ടീന്‍സിനോട് സ്‌നേഹപൂര്‍വം ഇടപെടുന്ന അനേകം ചേട്ട ന്മാരെയും ചേച്ചിമാരെയും ഇന്നാവശ്യമുണ്ടണ്ട്. നമുക്കും നമ്മുടെ സൗഹൃദ വലയത്തില്‍ ടീന്‍സിനെ ഉള്‍ക്കൊള്ളിക്കാം.

Spread the love

ടീനേജേഴ്‌സും ഞാനുമായുമുള്ള ബന്ധം തുടങ്ങുന്നത് എന്റെ ഫുള്‍ടൈമര്‍ഷിപ്പ് കാലഘട്ടത്തിലാണ്. അതുവരെ ഞാന്‍ ഇടപഴകിയിരുന്ന ടീന്‍സ് എന്റെ കസിന്‍ അനിയന്മാരും അനിയത്തിമാരും മാത്രമായിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്തും ടീന്‍സ് മിനിസ്ട്രി എനിക്ക് അജ്ഞാതമായിരുന്നു. ചില ടീനേജേഴ്‌സിനെ ഫോളോ അപ്പ് ചെയ്യാമോ എന്നു ചോദിച്ച് ടീന്‍സ് മിനിസ്ട്രിയിലെ ചിലര്‍ എന്നെ സമീപിച്ചതോടെയാണ്തുടക്കം. എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നില്ല.ടീന്‍സിനായി പ്രാര്‍ഥനാ ഗ്രൂപ്പോ, മറ്റെന്തെങ്കിലുമോ തുടങ്ങേണ്ടതുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അതുവേണ്ട സമയം കിട്ടുമ്പോള്‍ അവരുടെ കൂടെ നടന്നാല്‍ മതി എന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.

ഓരോ ടീനേജറും അത്ഭുതങ്ങളാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് അപ്പോഴാണ്. ഓരോരുത്തരും വ്യത്യസ്ത കഴിവുകളുള്ളവര്‍, ഓരോരുത്തരുടെയും ചിന്തകളും അഭിരുചികളും പ്രശ്‌നങ്ങളും എല്ലാം വ്യത്യസ്തം. അവരെ അനുഗമിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണെന്ന് എല്ലാവരും പറയുമെങ്കിലും ടീന്‍സിനൊപ്പമായിരിക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

പഠനവുമായി ബന്ധപ്പെട്ടും പെരുമാറ്റവുമായി ബന്ധപ്പെട്ടുമൊക്കെ ടീനേജേഴ്‌സ് വളരെയേറെ സമ്മര്‍ദങ്ങള്‍ നേരിടുന്നതായി എനിക്കു മനസ്സിലായി. കുട്ടികളായോ മുതിര്‍ന്നവരായോ സമൂഹം അവരെ കാണുന്നില്ല. എന്നാല്‍, അവരില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ എനിക്ക് ചില അവസരങ്ങള്‍ കിട്ടി. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സ്റ്റുഡന്റ് കൗണ്‍സിലര്‍ അവരോടൊപ്പം ഒരു ടീനേജറോട് സംസാരിക്കാന്‍ എന്നെയും ക്ഷണിച്ചു. ആ കുഞ്ഞിന് തന്റെ ഹൃദയം തുറക്കാന്‍ ദൈവം എന്നെ ഒരു ഉപകരണമാക്കിയത് എന്റെ ജീവിതത്തിലെ മറക്കാത്ത ഒരനുഭവമാണ്.

Please Login to Read More....


Spread the love