിരി സമയം. ജീവിതത്തെ അതാവശ്യപ്പെടുന്ന ശാന്തതയില്‍ ആസ്വദിക്കാനും ഒന്ന് ശാന്തമാകാനും.സമയത്തെ സൂക്ഷ്മമായി വിഭജിച്ച് പണമാക്കി മാറ്റുക എന്ന വര്‍ക്ക്‌ഹോളിക് ഭ്രാന്ത് നമ്മേയും പുതിയ തലമുറയേയും കീഴടക്കിയപ്പോഴാവണം ഇത്രയധികം മാനസിക അസ്വസ്ഥതകള്‍ നിറഞ്ഞ് ഒരു ജനതയായി നാം മാറിയതും. ഇനി ദൈവം, ഭക്തി, ആത്മീയത ഇവ പോലും തിരക്കിന്റെ ഭാഗമായുള്ള ഒരു ഞായറാഴ്ച ശീലമായി കാണുന്നവരാണ് ഭൂരിഭാഗവും. ഒരു ചൂയിംഗം ചവക്കുന്ന ലാഘവത്തോടെ വി.കുര്‍ബാന സ്വീകരിച്ചു വരുന്നവരറിയുന്നുണ്ടോ, ‘ഒരു ചെറു കാറ്റില്‍ പറക്കാന്‍ പോന്നൊരീ ഗോതമ്പപ്പത്തുണ്ടില്‍ പല കൊടുങ്കാറ്റൊടുക്കിയോനുണ്ടെന്ന’ നേരിന്റെ ആഴം. (എന്തിനാണ് തെരേസ ന്യൂമാനെന്ന പുണ്യവതിയൊക്കെ 28 വര്‍ഷക്കാലത്തോളം വി.കുര്‍ബാന മാത്രം ഭക്ഷിച്ചു ജീവിച്ചത്? ഒറ്റക്കാരണം വി.കുര്‍ബാന യഥാര്‍ഥത്തില്‍ എന്താണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ഭക്ഷിക്കേണ്ട ആവശ്യമില്ലാത്തവിധം അവര്‍ പ്രകാശിതയായി, അത്ര തന്നെ.)

Please Login to Read More....


Spread the love