പരസ്പരം താങ്ങാകുന്ന കൂട്ടുകെട്ടും ദിവ്യകാരുണ്യ സന്നിധിയിലെ പ്രാര്‍ഥനകളും രൂപപ്പെടുത്തിയ വഴികള്‍

Spread the love

ചരലിലും മെറ്റലിലുമൊക്കെ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ചില യുവതീയുവാക്കള്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ പ്രാര്‍ഥനയും പ്രവര്‍ത്തനരീതിയുമൊക്കെ എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ ആയിരുന്നു. ഞാന്‍ മഠത്തില്‍ ചേരാനും സിസ്റ്ററാകാനും ഇവരാണ് എന്നെ സഹായിച്ചത്.

പാലായിലാണെന്റെ വീട്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ജീസസ് യൂത്തിന്റെ ഒരു ധ്യാനം ഞാന്‍ കൂടുന്നത്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തും ഇത്തരമൊരു ധ്യാനത്തില്‍പങ്കെടുത്തു. പിന്നീട് ജീസസ് യൂത്തിന്റെ ക്യാമ്പസ് ടീമിലേക്കു വരുകയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതലായി അറിയുകയും ചെയ്തു.
ഡിഗ്രി പഠനക്കാലത്തായിരുന്നു അത്. ചെറുപ്പം മുതലേ സിസ്റ്ററാകാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ജീസസ് യൂത്തില്‍ വന്നതിനു ശേഷമാണ് ആ വിളി ഞാനുറപ്പിച്ചത്. മുതിര്‍ന്നവരും കൂടെയുള്ളവരുമൊക്കെ വ്യക്തിപരമായ പ്രാര്‍ഥനയെക്കുറിച്ചു പറയുകയും അതിനായിപ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് കാണുമ്പോള്‍പ്രാര്‍ഥനയെക്കുറിച്ചു ചോദിക്കുകയും

Please Login to Read More....


Spread the love