സ്രഷ്ടാവായ ദൈവത്തിന് തന്റെ സൃഷ്ടിയായ കുഞ്ഞിനോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് മാതാപിതാക്കള്‍. കുഞ്ഞ് ഉദരത്തില്‍ രൂപം പ്രാപിച്ചു എന്ന് മനസ്സിലാക്കുന്ന നിമിഷം മുതല്‍ സൃഷ്ടാവിന്റെ ആ സ്‌നേഹം കുഞ്ഞിന് പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്.

ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ അമ്മയുടെ ഗര്‍ഭ കാലഘട്ടം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുഞ്ഞ് ജനിച്ചതിനു ശേഷം അവരെ നല്ലവരായി വളര്‍ത്താന്‍ കഷ്ടപ്പെടുന്നതിലും എത്രയോ നല്ലതാണ്, കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ അതിനുവേണ്ടി എടുക്കുന്ന ആത്മീയവും മനഃശാസ്ത്രപരവുമായ പ്രയത്‌നങ്ങള്‍.

”മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു, ജനിക്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു (ജറെമിയ 1-5). ‘ന്യൂജെന്‍’ മക്കളെ നേര്‍വഴിക്കും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ത്താന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നത് ഒരു നിത്യ സംഭവമാണ്. കുഞ്ഞിനുവേണ്ടി നന്നായി ആഗ്രഹിച്ച് പ്രാര്‍ഥിച്ചൊരുങ്ങി ദമ്പതിമാര്‍ ഈശോയുടെ സ്‌നേഹത്തില്‍ ഒന്നിക്കുമ്പോള്‍ ഒരു ദൈവപൈതല്‍ അമ്മയുടെ ഉദരത്തില്‍ രൂപപ്പെടുന്നു. ദൈവത്തിന്റെ ഛായയില്‍ രൂപംകൊണ്ട ആ കുഞ്ഞുമാലാഖയെ അമ്മയുടെ ഉദരത്തിലായിരിക്കുന്ന ആ ഇരുന്നൂറ്റി എണ്‍പതോളം ദിവസങ്ങള്‍ ആത്മീയവും ശാരീരികവും മാനസികവുമായി പരിപോഷിപ്പിക്കേണ്ട കടമ അപ്പനും അമ്മയ്ക്കും ഉണ്ട്.

ആത്മീയ പരിപോഷണം

Please Login to Read More....