Spread the love

Q.ഞങ്ങള്‍ക്ക് പലകാര്യങ്ങളും പറയുവാനുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ കൂട്ടുകാരോടാണ് ഞങ്ങള്‍ പറയുന്നത്. മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഞങ്ങളെ കേള്‍ക്കാന്‍ നേരമില്ല. പക്ഷേ,ഞങ്ങളത് ആഗ്രഹിക്കുന്നുമുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടോ?

A.എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാന്‍കഴിയില്ലല്ലോ. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയേണ്ട രീതില്‍ പറയാന്‍ സാധിക്കണം. ഒന്നാമതായി നമുക്ക് ചര്‍ച്ച ചെയ്യുവാനുള്ള കാര്യങ്ങള്‍ അതിന്റെ പ്രാധാന്യമനുസരിച്ച് തരം തിരിച്ചു വയ്ക്കുന്നത് നല്ലതാണ്.അതിനു പറ്റിയ ആളുകളെ കണ്ടെത്തണം.കൂട്ടുകാരിലാണെങ്കിലും മുതിര്‍ന്നവരിലാണെങ്കിലും നമ്മളെ മനസ്സിലാക്കുന്നവരെയും നമ്മളിലെ ഏറ്റവും നല്ല സാധ്യതകളെ തിരിച്ചറിഞ്ഞ് നല്ല ഭാവിക്കായി സഹായിക്കുന്നവരെയുമാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അതായത് ചുരുക്കത്തില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കണം. നമ്മുടെ മാതാപിതാക്കള്‍ക്ക് നമ്മുടെ നല്ല ഭാവിയെക്കുറിച്ചായിരിക്കുമല്ലോ എപ്പോഴും ചിന്ത. മറ്റൊരു കാര്യം സമയത്തിന്റേതാണ്. മാതാപിതാക്കളെയും മറ്റു മുതിര്‍ന്നവരെയും സമീപിക്കുമ്പോള്‍ അവരുടെ സമയ പരിമിതികളും കണക്കിലെടുക്കണം. നമ്മുടെ ആവശ്യത്തിന്റെ പ്രാധാന്യം അവരെപറഞ്ഞു മനസ്സിലാക്കി അവര്‍ക്ക് കുഴപ്പമില്ലാത്ത ഒരു സമയം കണ്ടെത്തണം. അവരുടെനല്ലൊരു ശ്രദ്ധ ഉറപ്പാക്കണം എന്നു ചുരുക്കം.കൂട്ടുകാരുമായി ചര്‍ച്ച ചെയ്യേണ്ടത് അവരുമായി സംസാരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ,തീരുമാനങ്ങള്‍ മാതാപിതാക്കളും മുതിര്‍ന്നവരുമായി സംസാരിച്ചതിന് ശേഷമാണ് ഉറപ്പിക്കേണ്ടത്. തെറ്റു പറ്റാതിരിക്കാന്‍ അവരുടെ അനുഭവസമ്പത്ത് നമ്മെ സഹായിക്കും. ചില കാര്യങ്ങള്‍ സ്വയം ചിന്തിച്ചു തീരുമാനിക്കേണ്ടതാവശ്യമാണ്. ഇതിനുള്ള ജ്ഞാനം ആര്‍ജിക്കേണ്ടതുണ്ട്. അതിന് ബൈബിള്‍ വായിക്കുവാനും പരിശുദ്ധാത്മാവിന്റെ സഹായം തേടാനും മടിക്കേണ്ടതില്ല. നല്ല പുസ്തകങ്ങള്‍, നല്ല സിനിമകള്‍, നല്ല ബന്ധങ്ങള്‍ എപ്പോഴും കൂട്ടിനുണ്ടാകട്ടെ. മറ്റുള്ളവര്‍ക്ക് നമ്മളെ കേള്‍ക്കാന്‍ സമയമില്ല എന്ന് പറഞ്ഞ് പരാതിപ്പെടാതെ അതിനുള്ള സാഹചര്യങ്ങളെ സൃഷ്ടിക്കാനുള്ള ക്രിയാ
ത്മകത നമ്മളില്‍ ഉണ്ടാകട്ടെ.

Please Login to Read More....


Spread the love