വ്യക്തി ജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും ഉയര്‍ച്ചനേടുന്നതോടൊപ്പം പ്രൊഫഷണല്‍ ലൈഫിലും ഉയര്‍ച്ച നേടാന്‍ശ്രമിക്കേണ്ടതുണ്ട്. അത് ലോകനന്മയ്ക്കുകൂടി ഉള്ളതുമാകണം.

‘നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും’ (മത്താ 6:31) എന്ന വചനത്തിന്റെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കി തരുന്നതായിരുന്നു എന്റെ ജീവിതം.

ക്രൈസ്തവ മൂല്യാധിഷ്ഠിതമായ ജീവിതശൈലിയിലാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്.അവരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നുമെന്റെ പ്രചോദനമാണ്. സ്‌കൂള്‍ പഠനശേഷം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രാര്‍ഥനാ കൂട്ടായ്മയിലൂടെയാണ് ഞാന്‍ ജീസസ് യൂത്ത് മൂവ്‌മെന്റിനെപ്പറ്റി അറിയുന്നത്. തുടര്‍ന്ന് പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനു ചേരുകയും അവിടത്തെ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ ഭാഗമാകുകയും ചെയ്തു. ഈശോയെ അടുത്തറിയുവാനും സ്‌നേഹിക്കുവാനുംജീസസ് യൂത്ത് എന്നെ സഹായിച്ചു. ആറു സ്ഥായി ഘടകങ്ങളിലധിഷ്ഠിതമായ ജീസസ് യൂത്ത് ജീവിതശൈലി രൂപപ്പെടുവാന്‍ സീനിയേഴ്‌സിന്റെ കരുതലും സ്‌നേഹ ശാസനകളും ഉപകാരപ്പെട്ടു. തുടര്‍ന്ന് തൃശൂര്‍ സബ്‌റീജിയണ്‍ ടീമിലൂടെയും, മെഡിക്കല്‍ എഞ്ചിനീയറിംഗ് സ്റ്റുഡന്റ്‌സ് സെന്‍ട്രല്‍ ടീം (MEST) ലെ ഉത്തരവാദിത്തങ്ങളിലൂടെ ഈശോ എന്നെ കൂടുതല്‍ വളര്‍ത്തി.

Please Login to Read More....