കുടുംബസ്ഥര്‍ക്കും കുടുംബജീവിതത്തിനായി ഒരുങ്ങുന്നവര്‍ക്കും ടുംബത്തെക്കുറിച്ച് ഒരായിരം നിറങ്ങളുള്ള സ്വപ്നങ്ങളുണ്ടാകട്ടെ എന്നാശംസിക്കുന്നു.

കുടുംബത്തിന്റെ കെട്ടുറപ്പും നിലനില്‍പും എന്നത് മാതാപിതാക്കളും മക്കളും ചെറുമക്കളുമൊക്കെ ഒരുമിച്ചുള്ള ജീവിതമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൂടുമ്പോള്‍ ഇമ്പമുള്ളതും കുടുംബം തന്നെ.

കുടുംബത്തിന്റെ മാഹാത്മ്യം സുന്ദരമായി വര്‍ണിക്കുന്ന എത്രയെത്ര ചലച്ചിത്രങ്ങള്‍. അച്ഛന്‍, അമ്മ, മക്കള്‍ എന്നിങ്ങനെ നൈര്‍മല്യത്തിന്റെ നനവുള്ള ബന്ധങ്ങളുടെ കഥകളും നമുക്കുചുറ്റും ഏറെയുണ്ട്. കവികളും എഴുത്തുകാരും സംസ്‌കാരിക നേതാക്കളുമൊക്കെ വാനോളം പുകഴ്ത്തുന്ന, കുടുംബമെന്ന ദേവാലയത്തിന്റെ പവിത്രതയെ അക്ഷരലോകം നമുക്ക് കാണിച്ചുതരുന്നുമുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും സാംസ്‌കാരിക ലോകത്തിനു കളങ്കം ചാര്‍ത്തുന്ന രീതിയില്‍ കുടുംബങ്ങളുടെയും കുടുംബത്തില്‍ പിറന്നവരുടെയും ചങ്ക് തകര്‍ക്കുന്നതുമായ ‘കൂടപ്പിറപ്പുകളുടെ’ കഥകളാണ് ഓരോ പ്രഭാതത്തിലും നമുക്കു മുന്നിലേയ്ക്ക് എത്തുന്നത്. സാക്ഷര കേരളം രാക്ഷസകേരളമായി മാറുകയാണോ?

യു.എ.ഇ-യിലെ ജോലി രാജിവച്ച് നാട്ടിലെത്തിയ ഇരിങ്ങാലക്കുടക്കാരന്‍ നെല്‍സന്‍ പറയുന്നത് കേള്‍ക്കാം, വലിയ സന്തോഷത്തിനും സാമാധാനത്തിനും കാരണമാകുന്ന കൊച്ചു കൊച്ചു തീരുമാനങ്ങളും അതിലൂടെയുണ്ടാകുന്ന ജീവിതാനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

94-ല്‍ ക്രിസ്റ്റീന്‍ ഓഡിയോവിഷ്വല്‍ മിനിസ്ട്രിയില്‍ കൂടിയാണ് ഞാന്‍ ജീസസ് യൂത്തില്‍കടന്നുവരുന്നത്. പിന്നീട് ക്യാമ്പസിലെ തെറ്റായ കൂട്ടുകെട്ടും രാഷ്ട്രീയവും എന്നെ കുറച്ചുവര്‍ഷങ്ങള്‍ ഈശോയില്‍ നിന്നും അകറ്റിയെങ്കിലും എന്നെ സ്‌നേഹിക്കുന്ന ദൈവം എന്നെ ഉള്ളംകൈയില്‍ താങ്ങുന്നുണ്ട് എന്ന എന്റെ തിരിച്ചറിവ് എന്നെ ആ പിതാവിന്റെ സ്‌നേഹത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ധൂര്‍ത്തപുത്രന്റെ ഉപമയില്‍ വായിച്ചറിഞ്ഞ ആ പിതാവിനെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. വിവാഹശേഷം വീണ്ടും 2010-ല്‍ ജീസസ് യൂത്തിലേയ്ക്കു തിരിച്ചുവന്ന ഞങ്ങള്‍ക്ക് ഈശോയുടെ സ്‌നേഹം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ സാധിച്ചു.

Please Login to Read More....